Flash News

ഇര്‍വിങ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍

April 27, 2018 , ഷാജി രാമപുരം

IMG_3788ഡാലസ് : ഇര്‍വിങ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഇടവകയുടെ മധ്യസ്ഥനും ശ്രേഷ്ഠ രക്തസാക്ഷിയുമായ മാര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മേയ് 4, 5, 6 (വെള്ളി, ശനി, ഞായര്‍) തീയതികള്‍ വിവിധ ആധ്യാത്മിക പരിപാടികളോടെ നടത്തുന്നു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് സൗത്ത് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പോലീത്താ ഡോ. സക്കറിയാ മാര്‍ അപ്രേം തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഡാലസിലുള്ള എല്ലാ ഓര്‍ത്തഡോക്‌സ് ഇടവക വികാരിമാരും ദേശത്തു പട്ടക്കാരും സഹകാര്‍മ്മികരായിരിക്കും.

മേയ് 4 വെള്ളിയാഴ്ച 7 ന് സന്ധ്യാ നമസ്കാരവും ദൈവവചന പ്രഘോഷണവും മേയ് 5 ശനിയാഴ്ച 6.30 ന് സന്ധ്യാനമസ്കാരവും ദൈവവചന പ്രഘോഷണവും വര്‍ണ്ണശബളവും ആധ്യാത്മികനിറവും ആഘോഷപരവുമായ പ്രദക്ഷിണവും വാഴ്!വും നേര്‍ച്ച വിളമ്പും മേയ് 6 ഞായറാഴ്ച രാവിലെ 8.30 ന് പ്രഭാത നമസ്കാരവും ബിഷപ് ഡോ. മാര്‍ അപ്രേം തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പ്രദക്ഷിണവും വാഴ്!വും, കൈമുത്തും, നേര്‍ച്ച വിളമ്പും, പെരുന്നാള്‍ സദ്യയും ഉണ്ടായിരിക്കും.

നോര്‍ത്ത് ടെക്‌സാസില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള ഏക ദേവാലയമായ ഇവിടെ സഭാ വ്യത്യാസം കൂടാതെ നാനാ ജാതി മതസ്ഥരായ നാട്ടുകാരുടെ സഹകരണത്തോടെ ഓരോ വര്‍ഷവും ഈ പെരുന്നാള്‍ അനേകര്‍ക്ക് അനുഗ്രഹപ്രദമായി നടത്തുന്നു. ഇതു ദേശത്തിന്റെ ഒരു ഉത്സവം എന്ന രീതിയില്‍ പരിഗണിക്കപ്പെടുകയും ചെയ്യുന്നു.

ഈ വര്‍ഷത്തെ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ഏപ്രില്‍ 29 ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം 11.30 ന് ഇടവക വികാരി ഫാ. തമ്പാന്‍ വര്‍ഗീസ് കൊടിയേറ്റ് നടത്തും. പെരുനാള്‍ പരിപാടികളുടെ അനുഗ്രഹ പൂര്‍ണ്ണമായ നടത്തിപ്പിന് ഇടവക മാനേജിങ് കമ്മറ്റിയുടെയും വിവിധ ആധ്യാത്മീക സംഘടനകളുടെയും സംയുക്ത നേതൃത്വത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

പെരുനാളിലേക്കു എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി വികാരി ഫാ. തമ്പാന്‍ വര്‍ഗീസ്, ട്രസ്റ്റി സ്മിതാ ഗീവര്‍ഗീസ്, സെക്രട്ടറി അലക്‌സ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

 

H.G. Dr

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top