Flash News

മണ്ടന്‍ പ്രസ്താവനകളുമായി വീണ്ടും ത്രിപുര മുഖ്യമന്ത്രി; പശുവിനെ കറന്ന് പാല്‍ വിറ്റാല്‍ പത്തു വര്‍ഷം കൊണ്ട് പത്തു ലക്ഷം രൂപ സമ്പാദിക്കാമെന്ന്

April 29, 2018

681419-biplab-kumar-debയുവാക്കള്‍ക്ക് പുതിയ ഉപദേശവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ‘സര്‍ക്കാര്‍ ജോലിക്ക് വേണ്ടി നേതാക്കളുടെ പിന്നാലെ നടക്കുന്നതെന്തിന്? ബിരുദക്കാര്‍ പശുവിനെ വാങ്ങി കറവ തുടങ്ങിയാല്‍ 10 വര്‍ഷം കൊണ്ട് 10 ലക്ഷം രൂപയെങ്കിലും സമ്പാദിക്കാം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറകെ നടക്കുന്ന ചെറുപ്പക്കാര്‍ മുറുക്കാന്‍ കട തുടങ്ങിയിരുന്നെങ്കിലോ, അവര്‍ക്കിപ്പോള്‍ അഞ്ച് ലക്ഷം രൂപയെങ്കിലും ബാങ്ക് ബാലന്‍സ് ഉണ്ടാകുമായിരുന്നു.’ മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ ബിപ്ലബ് ദേവിന്റെ മണ്ടന്‍ പ്രസ്താവനകള്‍ മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു. മഹാഭാരത്തിന്റെ കാലത്തും ഇന്റര്‍നെറ്റ് നിലവിലുണ്ടായിരുന്ന എന്ന പ്രസ്താവന ഏറെ പരിഹാസത്തിന് വഴിവെച്ചിരുന്നു. അതിന് സിവില്‍ എന്‍ജിനീയര്‍മാരാണ് സിവില്‍ സര്‍വീസില്‍ ചേരേണ്ടത് എന്ന പ്രസ്താവനയും പരിഹസിക്കപ്പെട്ടു.പണ്ടൊക്കെ ആര്‍ട്‌സ്/ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ പഠിച്ചവരാണു സിവില്‍ സര്‍വ്വീസ് എഴുതിയിരുന്നത്.ഇപ്പോള്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും അതിലേയ്ക്ക് വരാന്‍ തുടങ്ങി.

എന്നാല്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍മാര്‍ സിവില്‍ സര്‍വ്വീസ് എടുക്കരുത്. സിവില്‍ എഞ്ചിനീയര്‍മാരാണു സിവില്‍ സര്‍വ്വീസ് എടുക്കേണ്ടത്. ഭരണകാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സമൂഹനിര്‍മ്മാണം ആവശ്യമാണ്. നിര്‍മ്മാണം പഠിച്ചവരാണു സിവില്‍ എഞ്ചിനീയര്‍മാര്‍. അതുകൊണ്ട് തന്നെ സിവില്‍ സര്‍വ്വീസ് എടുക്കേണ്ടത് സിവില്‍ എഞ്ചിനീയര്‍മാരാണെന്ന് ബിപ്ലബ് കുമാര്‍ പറഞ്ഞു.

നേരത്തെ അഗര്‍ത്തലയിലെ പ്രഗ്‌ന ഭവനില്‍ നടന്ന കപ്യൂട്ടര്‍വത്കരണത്തെക്കുറിച്ചുള്ള ശില്‍പശാലയിലായിരുന്നു ഇന്റര്‍നെറ്റിനെക്കുറിച്ചുള്ള മണ്ടന്‍ പ്രസ്താവന. മഹാഭാരത കാലം മുതലേ ഇന്റര്‍നെറ്റും ഉപഗ്രഹങ്ങളും ഇവിടെയുണ്ടായിരുന്നു.

അല്ലാതെങ്ങനെയാണു കുരുക്ഷേത്ര യുദ്ധത്തില്‍ കാഴ്ചയില്ലാത്ത ദൃതരാഷ്ട്രരുടെ സാരഥിയായ സഞ്ജയനു കൃത്യമായ കണക്കുകളും വിവരങ്ങളും അദ്ദേഹത്തിനു നല്‍കാനായത്. അപ്പൊഴേ ഇവിടെ ഇന്റര്‍നെറ്റുണ്ട്. ആ സമയം മുതലേ ഉപഗ്രഹങ്ങളും സാങ്കേതിക വിദ്യകളും ഇവിടെയുണ്ടെന്നതിനു തെളിവാണിത് ഇതായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം.

യൂറോപ്യന്‍ രാഷ്ട്രങ്ങളും അമേരിക്കയും ഈ കണ്ടുപിടിത്തങ്ങളെല്ലാം അവരുടെതാണെന്നു പറയും. എന്നാല്‍ ഇന്ത്യയുടെ സാങ്കേതിക വിദ്യയാണ് ഇതിനു പിന്നില്‍. ഇന്ത്യയുടെ ഇത്രയും സമ്പന്നമായ സംസ്‌കാരത്തില്‍ താന്‍ അഭിമാനം കൊള്ളുന്നതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും നിറഞ്ഞിരുന്നു.

677182-biplab-kumar-debഇതിനിടെ വിവാദവും അബദ്ധജടിലവുമായ പ്രസ്‌താവനകൾ കൊണ്ട് വളരെ വേഗത്തിൽ വാർത്തകളിൽ ഇടം നേടിയ മുഖ്യമന്ത്രിയുടെ മണ്ടത്തരങ്ങൾ അതിര് കടന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ബിപ്ലവ് കുമാറിനെ വിളിപ്പിച്ചിരിക്കുകയാണ്. മേയ് രണ്ടിന് പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായുടെയും മോദിയുടെയും മുന്നിൽ ഹാജരാകണമെന്ന് ബിപ്ലവിനോട് ആവശ്യപ്പെട്ടതായി മുതിർന്ന ബി.ജെ.പി നേതാവ് വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമമാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്‌തത്.

കഴിഞ്ഞ മാസം ത്രിപുര മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തത് മുതൽ ബിപ്ലവ് നടത്തിയ പ്രസ്‌താവനകൾ ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. മഹാഭാരത കാലത്ത് ഇന്റർനെറ്റ് ഉണ്ടായിരുന്നു എന്നതിൽ തുടങ്ങി സിവിൽ സർവീസ് വരെ എത്തിനിൽക്കുന്നു അദ്ദേഹത്തിന്റെ പ്രസ്‌താവനകൾ. എന്നാൽ യുവാക്കൾ സർക്കാർ ജോലിക്ക് പുറകേ പോകേണ്ടെന്നും പാൻ ഷോപ്പ് നടത്തിയോ പശുവിനെ വളർത്തിയോ ജീവിക്കണമെന്ന ബിപ്ലവിന്റെ ഏറ്റവും ഒടുവിലത്തെ പ്രസ്‌താവന പാർട്ടിക്കുള്ളിൽ തന്നെ ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ചുവെന്നാണ് വിവരം.

പാർട്ടിയിലെ മുതിർന്ന നേതാക്കന്മാർ ബിപ്ലവിന്റെ പ്രസ്‌താവനയിൽ അസംതൃപ്‌രാണെന്ന് ഒരു ബി.ജെ.പി നേതാവ് വെളിപ്പെടുത്തി. വായിൽ തോന്നുന്നതെല്ലാം അദ്ദേഹം വിളിച്ച് പറയുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിപ്ലവിനോട് സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top