Flash News
മോഹന്‍ലാലിനെ ഡബ്ല്യൂസിസി അംഗങ്ങള്‍ അപമാനിച്ചെന്ന് സിദ്ദിഖും കെപി‌എസി ലളിതയുക്; ഭിന്നാഭിപ്രായക്കാരുള്ള അമ്മയില്‍ പ്രതീക്ഷയില്ലെന്ന് പാര്‍‌വ്വതി   ****    ‘മീ ടൂ’ അലന്‍സിയറിനെതിരെ; ബെഡ്ഡില്‍ കിടന്നിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റപ്പോള്‍ കൈയ്യില്‍ കടന്നു പിടിച്ച് കുറച്ചു നേരം കൂടി കിടക്കൂ എന്നു പറഞ്ഞു; പേര് വെളിപ്പെടുത്താതെ നടി   ****    ഡബ്ല്യൂസിസി പത്രസമ്മേളനത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് വിയോജിപ്പ് പ്രകടിപ്പിച്ച് നടന്‍ സിദ്ദീഖിന്റെ പത്രസമ്മേളനം; സത്യാവസ്ഥ മനസ്സിലാക്കാതെയാണ് നടിമാര്‍ പ്രതികരിച്ചതെന്ന്   ****    മൂലധനശക്തികളോടുള്ള ആസക്തി പ്രതിസന്ധി നേരിടുന്നത് തൊഴിലാളികള്‍: റസാഖ് പാലേരി   ****    ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി   ****   

അഫ്ഗാനിസ്ഥാനില്‍ വൈദ്യുതി വിതരണ ടവറുകള്‍ സ്ഥാപിക്കുന്ന ജോലിയിലേര്‍പ്പെട്ടിരുന്ന ആറ് ഇന്ത്യക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിന് ശ്രമിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

May 6, 2018

afganകാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ആറ് ഇന്ത്യക്കാരെ ഭീകരര്‍ തട്ടികൊണ്ടുപോയി. ബഗ്‌ലാന്‍ പ്രവിശ്യയിലാണ് സംഭവം. താലിബാന്‍ ഭീകരരാണ് തട്ടിക്കൊണ്ട് പോയതെന്ന് സംശയം.

മേഖലയില്‍ വൈദ്യുതി വിതരണ ടവറുകള്‍ സ്ഥാപിക്കുന്ന കെഇസി ഇന്റര്‍നാഷണല്‍ എന്ന ഇന്ത്യന്‍ കമ്ബനിയിലെ ജീവനക്കാരെയാണ് തട്ടിക്കൊണ്ട് പോയത്. ഇവര്‍ക്കൊപ്പം ഒരു അഫ്ഗാന്‍ പൗരനേയും ഭീകരര്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ട്.

ബാഗ് ഇ ഷമാല്‍ ഗ്രാമത്തില്‍ നിന്നാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്. ഇവിടെ വൈദ്യുത സബ്‌സ്‌റ്റേഷനി വേണ്ടി ടവറുകള്‍ സ്ഥാപിക്കാന്‍ കെഇസി കരാറെടുത്തിരുന്നു. ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടെയാണ് ഇവരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.

സംഭവത്തിന് പിന്നില്‍ താലിബാനാണ് എന്നാണ് ബഗ് ലാന്‍ പ്രവിശ്യാ ഭരണകൂടം പറയുന്നത്. എന്നാല്‍ താലിബാന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അതേസമയം ഇസ്ലാമിക് സ്റ്റേറ്റിനേയും ഇക്കാര്യത്തില്‍ സംശയിക്കുന്നുണ്ട്. അതേസമയം സംഭവം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ അഫ്ഗാന്‍ സര്‍ക്കാരുമായി ആലോചിച്ച് ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ കാത്തിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top