Flash News

കന്‍സാസ്സില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ വിസ ക്യാമ്പ് ഏപ്രില്‍ 28 നു

April 27, 2018

india-flag-a4കന്‍സാസ് : ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ , ഹിന്ദു ടെമ്പിളും ഇന്ത്യ അസോസിയേഷന്‍ ഓഫ് കാന്‍സസുമായി സഹകരിച്ചു ഏകദിന കോണ്‍സുലര്‍ ക്യാമ്പ് കന്‍സാസ് സിറ്റിയില്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 28 ശനി രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് (6330 LACKMAN ROAD,SHAWNEE,KS,66217,)ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്.

അമേരിക്കന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് ഒസിഐ, വിസ, റിനന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കാവശ്യമായ അപേക്ഷകളും ആവശ്യമായ രേഖകളുമായി ക്യാമ്പില്‍ എത്തിയാല്‍ അവ പരിശോധിച്ചു ഉറപ്പുവരുത്തിയശേഷം ഹൂസ്റ്റണ്‍ സികെജിഎസ് ഓഫീസില്‍ അയയ്ക്കുവാന്‍ കഴിയും. ഇതുമൂലം കാലതാമസം ഒഴിവാക്കുവാന്‍ കഴിയുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.

കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചയ്ക്കുള്ള അവസരങ്ങളും ഉണ്ടായിരിക്കും. പങ്കെടുക്കുന്നവര്‍ പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. www.iant.org എന്നീ വെബ് സൈറ്റില്‍ നിന്നും 713 626 2148,നമ്പറില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

പി.പി. ചെറിയാന്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top