Flash News
വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റും സൗദി സ്വദേശിയുമായ ഖഷോഗിയെ കൊലപ്പെടുത്തിയതിന്റെ മുഴുവന്‍ വിവരങ്ങളും ഉടന്‍ പുറത്തുവിടണമെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍   ****    ആര്‍ത്തവ രക്തം ഒലിപ്പിച്ചുകൊണ്ട് നിങ്ങളാരെങ്കിലും സുഹൃത്തുക്കളുടെ വീട്ടില്‍ പോകുമോ?; പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, അശുദ്ധമാക്കാന്‍ ആര്‍ക്കും അവകാശമില്ല; ശബരിമല വിഷയത്തില്‍ സ്മൃതി ഇറാനിയുടെ പ്രതികരണം   ****    സിബി‌ഐയിലെ അഴിമതി മറനീക്കി പുറത്തുവരുന്നു; കൈക്കൂലി വാങ്ങാന്‍ ഏജന്റുമാര്‍ ഗള്‍ഫിലും കേരളത്തിലും; സ്പെഷ്യല്‍ ഡയറക്ടര്‍ അസ്താനയെ പദവികളില്‍ നിന്ന് നീക്കി   ****    ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കി നേട്ടം കൊയ്യാമെന്ന് ആരും മോഹിക്കേണ്ട; സുപ്രിം കോടതി വിധി അട്ടിമറിക്കാന്‍ കലാപമുണ്ടാക്കുന്ന സംഘ്പരിവാറിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനറിയാം; ശബരിമല ആരുടേയും കുടുംബ സ്വത്തല്ല: മുഖ്യമന്ത്രിയുടെ പത്രസമ്മേളനം   ****    KERALA CENTER TO HONOR FIVE INDIAN AMERICAN KERALITES AT ITS ANNUAL AWARDS BANQUET   ****   

ആ ഉമ്മകള്‍ വെറുതെയായി; ഭര്‍ത്താവിന്റെ പ്രകടനത്തില്‍ ആവേശം കൊണ്ട അനുഷ്ക നിരാശയിലായി; മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും കൊഹ്‌ലി ടീം തോറ്റു

April 30, 2018

thequint2018-048453c9e9-80db-4062-9700-22a91b5e70170U5A6510കഴിഞ്ഞ ദിവസം നടന്ന ബാംഗ്ലൂര്‍ ചലഞ്ചേഴ്‌സ്-കൊല്‍ക്കത്ത നൈറ്റ് റെയ്‌ഡേഴ്‌സ് മത്സരത്തില്‍ ഏറെ വിഷമിച്ചത് അനുഷ്‌കയാണ്. മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും കൊഹ്‌ലി ടീം തോല്‍ക്കുകയായിരുന്നു. ഭര്‍ത്താവിന്റെ പ്രകടനം കണ്ട് ഗാലറിയിലിരുന്ന് കൈയടിച്ചും ഉമ്മ നല്‍കിയും അനുഷ്‌ക ആഘോഷമാക്കി. എന്നാല്‍ ഭാഗ്യം തുണച്ചില്ലെന്ന് വേണം പറയാന്‍. വിജയം കൊല്‍ക്കത്തയെ തേടിയെത്തി.

സ്‌കോര്‍: ബാംഗ്ലൂര്‍-20 ഓവറില്‍ നാലിന് 175. കൊല്‍ക്കത്ത-19.1 ഓവറില്‍ നാലിന് 176. ഓപ്പണര്‍മാരായ ക്രിസ് ലിന്‍(53), സുനില്‍ നാരായണ്‍(27), റോബിന്‍ ഉത്തപ്പ(36) എന്നിവരാണ് കൊല്‍ക്കത്തയ്ക്കു വിജയമൊരുക്കിയത്. നേരത്തെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ചുറിയുടെ മികവിലാണ് ബാംഗ്ലൂര്‍ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. കോഹ്‌ലി 44 പന്തില്‍ 68 റണ്‍സ് അടിച്ചു.

അഞ്ചു ഫോറും മൂന്നു സിക്‌സും അടങ്ങുന്നതാണ് കോഹ്‌ലിയുടെ ഇന്നിങ്‌സ്. ആന്ദ്രെ റസലിനെതിരെയായിരുന്നു മനോഹരമായ രണ്ടു സിക്‌സുകള്‍. അധികം ആയാസപ്പെടാതെ ഒരു പന്ത് ലോങ്ഓണ്‍ സ്റ്റാന്‍ഡിലെത്തിച്ച കോഹ്‌ലി മറ്റൊന്ന് ഡീപ് മിഡ്‌വിക്കറ്റിലേക്കു ഫ്‌ലിക് ചെയ്തു. ഇന്നിങ്‌സിന്റെ അവസാന പന്തിലായിരുന്നു മൂന്നാം സിക്‌സ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ബാംഗ്ലൂരിന് തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായില്ലെങ്കിലും റണ്‍റേറ്റ് കുറവായിരുന്നു. ക്വിന്റന്‍ ഡികോക്കും (27 പന്തില്‍ 29) ബ്രണ്ടന്‍ മക്കല്ലവും (28 പന്തില്‍ 38) ചേര്‍ന്ന് എട്ട് ഓവറില്‍ 67 റണ്‍സ് മാത്രമാണ് നേടിയത്. പവര്‍ പ്ലേ ഓവറില്‍ 40 റണ്‍സാണ് ഇരുവരും ചേര്‍ന്നു നേടിയത്. ആദ്യ പത്ത് ഓവറില്‍ 75 റണ്‍സ് മാത്രം നേടിയ ബാംഗ്ലൂര്‍ അടുത്ത പകുതിയില്‍ കോഹ്‌ലിയുടെ മികവില്‍ നൂറു റണ്‍സെടുത്തു.

മക്കല്ലത്തെയും മനന്‍ വോറയെയും (പൂജ്യം) അടുത്തടുത്ത പന്തുകളില്‍ നഷ്ടമായ ടീമിനെ പിന്നീട് കോഹ്‌ലി രക്ഷിച്ചെടുത്തു. മന്‍ദീപ് സിങ്(19), കോളിന്‍ ഗ്രാന്‍ഡ്‌ഹോം(11) എന്നിവര്‍ ക്യാപ്റ്റനു കൂട്ടായി. കൊല്‍ക്കത്തയ്ക്കു വേണ്ടി ആന്ദ്രെ റസല്‍ മൂന്നു വിക്കറ്റെടുത്തു. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത കുല്‍ദീപ് യാദവും മികവു കാട്ടി.

thequint2018-04ad7c13e4-35e4-4998-ac99-f630bf7cfd870U5A6485 thequint2018-04b206dc2d-db9b-4dbe-a39d-a11798e379640U5A6465 anush-2 thequint2018-0431fb1aad-30d4-47ae-8d85-80bff44690480U5A6479 thequint2018-045504d926-e7a0-4409-8a38-72d58ba7affa0U5A6519

 

 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top