Flash News

Due Point – Korason (Cartoon)

May 4, 2018 , കോരസണ്‍

Untitled65- മാത് ദേശീയ സിനിമ പുരസ്‌കാര ചടങ്ങില്‍ രാഷ്‌ട്രപതി നേരിട്ട് അവാര്‍ഡ് കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് 65 ഓളം പുരസ്‌കാര ജേതാക്കള്‍ ചടങ്ങു ബഹിഷ്‌കരിച്ചു. കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി ഇനി രാഷ്ട്രപതിയായി വരുമ്പോഴേ അത് അവരില്‍ നിന്നും സ്വീകരിക്കൂ എന്ന് ചില അടക്കപ്പറച്ചിലുകള്‍!. ഏതായാലും കവടി നിരത്തി ശുഭമുഹൂര്‍ത്തത്തില്‍ പതിനൊന്നു ഭാഗ്യവാന്മാര്‍ക്കു രാഷ്ട്രപതി അവാര്‍ഡ് നേരിട്ടു നല്‍കി. ഇത്തവണ പതിനൊന്നില്‍ കൂടുതല്‍ രാഷ്ട്രപതി കൊടുത്താല്‍ കേരളത്തിലെ ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ എന്തോ അപകടം ഉണ്ടാകുമെന്നു ചില കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്രേ !!. നോട്ടു പിന്‍വലിച്ചതുപോലെ ഇതും ആരും അറിഞ്ഞിരുന്നില്ല; അവസാന നിമിഷം അവാര്‍ഡ് ദാനക്കാര്‍, ദീനക്കാരായത് ഗൂഢമായ ഏതോ രാഷ്ട്രീയ ലക്ഷ്യമാണെന്ന് ചാനലുകള്‍ വിലയിരുത്തുന്നു. സ്‌മൃതി ഇറാനി എന്താ സ്‌മൃതി ഇന്ത്യന്‍ എന്ന് പേര് മാറ്റാത്തത് എന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചു. പതിവുപോലെ അവാര്‍ഡ് ദാനം ആക്ഷേപദാനമായി മാറി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top