Flash News
പ്രളയദുരന്തം കാരണമാണ് മറുപടിക്ക് വൈകിയതെന്ന് ഡബ്ല്യുസിസിയ്ക്ക് എ‌എം‌എം‌എയുടെ വിചിത്ര മറുപടി; ദിലീപ് അഞ്ച് കോടി രൂപ സംഘടനക്ക് നല്‍കിയിട്ടുണ്ടെന്ന് മഹേഷ്; അതുകൊണ്ട് വിധേയത്വം കാണിക്കണമെന്ന്   ****    ടെക്‌സസില്‍ ജന്മദിനാഘോഷത്തിനിടയില്‍ വെടിവയ്പ്; നാലു മരണം   ****    ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം; കുറുവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീകള്‍ ഭീതിയില്‍; ജലന്ധറില്‍ നിന്ന് പുതിയ രണ്ട് കന്യാസ്ത്രീകളെ മഠത്തിലെത്തിച്ചതില്‍ ദുരൂഹതയുണ്ടെന്ന് സിസ്റ്റര്‍ അനുപമ   ****    ശബരിമലയ്ക്ക് പിറകെ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനവും വിവാദത്തില്‍; സിസ സംഘടന അദ്ധ്യക്ഷ വി പി സുഹ്റക്ക് സൈബര്‍ ഭീഷണി   ****    ജമാല്‍ ഖഷോഗിയുടെ കൊലപാതകം- സൗദിയുടെ പങ്ക് വ്യക്തമായാല്‍ കര്‍ശന നടപടിയെന്ന് ട്രമ്പ്   ****   

ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സമാപിച്ചു; സെന്റ് ജോസഫ് ടീം ജേതാക്കള്‍.

May 5, 2018 , ജീമോന്‍ റാന്നി

Champions and Runnerup Teams
ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ICECH)  ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട നാലാമത് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ആവേശകരമായ സമാപനം.

ഹൂസ്റ്റണിലെ 8 ഇടവകകളില്‍നിന്നുള്ള കരുത്തുറ്റ ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിന്റെ ഫൈനലില്‍  സെന്റ് ജോസഫ് സീറോ മലബാര്‍ കാതോലിക് ചര്‍ച്ച് ടീം 2 ഓവറുകള്‍ ബാക്കി നില്‍ക്കേ സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് കത്തീഡ്രാല്‍  ടീമിനെ പരാജയപ്പെടുത്തി എബി മാത്യു സംഭാവന ചെയ്ത കുറ്റിയില്‍ കെ.കെ.മാത്യു മെമ്മോറിയല്‍ എവര്‍  റോളിങ്ങ് ട്രോഫി കരസ്ഥമാക്കി. അപ്ന ബസാര്‍ പെയര്‍ലാന്‍ഡ് സംഭാവന ചെയ്ത റണ്ണര്‍ അപ്പ് എവര്‍റോളിങ് ട്രോഫി സ് തോമസ് ടീമിനും ലഭിച്ചു.

ആദ്യം ബാറ്റു ചെയ്ത സെന്റ് തോമസ് ടീം 15 ഓവറില്‍ 107 റണ്ണുകള്‍ എടുത്തപ്പോള്‍ സെന്റ് ജോസഫ് ടീം  13 ഓ വറുകള്‍ക്കുള്ളില്‍ 108 റണ്ണുകള്‍ അടിച്ചുകൂട്ടിയാണ് വിജയകിരീടം സ്വന്തമാക്കിയത്.  സെന്റ് ജോസഫ്‌സ്   ടീമിലെ എഡ്വിന്‍ (66 റണ്ണുകള്‍) രെവീന്‍ (23 റണ്ണുകള്‍) എന്നിവര്‍ ടോപ് സ്‌കോറുകള്‍ നേടിയപ്പോള്‍ സെന്റ് തോമസ് ടീമിലെ ബ്ലെസ്സണ്‍,സിബു എന്നിവര്‍ യഥാക്രമം 22, 20 റണ്ണുകള്‍ നേടി ടോപ് സ്‌കോറരായി.

ഏപ്രില്‍ 7, 14,21,28  തീയതികളിലായിരുന്നു മത്സരങ്ങള്‍.  28  നു നടന്ന ആദ്യ പാദ സെമി ഫൈനലില്‍ സെന്റ്  ജോസഫ്‌സ് ടീം സെന്റ് ജെയിംസ് ക്‌നാനായ ചര്‍ച്ച  ടീമിനെ 38 റണ്ണുകള്‍ക്കു പരാജയപ്പെടുത്തിയിരുന്നു. സെന്റ്  ജോസഫ്‌സ് 121 ഉം   സെന്റ് ജെയിംസ് 83 ഉം റണ്ണുകള്‍ നേടി. രണ്ടാം പാദ സെമി ഫൈനലില്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ   ടീമിനെ 45 റണ്ണുകള്‍ക്കു സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് കത്തീഡ്രല്‍ ടീം പരാജയപ്പെടുത്തി. സെന്റ് തോമസ് 134 ഉം ഇമ്മാനുവേല്‍ 89 ഉം റണ്ണുകള്‍ നേടി.

പ്രിയന്‍ മാത്യു ( ബെസ്‌ററ് ബൗളര്‍  സെന്റ് തോമസ് ) എഡ്വിന്‍ വര്ഗീസ് ( ബെസ്‌ററ് ബാറ്റ്‌സ്മാന്‍ ആന്‍ഡ് ടൂര്‍ണമെന്റ് മാന്‍ ഓഫ് ദി മാച്ച്   സെന്റ് ജോസഫ്.

St. Joseph's Syro Malabar Church with Champions Trophy St. Thomas Orthodox Cathedral team with Runnerup trophy

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top