Flash News

യേശുദാസിനും ജയരാജിനുമെതിരെ പ്രതിഷേധം ശക്തമാകുന്നു; പുരസ്ക്കാര ചടങ്ങിനു ശേഷം യേശുദാസിനെ നിര്‍ത്തിച്ച് ഫോട്ടോ എടുത്തത് നന്നായെന്ന് സോഷ്യല്‍ മീഡിയ

May 5, 2018 , .

Untitledവിവാദമായ ദേശീയ ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്ത് മികച്ച ഗായകനുള്ള അവാര്‍ഡ് സ്വീകരിച്ച ഗായകന്‍ കെജെ യേശുദാസിനും സംവിധായകന്‍ ജയരാജിനുമെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനിടെ, പുരസ്‌കാര ജേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന യേശുദാസിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയാണ്.

പത്മശ്രീയും പത്മവിഭൂഷണും നല്‍കി രാജ്യം ബഹുമാനിച്ച കലാകാരന് ഇരിപ്പടം നല്‍കാത്തത് മോശമാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. വാര്‍ത്താ വിതരണമന്ത്രാലയത്തിന്റെയും സംഘാടകരുടെയും പിടിപ്പുകേടാണ് ഈ അനാദരവെന്നും ചിലര്‍ വ്യക്തമാക്കി. എന്നാല്‍ മറ്റു ചിലര്‍ യേശുദാസിനെതിരെയും രംഗത്തെത്തി. ബഹിഷ്‌കരിച്ചവര്‍ക്കൊപ്പം നില്‍ക്കാതെ കേന്ദ്രത്തെ പിന്തുണച്ച അദ്ദേഹത്തിന് ഇത് കിട്ടേണ്ടതായിരുന്നെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

സെല്‍ഫിയെടുത്ത ആരാധകന്റെ ഫോണ്‍ പിടിച്ചുവാങ്ങി യേശുദാസ് ഫോട്ടോ ഡിലീറ്റ് ചെയ്തിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. നിരവധി ട്രോളുകളാണ് ഗായകനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

ബഹിഷ്‌കരിച്ചവര്‍ക്കൊപ്പം നിന്ന് പരാതിയില്‍ ഒപ്പു വച്ചിട്ട് പിന്നീടു പുരസ്‌കാരം വാങ്ങിയ യേശുദാസിന്റെയും ജയരാജിന്റെയും നിലപാടുകളാണ് കൂടുതല്‍ വിമര്‍ശന വിധേയമാകുന്നത്. ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ 11 പേര്‍ക്കേ രാഷ്ട്രപതി പുരസ്‌കാരം നല്‍കൂ എന്നറിയിച്ചതാണു പ്രതിഷേധത്തിനിടയാക്കിയത്. ഹഫദ് ഫാസില്‍, പാര്‍വതി തുടങ്ങി 10 മലയാളികളടക്കം 68 പേര്‍ വിട്ടുനിന്നു. പങ്കെടുക്കാത്തവരുടെ പേരെഴുതിയ കസേരകള്‍ സദസ്സില്‍നിന്നു മാറ്റുകയും ചെയ്തു.

യേശുദാസും ജയരാജും ഉള്‍പ്പെടെ 11 പേരാണ് രാഷ്ട്രപതി റാംനാഥ് കോവിന്ദില്‍ നിന്നു പുരസ്‌ക്കാരം സ്വീകരിച്ചത്. മറ്റുള്ളവര്‍ക്കു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോറും ചേര്‍ന്നു പുരസ്‌കാരം നല്‍കി.

അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതിക്ക് അതൃപ്തി; പ്രധാനമന്ത്രിയുടെ ഓഫീസിനെ അതൃപ്തി അറിയിച്ചു

presidentദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതിക്ക് അതൃപ്തി. പ്രധാനമന്ത്രിയുടെ ഓഫീസിനെ അതൃപ്തി അറിയിച്ചു. പുരസ്‌കാരദാന ചടങ്ങില്‍ ഒരു മണിക്കൂര്‍ മാത്രമേ പങ്കെടുക്കാനാകൂ എന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് മാസത്തില്‍ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ വാര്‍ത്താ വിതരണ മന്ത്രാലയം ഇക്കാര്യം അവാര്‍ഡ് ജേതാക്കളെ എന്തുകൊണ്ടാണ് അറിയിക്കാതിരുന്നതെന്നുമാണ് രാഷ്ട്രപതി ഭവന്‍ സെക്രട്ടേറിയേറ്റ് പറഞ്ഞത്.

അവസാന നിമിഷം രാഷ്ട്രപതി പുരസ്‌കാരം നല്‍കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് 125 അവാര്‍ഡ് ജേതാക്കളില്‍ 66 പേര്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നിരുന്നു. ആദ്യ 11 അവാര്‍ഡ് ഒഴികെ മറ്റെല്ലാ അവാര്‍ഡുകളും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാകും നല്‍കുകയെന്നാണ് അവസാന നിമിഷം അറിയിച്ചിരുന്നത്.എന്നാല്‍ മാര്‍ച്ച് മാസത്തില്‍ തന്നെ രാഷ്ട്രപതിയുടെ സമയക്രമവും മറ്റ് വിവരങ്ങളും മന്ത്രാലയത്തെ അറിയിച്ചതാണ്. എത്ര പുരസ്‌കാരങ്ങള്‍ അദ്ദേഹം നല്‍കണമെന്നും മറ്റുളളവ ആര് നല്‍കുമെന്നുമെല്ലാമുളള കാര്യങ്ങള്‍ തീരുമാനിച്ചത് മന്ത്രാലയമാണെന്ന് രാഷ്ട്പതി ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. രാഷ്ട്രപതി ഭവന്‍ വളരെ നേരത്തെ തന്നെ ഇക്കാര്യം അറിയിച്ചിട്ടും അവാര്‍ഡ് ജേതാക്കള്‍ക്ക് അയച്ച കത്തില്‍ രാഷ്ട്രപതിയാണ് പുരസ്‌കാരം നല്‍കുകയെന്നാണ് വാര്‍ത്ത വിനിമയ മന്ത്രാലയം അറിയിച്ചത്. മെയ് ഒന്നിന് മന്ത്രാലയം സെക്രട്ടറി എത്ര അവാര്‍ഡുകളാണ് രാഷ്ട്രപതി നല്‍കുന്നതെന്ന് അറിയിക്കാന്‍ രാഷ്ട്രപതി ഭവനിലെത്തിയിരുന്നുവെന്നാണ് വിവരം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top