Flash News

സംഘ് പരിവാര്‍ രാഷ്ട്രീയ അജണ്ടകളുടെ നടത്തിപ്പുകാരായി ഇടതുപക്ഷം മാറി: ഹമീദ് വാണിയമ്പലം

May 4, 2018 , റബീ ഹുസൈന്‍ തങ്ങള്‍

ഫോട്ടോ 2

പൊതുസമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്‌ഘാടനം ചെയ്യുന്നു

മലപ്പുറം : സംഘ് പരിവാര്‍ ഭരണത്തിലേറി നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ അജണ്ടകളുടെ നടത്തിപ്പുകാരായി ഇടതുപക്ഷ ഗവണ്മെന്റ് മാറിയിരിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. മലപ്പുറത്ത് ‘ഹര്‍ത്താലിന്റെ മറവിലെ ഭരണകൂട വേട്ടക്കെതിരെ ജനാധിപത്യ പ്രതിരോധം’എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസഥാന കമ്മിറ്റി മലപ്പുറത്ത് നടത്തിയ പ്രതിഷേധ റാലിയോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹര്‍ൽ ആക്രമം ആരോപിച്ചു നിരപരാധികളായ ആയിരത്തോളം ചെറുപ്പക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരെ അന്യായമായ വകുപ്പുകള്‍ ചാര്‍ത്തി ജാമ്യം നിഷേധിച്ചു ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അറസ്റ്റ് ചെയ്ത് വേട്ടയാടപ്പെട്ടവരില്‍ ബഹുഭൂരിഭാഗവും മുസ്‌ലിം സമുദായത്തില്‍ പെട്ടവരാണ്. നിരവധി പേര്‍ക്കെതിരെ സാമുദായിക ധ്രുവീകരണ ശ്രമവും വര്‍ഗീയ കലാപശ്രമവും ആരോപിച്ചു 153 എ ചുമത്തിയതും ക്ലിയറന്‍സ് നിഷേധിക്കുമെന്നു പറയുന്നതും ജനാധിപത്യ വിരുദ്ധവും അംഗീകരിക്കാനാകാത്തതുമാണ്. നിയമ ലംഘനങ്ങള്‍ക്കെതിരെ സ്വാഭാവികമായ പോലീസ് നടപടിക്രമങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ ഭീതി പരത്തുന്ന രീതിയില്‍ പോലീസും വര്‍ഗീയ ധ്രുവീകരണത്തിന് സഹായകരമാകുന്ന രീതിയില്‍ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും പരാമര്‍ശങ്ങള്‍ നടത്തുന്നത് സാമൂഹിക ആരോഗ്യത്തെയാണ് അപകടത്തിലാക്കുന്നത്. അന്യായമായ കുറ്റങ്ങള്‍ ചാര്‍ത്തി രേഖപ്പെടുത്തപ്പെട്ട മുഴുവന്‍ എഫ് ഐ ആറും റദ്ദ് ചെയ്യുവാന്‍ ഗവണ്മെന്റ് തയ്യാറാകണം.
ഹര്‍ത്താല്‍ സംഭവങ്ങളുമായി ബന്ധപ്പെട്ടു നിരുത്തരവാദപരവും അടിസ്ഥാന രഹിതവുമായ പരാമര്‍ശങ്ങളാണ് കോടിയേരി ബാലകൃഷ്ണനും കുഞ്ഞാലിക്കുട്ടിയും എം എം ഹസനും വൈക്കം വിശ്വനും നടത്തിയിരിക്കുന്നത്. താനൂരിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടു മന്ത്രി കെ ടി ജലീല്‍ നടത്തിയ പ്രസ്താവനകള്‍ ദുരുദ്ദേശ്യപരമാണ്. സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ദുരുദ്ദേശ്യ പൂര്‍വകമായ പ്രസ്താവനകള്‍ നടത്തിയ കെ ടി ജലീല്‍ സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫോട്ടോ 1

പ്രതിഷേധ റാലി

ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് എസ് ഇര്‍ഷാദ് അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ നിരീക്ഷകന്‍ സി കെ അബ്ദുല്‍ അസീസ്, അംബേദ്കറൈറ്റ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ പ്രസിഡന്റ് രമേശ് നന്മണ്ട, എഴുത്തുകാരനും ഡോക്യുമെന്ററി പ്രവര്‍ത്തകനുമായ രൂപേഷ് കുമാര്‍, സാമൂഹിക പ്രവര്‍ത്തകന്‍ സുന്ദര്‍ രാജ്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് നാസര്‍ കീഴുപറമ്പ്, ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് നെന്മാറ, വൈസ് പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി ജംഷീല്‍ അബൂബക്കര്‍ സ്വാഗതവും ജില്ലാ പ്രസിഡന്റ് ജസീം സുല്‍ത്താന്‍ നന്ദിയും പറഞ്ഞു.

നേരത്തെ കിഴക്കേത്തലയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ റാലിയില്‍ നൂറുകണക്കിന് വിദ്യാര്‍ഥി യുവജനങ്ങള്‍ അണിനിരന്നു. ഹര്‍ത്താലിന്റെ പേരില്‍ സര്‍ക്കാരും പോലീസും നടത്തിയ പൗരാവകാശ ലംഘനങ്ങള്‍ക്കെതിരെയും യുവജന വേട്ടക്കെതിരെയും റാലിയില്‍ പ്രതിഷേധമിരമ്പി. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് നെന്മാറ, സെക്രട്ടറിമാരായ ജംഷീല്‍ അബൂബക്കര്‍, മുജീബ് പാലക്കാട്, കെ.എസ് നിസാര്‍, തമന്ന സുല്‍ത്താന, മലപ്പുറം ജില്ലാ നേതാക്കളായ ജസീല്‍ മമ്പാട്, രജിത മഞ്ചേരി, സാബിഖ് വെട്ടം, ഹബീബ റസാഖ് എന്നിവര്‍ പ്രതിഷേധ റാലിക്ക് നേതൃത്വം നല്‍കി.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top