Flash News

പി.സി.എന്‍.എ.കെ : മെയ് 6 ന് ദേശീയ പ്രാര്‍ത്ഥനാ ദിനം

April 27, 2018 , നിബു വെള്ളവന്താനം

PCNAK ORLANDO Sponsershipന്യുയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയില്‍ വെച്ച് നടത്തപ്പെടുന്ന സൗത്ത് ഏഷ്യന്‍ സമൂഹത്തിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാസമ്മേളനമായ പി.സി.എന്‍.എ.കെ കോണ്‍ഫ്രന്‍സിന്റെ വിജയകരമായ നടത്തിപ്പിനും അനുഗ്രഹത്തിനായും നോര്‍ത്തമേരിക്കയിലെയും കാനഡയിലെയും മുഴുവന്‍ മലയാളി പെന്തക്കോസ്ത് സഭകളും മെയ് 6 ന് പ്രത്യേക പ്രാര്‍ത്ഥനാദിനമായി വേര്‍തിരിക്കണമെന്നും അന്നേദിവസം ലഭിക്കുന്ന സ്‌തോത്രകാഴ്ചയും പ്രത്യേക സംഭാവനകളും അതത് സഭകളുടെ വിഹിതമായി നല്‍കി പ്രവര്‍ത്തതനത്തെ സഹായിക്കണമെന്നും പി.സി.എന്‍. എ.കെ ദേശിയ സെക്രട്ടറി ബ്രദര്‍ വെസ്‌ളി മാത്യു അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ വെച്ച് നടത്തപ്പെടുന്ന പ്രമേഷണല്‍ യോഗങ്ങളിലും പി.സി.എന്‍.എ.കെ ധനസമാഹരണ പരിപാടികള്‍ക്കും മികച്ച പ്രതികരണമാണ് എല്ലാ പട്ടണങ്ങളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏപ്രില്‍ 21ന് മയാമിയിലും 22 ന് ഒര്‍ലാന്റോയിലും നടന്ന പ്രമോഷണല്‍ യോഗത്തിന് സ്‌റ്റേറ്റ് പ്രതിനിധികളായ മനു ഫിലിപ്പ്, നിബു വെള്ളവന്താനം എന്നിവര്‍ നേതൃത്വം നല്‍കി. നാഷണല്‍ സെക്രട്ടറി ബ്രദര്‍ വെസ്‌ളി മാത്യു, നാഷണല്‍ ട്രഷറാര്‍ ബ്രദര്‍ ബാബുക്കുട്ടി ജോര്‍ജ്, വെബ് സൈറ്റ് കോര്‍ഡിനേറ്റര്‍ ബ്രദര്‍ പ്രെസ്ലി പോള്‍ തുടങ്ങിയവര്‍ ഫ്‌ളോറിഡയിലെ വിവിധ സഭകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

PCNAK Promoമിഷിഗണ്‍ സ്‌റ്റേറ്റ് പ്രമോഷന്‍ മീറ്റിംഗ് 28 ന് ശനിയാഴ്ച വൈകിട്ട് 7 ന് പാസ്റ്റര്‍ പി.വി.മാമ്മന്റെയും യൂത്ത് പ്രതിനിധി ജോഷ് കുരുവിളയുടെയും നേതൃത്വത്തിലും, ന്യൂജേഴ്‌സി സ്‌റ്റേറ്റ് പ്രമോഷണല്‍ യോഗം മെയ് 6 ന് ഞായറാഴ്ച വൈകിട്ട് 6.30ന് ന്യൂജേഴ്‌സി ഹാക്കന്‍സാക്കിലുള്ള ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി സഭാഹാളില്‍ നാഷണല്‍ പ്രതിനിധി കോശി വര്‍ഗിസിന്റെയും യൂത്ത് പ്രതിനിധി സോബി കുരുവിളയുടെയും വനിതാ പ്രതിനിധി സിസ്റ്റര്‍ ഗ്രേസ് ജോര്‍ജിന്റെയും നേതൃത്വത്തില്‍ നടത്തപ്പെടും.

കോണ്‍ഫ്രന്‍സിന്റെ നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ബഥേല്‍ ജോണ്‍സണ്‍ ഇടിക്കുള, നാഷണല്‍ സെക്രട്ടറി വെസ്‌ളി മാത്യു, നാഷണല്‍ ട്രഷറാര്‍ ബാബുക്കുട്ടി ജോര്‍ജ്, നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ ഷോണി തോമസ്, ലേഡീസ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ആശ ഡാനിയേല്‍, കോണ്‍ഫ്രന്‍സ് കോര്‍ഡിനേറ്റര്‍ ഡോ.തോമസ് ഇടിക്കുള തുടങ്ങിയവരുടെ നേതൃത്വത്തില്‍ നാഷണല്‍ ലോക്കല്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്മറ്റികള്‍ തങ്ങളില്‍ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ കാലതാമസമില്ലാതെ നിറവേറ്റുവാനായി അക്ഷീണം പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.

2018 ജൂലൈ 5 മുതല്‍ 8 വരെ ബോസ്റ്റണ്‍ പട്ടണത്തിലുള്ള മാസ് മ്യൂച്ചല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ വെച്ചാണ് ആത്മീയ മഹാ സംഗമം നടത്തപ്പെടുന്നത്. പി.സി.എന്‍.എ.കെ കോണ്‍ഫ്രന്‍സില്‍ സംബദ്ധിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗത്തില്‍ സൗജന്യ നിരക്കിലുള്ള രജിസ്‌ട്രേഷന്‍ റിസര്‍വ്വ് ചെയ്യണം. ഈ പ്രാവശ്യം വിശ്വാസികളുടെ വന്‍ പങ്കാളിത്തമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. വെബ് സൈറ്റ്, ഇ മെയില്‍, ഫോണ്‍ എന്നിവ വഴിയും രജിസ്‌ട്രേഷന്‍ ചെയ്യുവാനുള്ള സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.

28619109_712431392287203_5864854320783084391_oപലതരത്തിലും പുതുമകള്‍ ഉള്‍ക്കൊള്ളുന്ന ഈ കോണ്‍ഫ്രന്‍സ് പെന്തക്കസ്ത് അനുഭവങ്ങളിലേക്ക് വിശ്വാസ സമൂഹം മടങ്ങി വരേണ്ടതിനും അവരുടെ ആത്മീയ ഉത്തേജനത്തിനു ഊന്നല്‍ നല്‍കുന്നതുമായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമായി ചിതറി പാര്‍ക്കുന്ന പെന്തക്കോസ്തുകാരായ ദൈവജനത്തിന്റെ കൂട്ടായ്മയായ പി.സി.എന്‍.എ.കെ. കേരളത്തിനു പുറത്ത്, വിദേശരാജ്യങ്ങളില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമാണ്. ” അങ്ങയുടെ രാജ്യം വരേണമേ” എന്നുള്ള വിഷയത്തെ ആസ്പദമാക്കി സുപ്രസിദ്ധ ഉണര്‍വ്വ് പ്രഭാഷകരും അതിഥി പ്രാസംഗികരും വിവിധ സെക്ഷനുകളില്‍ ദൈവവചനം പ്രസംഗിക്കും. സമ്മേളനം അനുഗ്രഹകരമായിത്തീരാനും വിശ്വാസികള്‍ പങ്കെടുക്കുവാനും, പ്രാര്‍ത്ഥിക്കുവാനും ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും www.pcnak2018.org

ബോസ്റ്റണ്‍ സ്പ്രിങ്ങ് ഫീല്‍ഡിലുള്ള പ്രസിദ്ധമായ മാസ് മ്യൂച്ചല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് 36 മത് പി.സി.എന്‍.എ.കെ സമ്മേളനം നടത്തപ്പെടുന്നത്. വിസ്തൃതമായ പ്രോഗ്രാമുകള്‍, മികച്ച താമസഭക്ഷണ യാത്ര സൗകര്യങ്ങള്‍ തുടങ്ങിയവ മഹായോഗത്തോട് അനുബന്ധിച്ച്, കുറ്റമറ്റ രീതിയില്‍ ക്രമീകരിക്കുന്നതിനായി നാഷണല്‍ ലോക്കല്‍ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതായി മീഡിയ കോര്‍ഡിനേറ്റര്‍ നിബു വെള്ളവന്താനം അറിയിച്ചു.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top