Flash News

പാസ്റ്റര്‍ പ്രിന്‍സ് തോമസ് ഫ്‌ളോറിഡയില്‍ പ്രസംഗിക്കുന്നു

April 27, 2018 , നിബു വെള്ളവന്താനം

Pr. Prince

ഒര്‍ലാന്റോ: ഫ്‌ളോറിഡയിലെ പ്രമൂഖ സഭകളിലൊന്നായ ഒര്‍ലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ സുവിശേഷയോഗത്തില്‍ അനുഗ്രഹീത കണ്‍വന്‍ഷന്‍ പ്രഭാഷകന്‍ പാസ്റ്റര്‍ പ്രിന്‍സ് തോമസ് (റാന്നി) പ്രസംഗിക്കും. മെയ് 1 ചൊവ്വ, 2 ബുധന്‍ തീയതികളില്‍ നടത്തപ്പെടുന്ന പ്രത്യേക യോഗത്തില്‍ സീനിയര്‍ ശുശ്രുഷകന്‍ പാസ്റ്റര്‍ ജേക്കബ് മാത്യു അദ്ധ്യക്ഷത വഹിക്കും. ദിവസവും വൈകിട്ട് 7ന് പൊതുയോഗം ആരംഭിക്കും. ഗാനശുശ്രൂഷയ്ക്ക് ഐ.പി.സി ചര്‍ച്ച് ക്വയര്‍ നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പൊന്നോലില്‍ സെക്രട്ടറി 407 616 6247

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top