Flash News

ഇന്നത്തെ നക്ഷത്രഫലം – ഏപ്രില്‍ 30

April 30, 2018

4-30ഭരണി : ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാവാന്‍ സുഹൃത്സഹായം തേടും. സാമ്പത്തിക പരാധീനതകള്‍ക്ക് ആശ്വാസം തോന്നും. ചിരകാലാഭിലാഷ പ്രാപ്തിയായ ഗൃഹനിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയാകും.

അശ്വതി : ലക്ഷ്യബോധത്തോടുകൂടിയ സന്താനങ്ങളുടെ സമീപനത്തില്‍ ആത്മാഭിമാനം തോന്നും. സുദീര്‍ഘമായ ചര്‍ച്ചകളിലൂടെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. വസ്തുതര്‍ക്കം പരിഹരിക്കപ്പെടും.

ഭരണി : ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാവാന്‍ സുഹൃത്സഹായം തേ ടും. സാമ്പത്തിക പരാധീനതകള്‍ക്ക് ആശ്വാസം തോന്നും. ചിരകാലാഭിലാഷ പ്രാപ്തിയായ ഗൃഹനിർമാണം ഏറെക്കുറെ പൂര്‍ത്തിയാകും.

കാര്‍ത്തിക : വഴുക്കിവീഴാതെ സൂക്ഷിക്കണം. വാഹനം വാങ്ങാന്‍ അന്വേഷണമാരംഭിക്കും. സഹപ്രവര്‍ത്തകരുടെ ജോലികള്‍ കൂടി ചെയ്തുതീര്‍ക്കേണ്ടതായിവരും. സഹോദരന് സാമ്പത്തികസഹായം ചെയ്യുവാനിടവരും.

രോഹിണി : ദേഹാസ്വാസ്ഥ്യങ്ങളാല്‍ അധികാരച്ചുമതലകളില്‍ നിന്ന് സ്വയം പിന്മാറും. ആരോഗ്യ സംരക്ഷണത്തിന്‍റെ ഭാഗമായി ദുഃശീലങ്ങള്‍ ഉപേക്ഷിക്കും. അനാവശ്യ ചെലവുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

മകയിരം : കുടുംബസമേതം മംഗളകര്‍മങ്ങളില്‍ പങ്കെടുക്കാനിടവരും. അപ്രതീക്ഷിത മായ ജീവിതസാഹചര്യങ്ങളെ അതിജീവിക്കാവാന്‍ സാധിക്കും. പ്രതീക്ഷിച്ച നേട്ടമി ല്ലാത്തതിനാല്‍ ഉദ്യോഗം ഉപേക്ഷിച്ച് ഉപരിപഠനത്തിന് ചേരും.

തിരുവാതിര : വ്യാപാരവിതരണമേഖലകളില്‍ അഭൂതപൂര്‍വമായ നേട്ടം ഉണ്ടാകും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. സത്യസന്ധമായി പ്രവര്‍ത്തിക്കുന്നതിനാല്‍ പുതിയ കരാറു ജോലികള്‍ വന്നുചേരും.

പുണര്‍തം : അപ്രതീക്ഷിതമായി സ്ഥാനക്കയറ്റമുണ്ടാകും. ഗൗരവമായ വിഷയങ്ങള്‍ ലാഘവത്തോടു കൂടി ലക്ഷ്യപ്രാപ്തിയിലെത്തിക്കും. സംഘനേതൃത്വസ്ഥാനം ഏറ്റെടു ക്കും. ഔദ്യോഗികമായി യാത്രവേണ്ടിവരും

പൂയ്യം : ഭാവനകള്‍ യാഥാർഥ്യമാക്കുവാന്‍ സാധിക്കും. ചിന്താമണ്ഡലത്തില്‍ പലതും തോന്നുമെങ്കിലും വിദഗ്ധോപദേശം സ്വീകരിയ്ക്കുകയാണ് നല്ലത്. സന്ധ്യാവേളയിലുള്ള ദേവാലയദര്‍ശനം സമാധാനത്തിന് വഴിയൊരുക്കും.

ആയില്യം : വിഷമഘട്ടങ്ങളെ തരണം ചെയ്യാന്‍ സുഹൃത്സഹായം തേടും. സഹപ്രവര്‍ ത്തകരോടൊപ്പം മംഗളകര്‍മങ്ങളില്‍ പങ്കെടുക്കാൻ‌ അവസരമുണ്ടാകും. നിന്ദാശീലം ഉപേക്ഷിക്കണം.

മകം : പുതിയ കര്‍മപദ്ധതികള്‍ ഏറ്റെടുക്കാമെങ്കിലും സാമ്പത്തികച്ചുമതലയില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് നല്ലത്. വിമര്‍ശനങ്ങള്‍ കേൾക്കാനിടവരുമെങ്കിലും യുക്തിപൂർവംവ്വം ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍ അനുകൂലസാഹചര്യങ്ങളുണ്ടാകും.

പൂരം : അവ്യക്തമായ പണമിടപാടുകളില്‍ നിന്നും പിന്മാറണം. തൊഴില്‍ തര്‍ക്കം രൂക്ഷമാകും. ഉത്തരവാദിത്വത്തില്‍ നിന്നും വ്യതിചലിക്കരുത്. യാത്രാക്ലേശത്താല്‍ ഒരുകാര്യവും പൂര്‍ണതയുണ്ടാവുകയില്ല.

ഉത്രം : ബഹുവിധപ്രവര്‍ത്തനങ്ങള്‍ ചെയ്തുതീര്‍ക്കും. പദ്ധതി സമര്‍പ്പിക്കാന്‍ അന്തി മരൂപരേഖ തയാറാകും. ചര്‍ച്ചകള്‍ വിജയിക്കും. അഭിപ്രായസത്യം തുറന്നുപറയുവാന്‍ തയാറാകും.

അത്തം : ശാസ്ത്രജ്ഞര്‍ക്കും അംഗീകാരം ലഭിക്കും. വ്യവസ്ഥകള്‍ പാലിക്കാന്‍ കഠിന പ്രയത്നം വേണ്ടിവരും. ഹ്രസ്വകാലപാഠ്യപദ്ധതിക്കു ചേരും. വര്‍ഷങ്ങളായി അ നുഭവിച്ചുവരുന്ന ദുരിതങ്ങള്‍ക്ക് ആശ്വാസമുണ്ടാകും.

ചിത്ര : ഔദ്യോഗികമായി പുതിയ ചുമതലകള്‍ ഏറ്റെടുക്കും. ആഗ്രഹിക്കുന്ന കാര്യ ങ്ങള്‍ സാധിക്കും. വ്യവസ്ഥകള്‍ പാലിക്കും. സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പാരമ്പര്യപ്രവൃത്തികള്‍ തുടങ്ങിവയ്ക്കും.

ചോതി : ആഗ്രഹിയ്ക്കുന്ന കാര്യങ്ങള്‍ സാധിക്കും. പ്രകൃതിദത്തമായ ഔഷധരീതി അവലംബിക്കും. പക്ഷഭേദമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തിനേടും. പുതിയ സൃഷ്ടിപരമായ കാര്യങ്ങള്‍ ലക്ഷ്യപ്രാപ്തിനേടും.

വിശാഖം : വിഘടനവാദം അബദ്ധമാകും. ക്രയവിക്രയങ്ങളില്‍ നഷ്ടമുണ്ടാകും. പ്രതികരണശേഷി കുറയും. ഗൃഹോപകരണങ്ങള്‍ക്ക് കേടുപാടുകള്‍ വന്നുചേരും. വിദേശയാത്രാനുമതിക്ക് അപേക്ഷ നല്‍കും.

അനിഴം : സംഘടിതശ്രമങ്ങള്‍ വിജയിക്കും. സമൂഹത്തില്‍ ഉന്നതരെ പരിചയ പ്പെടുവാനിടവരും. സായാഹ്നവേളയില്‍ വാഹന ഉപയോഗം ഉപേക്ഷിക്കണം. ബന്ധുക്കള്‍ വിരുന്നുവരും. ആരോപണങ്ങളില്‍ നിന്നും കുറ്റവിമുക്തനാകും.

തൃക്കേട്ട : സന്താനസംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും. പ്രതികരണ ശേഷി വർധിക്കും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും.

മൂലം : പ്രതീക്ഷകള്‍ സഫലമാകും. സന്താനസംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും. കുടുംബത്തില്‍ ആഹ്ലാദങ്ങള്‍ പങ്കുവെയ്ക്കും. വിശേഷപ്പെട്ട ദേവാലയദര്‍ശനത്താല്‍ ആശ്വാസമുണ്ടാകും.

പൂരാടം : ജീവിതപങ്കാളിയുടെ ആശയങ്ങള്‍ സ്വീകരിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും സുഖഭക്ഷണവും സുഖസുഷുപ്തിയും ഉണ്ടാകും. സാമ്പത്തിക നീക്കിയിരുപ്പ് ഉണ്ടാകും.

ഉത്രാടം : പ്രതിസന്ധികള്‍ തരണം ചെയ്യും. വ്യവസ്ഥകള്‍ പാലിക്കും. പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാകും. പുതിയ ഉദ്യോഗത്തില്‍ പ്രവേശിക്കും. ഉത്സാഹം വർധിക്കും. സന്താനസൗഖ്യമുണ്ടാകും.

തിരുവോണം : വാക്കും പ്രവൃത്തിയും ഫലപ്രദമാകും. ചര്‍ച്ചകള്‍ വിജയിക്കും. പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തിനേടും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. ശുഭാപ്തിവിശ്വാസം വർധിക്കും.

അവിട്ടം : ശുഭാപ്തിവിശ്വാസത്താല്‍ പുതിയ ചുമതലകള്‍ ഏറ്റെടുക്കും. മേലധികാരി തുടങ്ങിവെച്ച പദ്ധതികള്‍ തുടര്‍ന്ന് പ്രബല്യത്തില്‍ വരുത്തും. സാമ്പത്തിക അനിശ്ചിതത്വം തരണംചെയ്യും. ഭൂമിക്രയവിക്രയങ്ങള്‍ പുനരാരംഭിക്കും.

ചതയം : പാരമ്പര്യപ്രവര്‍ത്തികള്‍ തുടങ്ങിവെയ്ക്കും. പുതിയ പ്രവര്‍ത്തനശൈലി അവലംബിക്കും. വിദ്യാർഥികള്‍ക്ക് അനകൂലസാഹചര്യങ്ങള്‍ വന്നുചേരും. മനസമാധാനമുണ്ടാകും. സമൂഹത്തില്‍ ഉന്നതരെ പരിചയപ്പെടാനിടവരും.

പൂരോരുട്ടാതി : വ്യവസ്ഥള്‍ വ്യതിചലിക്കും. നീതിപൂര്‍വമുളള സമീപനം സര്‍വകാര്യ വിജയത്തിനു വഴിയൊരുക്കും. അനാവശ്യചെലവുകള്‍ നിയന്ത്രിക്കും. അധികാരപരിധി വർധിക്കും. നിസാരകാര്യങ്ങള്‍ക്കുപോലും തടസങ്ങള്‍ ഉണ്ടാകും.

ഉത്രട്ടാതി : ആരോഗ്യം തൃപ്തികരമായിരിക്കും. പരിശ്രമങ്ങള്‍ക്കു ഫലമുണ്ടാകും. വിജ്ഞാനങ്ങള്‍ കൈമാറും. പരീക്ഷണനിരീക്ഷണങ്ങളില്‍ വിജയിക്കും.

രേവതി : സത്യവസ്ഥ ബോധിപ്പിക്കാൻ അവസരമുണ്ടാകും. ഗൃഹപ്രവേശച്ചടങ്ങില്‍ പങ്കെടുക്കും. ബന്ധുക്കള്‍ വിരുന്നുവരും. പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാകും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top