- Malayalam Daily News - http://www.malayalamdailynews.com -

ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും റിട്രീറ്റും മെയ് അഞ്ച്, ആറ് തീയതികളില്‍

Malayalam-daily-news-thump-ഹൂസ്റ്റന്‍: സെന്റ്‌മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ മെയ് അഞ്ച്, ആറ് (ശനി, ഞായര്‍ ) തീയതികളില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും റിട്രീറ്റും നടത്തപ്പെടും.

ശനിയാഴ്ച വൈകിട്ട് ആറുമണിക്കു സന്ധ്യാ നമസ്‌കാരത്തോടെ പെരുനാള്‍ ചടങ്ങുകള്‍ ആരംഭിക്കും. ഞായറാഴ്ച മൂന്നിന്മേല്‍ കുര്‍ബാന, തുടര്‍ന്നു വെച്ചൂട്ട് നേര്‍ച്ചയോടെ പെരുനാളിനു സമാപനമാകും.

ശനിയാഴ്ച വൈകിട്ട് ആറുമണിക്കു സന്ധ്യാനമസ്‌കാരത്തെ തുടര്‍ന്നു നടക്കുന്ന റീട്രീറ്റില്‍ ഹൂസ്റ്റന്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി വികാരി റവ. ഫാ. ഐസക് ബി. പ്രകാശ് സന്ദേശം നല്‍കും. തുടര്‍ന്ന് എട്ടുമണിക്ക് ആഘോഷമായ പെരുനാള്‍ പ്രദക്ഷിണവും നേര്‍ച്ച വിളന്പും.

ഞായറാഴ്ച രാവിലെ 8.30 ന് പ്രഭാത നമസ്‌കാരത്തോടെ ആരംഭിക്കുന്ന മൂന്നിന്മേല്‍ കുര്‍ബാനയ്ക്കു ഓസ്റ്റിന്‍ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി വികാരി റവ. ഫാ. സാം മാത്യു മുഖ്യ കാര്‍മികത്വം വഹിക്കും. ഇടവക വികാരി റവ. ഫാ. പി.എം. ചെറിയാന്‍, ദേവാലയ സ്ഥാപക വികാരിയും സീനിയര്‍ വൈദികനുമായ റവ. ഫാ. ജോണ്‍ ഗീവര്‍ഗീസ് എന്നിവര്‍ സഹകാര്‍മികരായിരിക്കും തുടര്‍ന്നു വെച്ചൂട്ട് നേര്‍ച്ചയോടെ പെരുനാളിനു സമാപനമാകുമെന്നു വികാരി റവ. ഫാ. പി.എം. ചെറിയാന്‍ അറിയിച്ചു.

പെരുനാളിന്റെ നടത്തിപ്പിനായി പള്ളി ട്രസ്റ്റി ഇ.കെ. വര്‍ഗീസിന്റെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
പെരുനാളിലേക്കു നേര്‍ച്ചകളും സംഭാവനകളും നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ദേവാലയത്തില്‍ സൌകര്യം ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : വികാരി റവ. ഫാ. പി.എം. ചെറിയാന്‍ 281 216 4347, ദേവാലയ ട്രസ്റ്റി ഇ.കെ. വര്‍ഗീസ് 281 468 7081.

വാര്‍ത്ത: ജീമോന്‍ റാന്നി


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]