- Malayalam Daily News - http://www.malayalamdailynews.com -

കുട്ടികളെ ശക്തന്മാരാക്കാന്‍ അവരെ കരയിപ്പിക്കുന്ന ജപ്പാനിലെ വിചിത്രമായ ആചാരം

maxresdefaultവിശ്വാസം പല രൂപത്തിലുണ്ട്. എന്നാല്‍ കുട്ടികളെ ശക്തന്മാരാക്കാനും തിന്മകള്‍ അകറ്റാനും അവരെ കരയിപ്പിക്കുന്നതാണ് ജപ്പാനിലെ വിചിത്രമായ ആചാരം. കുട്ടികള്‍ കരയുമ്പോള്‍ സാധാരണ എല്ലാവരും ചെയ്യുന്നത് അവരുടെ കരച്ചില്‍ നിര്‍ത്തുക എന്നതാണ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി കുഞ്ഞുങ്ങളെ കരയിപ്പിക്കുന്ന മാതാപിതാക്കളെ കണ്ടിട്ടുണ്ടോ? ടോക്കിയോയിലെ സെന്‍സോജി ക്ഷേത്രത്തിലെ റസ്ലിംഗ് റിംഗിലാണ് ഇത്തരമൊരു കാഴ്ച കാണാന്‍ സാധിക്കുക.

സുമോ ഗുസ്തിക്കാരാണ് കുഞ്ഞുങ്ങളെ കരയിപ്പിക്കുക. ഒരുവയസിനു താഴെയുള്ള കുട്ടികളെയാണ് ”ക്രൈയിംഗ് സുമോ” എന്ന ആചാരത്തില്‍ പങ്കെടുപ്പിക്കുക. 160ഓളം കുട്ടികളാണ് ഒാരോ വര്‍ഷവും ഈ ആചാരത്തില്‍ പങ്കാളികളാകുന്നത്. നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ച ആചാരമാണ് ഇത്.

sumoഗുസ്തിക്കാര്‍ കരയിപ്പിക്കുന്നതോടെ കുട്ടികള്‍ ഭാവിയില്‍ ശക്തന്‍മാരായിത്തീരുമെന്നും അവരിലെ തിന്മ വിട്ടകലുമെന്നുമാണ് ജപ്പാന്‍കാരുടെ വിശ്വാസം. കുട്ടികളെ മുകളിലേക്ക് ഉയര്‍ത്തിയും താഴ്ത്തിയും കരയിപ്പിക്കലാണ് മത്സരത്തില്‍ ഗുസ്തിക്കാര്‍ ചെയ്യുന്നത്. കുട്ടികള്‍ കരഞ്ഞു തുടങ്ങുന്നതോടെ തടിയന്മാരായ ഗുസ്തിക്കാര്‍ ചിരിച്ചും തുടങ്ങും. കുട്ടികളുടെ ഈ കരച്ചില്‍ അവരുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും നല്ലതാണെന്നാണ് വിശ്വാസം. മാത്രമല്ല ഇതു ദൈവം കേള്‍ക്കുകയും ചെയ്യുമത്രേ. ജപ്പാനില്‍ പല ക്ഷേത്രങ്ങളിലും ഈ ആചാരം അനുഷ്ഠിച്ചുപോരുന്നുണ്ട്. നറുക്കെടുപ്പിലൂടെയാണ് കുഞ്ഞുങ്ങളെ തെരഞ്ഞെടുക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]