Flash News

‘സാംസ’ മെയ് ദിനം 2018 വിപുലമായി ആഘോഷിച്ചു

May 2, 2018 , സാംസ

Mayday 2018ബഹ്‌റൈന്‍: “സാംസ” മെയ് ദിനം വിപുലമായി ആചരിച്ചു. വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സൗത്ത് പാര്‍ക്ക് റസ്റ്റോറന്റില്‍ വെച്ച് നടന്ന പരിപാടി അമേരിക്കന്‍ മിഷന്‍ ആശുപത്രിയിലെ ഡോക്ടറും, ഐ.സി.ആര്‍.എഫ്. വൈസ്. ചെയര്‍മാനുമായ ഡോ. ബാബു രാമചന്ദ്രന്‍ ഉത്ഘാടനം ചെയ്തു. മെയ്ദിന സന്ദേശം നല്‍കിക്കൊണ്ട് ഗിരീഷ് കല്ലേരി സംസാരിച്ചു.

എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം എന്ന തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടി 1886 ല്‍ ചിക്കാഗോ തെരുവീഥികളില്‍ ജീവന്‍ ത്യജിച്ച തൊഴിലാളികളെ സ്മരിച്ചുകൊണ്ട് ലോകത്താകമാനം മെയ്‌ 1 സാര്‍വ ദേശീയ തൊഴിലാളി ദിനമായി ആഘോഷിക്കുമ്പോഴും ഇന്ത്യയുള്‍പ്പടെ ലോകം മുഴുക്കെ, ബാലവേലയും, പത്തും, പതിനാലും മണിക്കൂറുകള്‍ തൊഴില്‍ ചെയ്യുന്ന പണിശാലകളും, ഫാക്ടറികളും, കൂലിയിലും, സാഹചര്യത്തിലും നില്‍ക്കുന്ന അസമത്വവും ആശങ്കാജനകമാണെന്നും, എന്നാല്‍ അതില്‍നിന്ന് ഏറെ വ്യത്യസ്തമാണ് കേരളം എന്നും ഗിരീഷ്‌ പറഞ്ഞു.

തുടര്‍ന്ന് ഡോ. ബാബു രാമചന്ദ്രനും, ഡോ. മേരി ജോണും ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. വൈജ്ഞാനികവും കൗതുകം നിറഞ്ഞതുമായ ക്ലാസ്സ് കേവലമായ ക്ലാസ്സിനപ്പുറം പങ്കെടുത്തവര്‍ക്ക് അവരുടെ എല്ലാ സംശയങ്ങള്‍ക്കും മതിയായ മറുപടി നല്‍കിക്കൊണ്ടുള്ള ഒരു സമ്പൂര്‍ണ്ണ ചര്‍ച്ചാ ക്ലാസ്സായി മാറി. ആരോഗ്യ പരിപാലനത്തിനായി മിനിമം ഒരു മണിക്കൂറെങ്കിലും ദിവസവും മാറ്റി വെച്ചാല്‍ ജീവിതശൈലി രോഗങ്ങളില്‍ നിന്നും ഒരു പരിധി വരെ മുക്തി നേടാന്‍ കഴിയുമെന്നും, തെറ്റാത്ത വ്യായാമവും, കൃത്യമായ ഭക്ഷണരീതികളും ശീലമാക്കാന്‍ എല്ലാവരും തയ്യാറാവാനും, കൃത്യമായ ഇടവേളകളില്‍ പ്രാഥമിക പരിശോധനകള്‍ നടത്താനും ഡോക്ടര്‍ ഉപദേശിച്ചു.

വനിതാ വിഭാഗം ഏര്‍പ്പെടുത്തിയ സൗജന്യ ഷുഗര്‍, ബ്ലഡ്‌പ്രഷര്‍ ചെക്കപ്പില്‍ നിരവധി പേര്‍ പങ്കുകൊണ്ടു. വനിതാ വിഭാഗം പ്രസിഡന്റ് ശ്രീമതി ഇന്‍ഷ റിയാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ശ്രീമതി നിര്‍മ്മല ജേക്കബ് സ്വാഗതം ആശംസിച്ചു. വത്സാ രാജന്‍, റിയാസ്, ബാബുരാജ് മാഹി, മുരളീകൃഷ്ണന്‍, ജിജോ ജോര്‍ജ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സിത്താര മുരളീകൃഷ്ണന്‍ പരിപാടികള്‍ നിയന്ത്രിച്ചു. ശ്രീമതി അമ്പിളി സതീഷ്‌ നന്ദി പ്രകാശനം നടത്തി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top