Flash News

ഉത്തര-ദക്ഷിണ കൊറിയന്‍ നേതാക്കള്‍ അതിര്‍ത്തി രേഖയില്‍ കൂടിക്കാഴ്ച നടത്തി

April 26, 2018

korea-1ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും ഇരുരാജ്യങ്ങളെയും വേര്‍തിരിക്കുന്ന സൈനിക അതിര്‍ത്തിരേഖയില്‍ വെച്ച് ഹസ്തദാനം നല്‍കി. തുടര്‍ന്ന് പ്രതീകാത്മക നീക്കത്തിന്റെ ഭാഗമായി മൂണ്‍ കിമ്മിനൊപ്പം ഉത്തരഭാഗത്തേക്ക് നിന്നു. തുടര്‍ന്ന് ഇരുവരും ദക്ഷിണഭാഗത്തേക്കും മാറി നിന്നു. പിന്നീട് ദക്ഷിണ-ഉത്തര കൊറിയകളില്‍ പ്രശസ്തമായ പരമ്പരാഗത കൊറിയന്‍ നാടോടി ഗാനം ഒരുമിച്ച് കണ്ടു.

കൊറിയന്‍ യുദ്ധത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും വേര്‍തിരിക്കപ്പെട്ടതിന് ശേഷം ദക്ഷിണകൊറിയയിലെത്തുന്ന ആദ്യത്തെ ഉത്തരകൊറിയന്‍ നേതാവാണ് കിം ജോങ് ഉന്‍.

ഉത്തരകൊറിയ-ദക്ഷിണ കൊറിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ജൂണില്‍ യുഎസുമായും ഉത്തരകൊറിയ സമാധാനചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരുന്നു.

3f997fe0-db83-42a6-bb61-4b0f90467500 398ffe35-67d4-445f-84cf-70218b6a6aaf


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top