Flash News
കേരളത്തിന്റെ നവനിര്‍മ്മാണ പ്രക്രിയയില്‍ അമേരിക്കന്‍ മലയാളികളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍   ****    ഐക്യരാഷ്ട്ര സഭ അസംബ്ലിക്കിടെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഇന്ത്യാ – പാക് സമാധാന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി   ****    ക്രിക്കറ്റിന് ഭാഷയോ ദേശമോ സംസ്ക്കാരമോ ആരാധകര്‍ക്ക് വിഷയമേ അല്ലെന്ന് തെളിയിച്ച് ഒരു വീഡിയോ; പാകിസ്താന്‍ യുവാവ് ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍   ****    ബിഷപ്പിനെ കുരുക്കിയത് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പ് വന്ന കാറിന്റെ ഡ്രൈവറുടെ മൊഴിയും; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ബിഷപ്പിന് അവസാനം ഉത്തരം മുട്ടി   ****    ഇ.എം.രാധ, പി.എം.മനോജ്, വി.എസ്.രാജേഷ്, സുധീര്‍ കരമന അമേരിക്കയിലേക്ക്   ****   

എഴുതിക്കൊണ്ടു വന്ന് പ്രസംഗിക്കാതെ പതിനഞ്ച് മിനിറ്റ് ഏതെങ്കിലും ഭാഷയില്‍ പ്രസംഗിക്കാന്‍ രാഹുല്‍ ഗാന്ധിയോട് നരേന്ദ്ര മോദി

May 1, 2018 , .

122_0ചാമരാജ്‌നഗര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെപ്പറ്റി ഏതെങ്കിലും ഭാഷയില്‍ 15 മിനിട്ട് സംസാരിക്കാന്‍ അദ്ദേഹം രാഹുല്‍ഗാന്ധിയെ വെല്ലുവിളിച്ചു. കഴിഞ്ഞ ഏപ്രില്‍ 17 ന് പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഉന്നയിച്ച വിമര്‍ശത്തിന് മറുപടി നല്‍കിക്കൊണ്ടായിരുന്നു മോദിയുടെ വെല്ലുവിളി.

പാര്‍ലമെന്റിനെ അഭിമുഖീകരിക്കാന്‍ പ്രധാനമന്ത്രി മോദിക്ക് ഭയമാണെന്ന് രാഹുല്‍ഗാന്ധി കഴിഞ്ഞമാസം അമേഠിയില്‍ നടന്ന ചടങ്ങിനിടെ ആരോപിച്ചിരുന്നു. റാഫേല്‍ യുദ്ധവിമാന കരാറിനെപ്പറ്റി പാര്‍ലമെന്റില്‍ 15 മിനിട്ട് സംസാരിക്കാന്‍ തനിക്ക് അവസരം ലഭിച്ചാല്‍ പ്രധാനമന്ത്രിക്ക് അത് താങ്ങാന്‍ കഴിയില്ലെന്ന് രാഹില്‍ഗാന്ധി പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ മോദി നല്‍കിയത്.

പാര്‍ലമെന്റില്‍ താന്‍ 15 മിനിട്ട് സംസാരിച്ചാല്‍ അതിനെ അഭിമുഖീകരിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയില്ലെന്ന് രാഹുല്‍ പറഞ്ഞകാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് പരിഹാസരൂപത്തില്‍ മോദി സമ്മതിച്ചു.

‘കോണ്‍ഗ്രസ് അധ്യക്ഷനെപ്പോലെയുള്ള ശക്തരായ വ്യക്തികള്‍ക്കൊപ്പം നന്നായി വസ്ത്രധാരണംചെയ്യാന്‍പോലും കഴിയാത്ത തന്നെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് ഇരിക്കാന്‍ കഴിയില്ലെന്നത് ശരിതന്നെ’ മോദി പറഞ്ഞു. ഇതിന് പിന്നാലെയാണ് 15 മിനിട്ട് സംസാരിക്കാന്‍ അദ്ദേഹം രാഹുലിനെ വെല്ലുവിളിച്ചത്. ഏതെങ്കിലും പേപ്പര്‍ നോക്കി വായിക്കുന്നതിന് പകരം കര്‍ണാടക സര്‍ക്കാരിന്റെ നേട്ടങ്ങളെപ്പറ്റി 15 മിനിട്ടുനേരം സംസാരിക്കാന്‍ അദ്ദേഹം വെല്ലുവിളിച്ചു. ഹിന്ദിയിലോ, ഇംഗ്ലീഷിലോ താങ്കളുടെ മാതൃഭാഷയിലോ സംസാരിക്കാമെന്നും മോദി പരിഹസിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top