Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    ഇന്ത്യയിലെ സാധാരണക്കാരുടെ പ്രിയപ്പെട്ട വാഹനമായിരുന്ന ‘അറ്റ്‌ലസ് സൈക്കിള്‍’ നിര്‍മ്മാണ ഫാക്ടറി പൂട്ടി, ജീവനക്കാരെ പിരിച്ചുവിട്ടു   ****    2,550 വിദേശി തബ്ലീഗി ജമാഅത്ത് അംഗങ്ങളെ 10 വര്‍ഷത്തേക്ക് ഇന്ത്യയില്‍ പ്രവേശിക്കുന്നത് വിലക്കി   ****    ഗര്‍ഭിണിയായ ആനയുടെ മരണത്തിന് ഉത്തരവാദികളായ ആളുകളെ കണ്ടെത്താന്‍ കേരള വനം വകുപ്പ് അന്വേഷണം ആരംഭിച്ചു   ****    ജോസ് തോമസ് (54) ന്യൂയോര്‍ക്കില്‍ നിര്യാതനായി   ****    കോവിഡ് കാലത്തെ അനാവശ്യ ധൂര്‍ത്ത്, മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് അഭിഭാഷക വീണാ നായര്‍ക്കെതിരെ കേസ്   ****   

ഹര്‍ത്താലിന്റെ പേരില്‍ ഭരണകൂട വേട്ടക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജനാധിപത്യ പ്രതിരോധം സംഘടിപ്പിക്കും

May 2, 2018 , റബീ ഹുസൈന്‍ തങ്ങള്‍

IMG_20180502_131021_995മലപ്പുറം : ഹര്‍ത്താലിന്റെ പേരിലെ ഭരണകൂട വേട്ടക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് മെയ് 4 വെള്ളിയാഴ്ച വൈകീട്ട് മൂന്നു മണിക്ക് മലപ്പുറത്ത് ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ പ്രതിഷേധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരായ ഹമീദ് വാണിയമ്പലം, സി.കെ അബ്ദുള്‍ അസീസ്, രമേഷ് നന്മണ്ട, രൂപേഷ് കുമാര്‍, സുന്ദര്‍ രാജ്, എസ് ഇര്‍ഷാദ്, പ്രദീപ് നെന്മാറ, കെ.എം ഷെഫ്രിന്‍, നജ്ദ റൈഹാന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

ഏപ്രില്‍ 16 ലെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് കേരളത്തിലെ ഹര്‍ത്താല്‍ ചരിത്രത്തില്‍ ഇന്നുവരെ കാണാത്ത രീതിയിലുള്ള ഭരണകൂട വേട്ടയും പോലീസ് ഭീകരതയുമാണ് നടക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ഹര്‍ത്താലിനെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആയിരത്തോളം പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും നിരവധി യുവാക്കളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. അന്യായ വകുപ്പുകള്‍ ചാര്‍ത്തി അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ബഹുഭൂരിഭാഗവും മുസ്‌ലിം സമുദായത്തില്‍ പെട്ടവരാണ്. ഹര്‍ത്താലിനോടനുബന്ധിച്ചു നടന്ന അക്രമ സംഭവങ്ങളെ ഊതിപ്പെരുപ്പിച്ചു കാണിച്ചും വ്യാജപ്രചാരണങ്ങളിലൂടെയും ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പോലീസും അറസ്റ്റുകളെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെയും പോലീസിന്റെയും പൗരാവകാശ ലംഘന നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധമായിട്ടാണ് ജനാധിപത്യ പ്രതിരോധം സംഘടിപ്പിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍:

1. ശംസീര്‍ ഇബ്രാഹീം (വൈസ് പ്രസിഡന്റ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള)
2. ജംഷീല്‍ അബൂബക്കര്‍ (സെക്രട്ടറി, ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള)
3. ജസീം സുല്‍ത്താന്‍ (പ്രസിഡന്റ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം)
4. രജിത മഞ്ചേരി (ജനറല്‍ സെക്രട്ടറി, ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം)
5. ഹബീബ റസാഖ് (വൈസ് പ്രസിഡന്റ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം)

IMG_20180502_130604_05931732064_601090036922388_7391104787556597760_o


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top