Flash News

ഫ്രറ്റേണിറ്റി ഇടപെടല്‍ വിജയം; കേരള യൂണിവേഴ്സിറ്റിയുടെ മെയ് 10ലെ പരീക്ഷ മാറ്റിവെക്കും

May 4, 2018 , കെ.എം സാബിര്‍ അഹ്സന്‍

flagതിരുവനന്തപുരം: ഏപ്രില്‍ 30ന് നടക്കേണ്ട കേരള യൂണിവേഴ്സിറ്റിക്കു കീഴിലെ അവസാന വര്‍ഷ ബിരുദ പരീക്ഷ മെയ്10 ലേക്ക് മാറ്റിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പി.ജി പ്രവേശന പരീക്ഷ എഴുതാന്‍ പറ്റാത്ത വിഷയത്തില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് ഇടപെട്ടു. മെയ് 10ന് പരീക്ഷ നടത്തുന്നതിലൂടെ അന്നേ ദിവസം തന്നെ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ജേര്‍ണലിസം പി.ജി ഡിപ്പാര്‍ട്ടുമെന്റുകളിലേക്കുള്ള പ്രവേശന പരീക്ഷ എഴുതാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെടുമെന്നും അതിനാല്‍ അന്നത്തെ അവസാന വര്‍ഷ ബിരുദ പരീക്ഷ മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി നേതാക്കള്‍ കേരള യൂണിവേഴ്സിറ്റി വി.സി ഇന്‍ചാര്‍ജിന് പരാതി നല്‍കി. തുടര്‍ന്ന് നേതാക്കളും യൂണിവേഴ്സിറ്റി അധികൃതരും നടത്തിയ ചര്‍ച്ചക്കൊടുവില്‍ പരീക്ഷ മാറ്റിവെക്കാന്‍ വി.സി പരീക്ഷ കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി. വി.സിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തൊട്ടടുത്ത ദിവസം തന്നെ പരീക്ഷ മാറ്റി വെച്ചതായി ഉത്തരവിറക്കുമെന്ന് അസിസ്റ്റന്റ് രജിസ്ട്രാറും വി.സിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ പി.പി തോമസും പരീക്ഷ കണ്‍ട്രോളറുടെ പ്രൈവറ്റ് സെക്രട്ടറി സന്തോഷും നേതാക്കളെ അറിയിച്ചു. സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ടിന്റെ നേതൃത്വത്തില്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.എം സാബിര്‍ അഹ്സന്‍, തിരുവനന്തപുരം ജില്ല പ്രസിഡന്റ് മഹേഷ് തോന്നക്കല്‍, ജനറല്‍ സെക്രട്ടറി നബീല്‍ പാലോട് എന്നിവരാണ് പരാതി നല്‍കിയത്.

ഏപ്രില്‍ 30ന് നടക്കേണ്ട പരീക്ഷ എന്തു കാരണം കൊണ്ടാണെന്നുപോലും പറയാതെയാണ് മാറ്റി വെച്ചതായി ഏപ്രില്‍ 29ന് യൂണിവേഴ്സിറ്റി ഉത്തരവിറക്കിയത്. വിദ്യാര്‍ത്ഥികളുടെ ഉപരിപഠന സാധ്യതകളെ കൊട്ടിയടച്ചു കൊണ്ടുള്ള നിലപാടുകള്‍ യൂണിവേഴ്സിറ്റികള്‍ തിരുത്തണമെന്ന് പരാതി നല്‍കിയ ശേഷം ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ട് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

UPDATE  MAY 7  –   കെ.എം സാബിര്‍ അഹ്സന്‍

കാലിക്കറ്റിലെ പി.ജി പ്രവേശന പരീക്ഷ പുനക്രമീകരണം: കേരളയില്‍ ബിരുദ പരീക്ഷയില്‍ മാറ്റമില്ല

തിരുവനന്തപുരം: മെയ് 10ന് കാലിക്കറ്റ് സര്‍വകലാശാല തീരുമാനിച്ച ജേണലിസം പി.ജി പ്രവേശന പരീക്ഷ മാറ്റി വെച്ചതിനാല്‍ അന്ന് കേരളയില്‍ നടക്കേണ്ട ബിരുദ അവസാന വര്‍ഷ പരീക്ഷ മാറ്റിമില്ലാതെ നടക്കുമെന്ന് യൂണിവേഴ്സിറ്റി എക്സാം കണ്‍ട്രോളറുടെ ഓഫീസ് ഫ്രറ്റേണിറ്റി മൂവ്മെൻറ് നേതാക്കളെ അറിയിച്ചു. നേരത്തെ രണ്ട് പരീക്ഷയും ഒരേ ദിവസം വന്നതിനാല്‍ കേരളയിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് കാലിക്കറ്റിലെ പി.ജി പ്രവേശന പരീക്ഷ എഴുതാന്‍ പറ്റാത്ത അവസ്ഥയുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ ഉപരിപഠന സാധ്യതകളെ ഇല്ലാതാക്കരുതെന്നും കാലിക്കറ്റിലെ പി.ജി പ്രവേശന പരീക്ഷ പരിഗണിച്ച് മെയ് 10ലെ ബിരുദ പരീക്ഷ മാറ്റി വെക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ടിന്റെ നേതൃത്വത്തില്‍ ഫ്രറ്റേണിറ്റി നേതാക്കള്‍ കേരള വി.സിക്ക് പരാതി നല്‍കി. പരാതി സ്വീകരിച്ച വി.സി പരീക്ഷ മാറ്റിവെക്കാന്‍ കണ്‍ട്രോളര്‍ക്ക് ഉടന്‍ നിർദേശം നല്‍കുകയും ചെയ്തു. പരീക്ഷ മാറ്റിവെച്ചതായി ഉടന്‍ ഉത്തരവിറക്കുമെന്ന് അസിസ്റ്റന്റ് രജിസ്ട്രാറും കണ്‍ട്രോളറുടെ ഓഫീസും ഫ്രറ്റേണിറ്റി നേതാക്കളെ അറിയിക്കുകയും ചെയ്തു.

എന്നാല്‍ പിന്നീട് മെയ് 10ലെ പരീക്ഷ 24 ലേക്ക് മാറ്റിവെച്ചതായി കാലിക്കറ്റിന്റെ നോട്ടിഫിക്കേഷന്‍ വന്നതോടെ കേരളയുടെ മെയ് 10 ലെ പരീക്ഷ മാറ്റേണ്ടതില്ലെന്ന് ഫ്രറ്റേണിറ്റി രേഖാമൂലം വി.സിയെ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മെയ് 10ലെ പരീക്ഷ മാറ്റില്ലെന്നും അന്നു തന്നെ നടക്കുമെന്നും കണ്‍ട്രോളര്‍ ഓഫീസ് തീരുമാനിക്കുകയായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top