Flash News

കോട്ടയം അസോസിയേഷന്‍ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് പുരസ്‌കാര നിറവില്‍

May 5, 2018 , ജീമോന്‍ ജോര്‍ജ്ജ്, ഫിലാഡല്‍ഫിയ

69c100c8-9c60-49d6-99e5-385d96a8ef31ഫിലഡെല്‍ഫിയ: ചാരിറ്റി പ്രവര്‍ത്തന മേഖലയില്‍ നിരന്തരം പുതുമകള്‍ കണ്ടെത്തുന്ന കോട്ടയം അസോസിയേഷന്റെ പ്രവര്‍ത്തന പന്ഥാവില്‍ ഒരു പുതിയ കാല്‍വയ്പു കൂടി ചാരിറ്റി ബാങ്ക്വറ്റ് നൈറ്റില്‍ നടക്കുകയുണ്ടായി. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സേവന മനോഭാവത്തോടു കൂടി പ്രവര്‍ത്തിക്കുന്ന വ്യക്തികളെ തിരഞ്ഞുപിടിച്ച് അവരുടേതായ മേഖലകളില്‍ നിന്നുകൊണ്ട് ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അവാര്‍ഡുകള്‍ക്കല്ലെങ്കിലും ചെയ്യുന്ന സേവനങ്ങളെ സമൂഹത്തില്‍ പ്രോത്സാഹിപ്പിക്കുക എന്നുള്ളത് സംഘടനകളുടെയും ഉത്തരവാദിത്വമാണ്. അതു മുഖാന്തിരം ചാരിറ്റി മേഖലയില്‍ കൂടുതല്‍ ആളുകള്‍ കടന്നുവരുവാനുള്ള വഴികള്‍ തുറക്കട്ടെ.

മറ്റൊരാളില്‍ നിന്നും യാതൊരു സാമ്പത്തിക സഹായവും സ്വീകരിക്കാതെ സ്വന്തമായി വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും കൂടാതെ ഈയടുത്ത കാലത്ത് കോതമംഗലം മോര്‍ ബെസേലിയോസ് ആശുപത്രിക്ക് സൗജന്യമായി ഡയാലീസ് മെഷീന്‍ ദാനമായി നല്‍കുകയും ഫിലഡല്‍ഫിയായിലെ പ്രമുഖ ഇന്‍ഡ്യന്‍ ഗ്രോസറി സ്‌റ്റോര്‍ ഉടമയുമായ സുദര്‍ശനകുമാറിന്റെ(ഉണ്ണി, കാഷ്മീര്‍ ഗാര്‍ഡന്‍), ചാരിറ്റി പ്രവര്‍ത്തനങ്ങളെ മാനിച്ച് തദവസരത്തില്‍ അവാര്‍ഡു നല്‍കി ആദരിക്കുകയുണ്ടായി. ശ്രീജ(ഭാര്യ), ശ്രീകുട്ടന്‍, ഗൗരി എന്നിവര്‍ മക്കളുമാണ്. കോതമംഗലം സ്വദേശിയുമാണ്.

കോട്ടയം അസോസിയേഷനിലെ തന്റെ പ്രത്യേക പ്രവര്‍ത്തന മികവിന് അടിസ്ഥാനമാക്കി സാജന്‍ വര്‍ഗീസിന് ബാങ്ക്വറ്റ് നൈറ്റില്‍ വച്ച് അവാര്‍ഡു നല്‍കി ആദരിക്കുകയുണ്ടായി. കോട്ടയം അസോസിയേഷന്റെ മുന്‍ പ്രസിഡന്റ്, ട്രൈസ്റ്റേറ്റ് കേരള ഫോറം വിവിധ സ്ഥാനങ്ങളില്‍ സേവനമനുഷ്ഠിക്കുകയും, ഐ.എന്‍.ഓ.സി.യിലും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. കോട്ടയത്തിനടുത്ത് പാമ്പാടി സ്വദേശിയും മജ്ജു വര്‍ഗീസ്(ഭാര്യ), റിയ, നോറിയ എന്നിവര്‍ മക്കളുമാണ്. നോര്‍ത്ത്-ഈസ്റ്റ് ഫിലഡല്‍ഫിയായില്‍ താമസിക്കുന്നു.

കോട്ടയം അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി സഹായഹസ്തം നല്‍കി സഹായിച്ച വ്യക്തികളെ ബാങ്ക്വറ്റ് നൈറ്റില്‍ വച്ച് പൊന്നാടയണിയിച്ച് ആദരിക്കുകയുണ്ടായി. ഡോ. സജീഷ് തോമസ്, ലിജോ ജോര്‍ജ്ജ്(ഇമ്മാനുവേല്‍ റിയാലിറ്റി), ജിജു മാത്യു(ഫോട്ടോഗ്രാഫി), നിക്ക് മില്ലിനോ(MEI കേറ്ററിംഗ്) എന്നിവരെയാണ് ആദരിക്കുകയുണ്ടായത്.

സംഘടനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ചെറുതും വലുതുമായി സഹായിച്ചിട്ടുള്ള എല്ലാവര്‍ക്കും അതിലും ഉപരി ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ സഹായിച്ചവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് സമാപിക്കുകയും ചെയ്തു.

KTM Assosiation Award Ceremony

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top