Flash News

നക്ഷത്ര ഫലം – മെയ് 6, 2018

May 6, 2018

Yearly-Horoscope-Predictions-for-Zodiac-Signs-jageshwarastroഅശ്വതി : പുനപ്പരീക്ഷയില്‍ വിജയശതമാനം വർധിക്കും. യുക്തിപൂര്‍വം ചിന്തിച്ചു പ്ര വര്‍ത്തിച്ചാല്‍ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കാം. മേലധികാരിയ്ക്ക് തൃപ്തിയാകും വിധത്തില്‍ പദ്ധതി സമര്‍പ്പിക്കാന്‍ സാധിക്കും.

ഭരണി : മാര്‍ഗതടസങ്ങള്‍ നീങ്ങും. ഏറെക്കുറെ പൂര്‍ത്തിയാക്കിയ ഗൃഹത്തില്‍ താമസിച്ചു തുടങ്ങും. കാലോചിതമായ പരിഷ്ക്കാരങ്ങള്‍ ആവിഷ്ക്കരിക്കും. ഐശ്വര്യവും സത്കീര്‍ത്തിയും പ്രതാപവും വർധിക്കും.

കാര്‍ത്തിക : പുതിയ വിജ്ഞാനം ആർജിക്കാന്‍ അവസരമുണ്ടാകും. മാന്യതയോടുകൂടിയ സമീപനം അവലംബിക്കാം. ആത്മവിശ്വാസം വർധിക്കും. സ്വപ്നസാക്ഷാ ത്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും.

രോഹിണി : വിമര്‍ശനങ്ങള്‍ കേൾക്കാനിടവരും. സഹപ്രവര്‍ത്തകരുടെ ജോലികള്‍ കൂടി ചെയ്തുതീര്‍ക്കേണ്ടതായിവരും. അനാവശ്യ ചെലവുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

മകയിരം : ആത്മവിശ്വാസത്തോടുകൂടി ഏറ്റെടുക്കുന്ന കര്‍മമേഖലകള്‍ ലക്ഷ്യപ്രാപ്തിയില്‍ എത്തിക്കാൻ സാധിക്കും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ വേതനം ലഭിക്കും.

തിരുവാതിര : കുടുംബത്തില്‍ ആഹ്ലാദകരമായ അന്തരീക്ഷമുണ്ടാകും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും. സേവനസാമർഥ്യത്താല്‍ കാര്യവിജയമുണ്ടാകും. ആജ്ഞാനുവൃത്തികളുടെ ആശയങ്ങള്‍ സ്വീകരിക്കും.

പുണര്‍തം : വിദ്യാർഥികള്‍ക്ക് അനുകൂലസാഹചര്യമുണ്ടാകും. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ സാധിപ്പിക്കും. പാരമ്പര്യപ്രവൃത്തികളില്‍ വ്യാപൃതനാകും. മികവുപ്രകടി പ്പിക്കാന്‍ അവസരമുണ്ടാകും.

പൂയ്യം : ആത്മവിശ്വാസം കുറയും. വിട്ടുവീഴ്ചകള്‍ക്കു തയാറാകും. കഠിനപ്രയത്നത്താല്‍ കാര്യവിജയമുണ്ടാകും. ശുഭകര്‍മങ്ങള്‍ക്കു നന്നല്ല.

ആയില്യം : ആലോചനക്കുറവുകൊണ്ട് അബദ്ധമുണ്ടാകും. വ്യവസ്ഥകള്‍ പാലിക്കാന്‍ കഠിനപ്രയത്നം വേണം. ആത്മവിശ്വാസം കുറയും. ചെയ്യുന്നതെല്ലാം അബദ്ധമാകും.

മകം : വിജ്ഞാനങ്ങള്‍ കൈമാറാന്‍ അവസരമുണ്ടാകും. വ്യക്തിത്വം നിലനിര്‍ത്തുവാന്‍ കീഴ്വഴക്കം പാലിക്കാം. പുതിയ നിയമനങ്ങള്‍ നിര്‍ത്തിവെക്കാം. തൊഴില്‍മേഖലകളില്‍ സമ്മർദം വർധിക്കും.

പൂരം : സാമ്പത്തിക വരുമാനമുണ്ടാകുമെങ്കിലും ചെലവിനങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയും ശ്രദ്ധയും വേണം. മനസിലുദ്ദേശിക്കാന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും. വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കാന്‍ കഴിയും.

ഉത്രം : വാക്കുകള്‍ ഫലിക്കാം. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും. വ്യവസ്ഥകള്‍ പാലിക്കും. വിജ്ഞാനങ്ങള്‍ കൈമാറും. നിസ്വാർഥസേവനത്താല്‍ പ്രകീര്‍ത്തി വർധിക്കും.

അത്തം : സംതൃപ്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. ലളിതമായ ജീവിതം നയിക്കാൻ തയാറാകും. പ്രത്യുപകാരം ചെയ്യാന്‍ സാധിക്കും. അധ്വാനഭാരം വർധിക്കും.

ചിത്തിര : ആശങ്ങള്‍ യാഥാർഥ്യമാക്കാന്‍ കഠിനപ്രയത്നം വേണം. സന്താനസംരക്ഷണത്താല്‍ ആശ്വാസം തോന്നും. പരീക്ഷണനിരീക്ഷണങ്ങളില്‍ വിജയിക്കും. സജ്ജന സംസര്‍ഗമുണ്ടാകും.

ചോതി : ആരോഗ്യം തൃപ്തികരമായിരിക്കാം. ആഗ്രഹങ്ങള്‍ സാധിക്കും. ഏറ്റെടുത്ത കരാറുജോലികള്‍ ചെയ്തുതീര്‍ക്കും. ആത്മവിശ്വാസം വർധിക്കും. പുതിയ കരാറുജോലിയില്‍ ഒപ്പു വെക്കും.

വിശാഖം : പ്രവര്‍ത്തനങ്ങളില്‍ ശുഭാപ്തിവിശ്വാസം വർധിക്കും. ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. സന്താനസൗഖ്യമുണ്ടാകും.

അനിഴം : വിട്ടുവീഴ്ചാമനോഭാവത്താല്‍ ദാമ്പത്യസൗഖ്യമുണ്ടാകും. യാത്രാക്ലേശത്താല്‍ ദേഹക്ഷീണമനുഭവപ്പെടും. അമിതാവേശം നിയന്ത്രിക്കണം.

തൃക്കേട്ട : വിദഗ്ധനിർദേശം തേടാതെ പണം മുടക്കരുത്. അനുഭവമില്ലാത്ത കരാറുജോലിയില്‍ നിന്നു പിന്മാറും. വ്യവസ്ഥകള്‍ പാലിക്കാന്‍ കഠിനപ്രയത്നം വേണ്ടിവരും. അശ്രദ്ധകൊണ്ട് ദേഹത്തില്‍ മുറിവുണ്ടാകും.

മൂലം : കീഴ്ജീവനക്കാര്‍ വരുത്തിവെച്ച അബദ്ധം പരിഹരിക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കും. സഹജീവികളോടുള്ള മമത വർധിക്കും. സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് സാരഥ്യസ്ഥാനം വഹിക്കാം.

പൂരാടം : ആധ്യാത്മിക ആത്മീയചിന്തകളാല്‍ മനസമാധാനമുണ്ടാകും. തീരുമാനങ്ങളില്‍ ഔചിത്യമുണ്ടാകും. സജ്ജനപ്രീതിയും സത്കീര്‍ത്തിയും ഉണ്ടാകും. മാര്‍ഗതടസങ്ങള്‍ നീങ്ങും.

ഉത്രാടം : ദീര്‍ഘ വീക്ഷണത്തോടുകൂടിയ പദ്ധതികള്‍ക്കു രൂപകൽപ്പന തയാറാകും. ശമ്പളവര്‍ധനവ് മുന്‍കാല പ്രാബല്യത്തോടുകൂടി ലഭിക്കാന്‍ ഉത്തരവ് ഉണ്ടാകും. സന്താ നസംരക്ഷണത്താല്‍ ആശ്വാസവും ആത്മാഭിമാനവും തോന്നും.

തിരുവോണം : സൂക്ഷ്മതതയോടുകൂടിയ സമീപനങ്ങളാല്‍ വെല്ലുവിളികളെ അതിജീവിക്കാന്‍ സാധിക്കും. സഹപ്രവര്‍ത്തകര്‍ പലരും അവധിയിലാകയാല്‍ ചുമതലകള്‍ വർധിക്കും. സജ്ജനസംസര്‍ഗത്താല്‍ സത്കർമപ്രവണത വർധിക്കും

അവിട്ടം : ദമ്പതികള്‍ക്ക് അനുകൂലമായി താമസിക്കാന്‍ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. ആധ്യാത്മിക ആത്മീയപ്രഭാഷണങ്ങള്‍ മനസമാധാനത്തിനു വഴിയൊരുക്കും. പുത്രപൗത്രാദികളുടെ സംക്ഷണത്തിനായി വിദേശയാത്ര പുറപ്പെടും.

ചതയം : വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെടും. പ്രവര്‍ത്തനക്ഷമത കുറഞ്ഞുവരുന്ന വ്യവസായം നിർത്താന്‍ തയാറാകും. ജാമ്യം നില്‍ക്കരുത്. വാഹന ഉപയോഗം അരുത്.

പൂരോരുട്ടാതി : പുണ്യപ്രവര്‍ത്തികള്‍ക്ക് സര്‍വാത്മനാ സഹകരിക്കാം. വിദേശയാത്രക്കനുമതി ലഭിക്കും. വിശിഷ്ടവ്യക്തികളെ പരിചയപ്പെടും. വ്യവസ്ഥകള്‍ പാലിക്കും. മാര്‍ഗതടസങ്ങള്‍ നീങ്ങും.

ഉത്രട്ടാതി : മനസമാധാനം വർധിക്കും. ഔദ്യോഗികമായി പുതിയ ചുമതലകള്‍ ഏറ്റെടുക്കും. ആഗ്രഹിച്ച കാര്യങ്ങള്‍ സാധിക്കും. വ്യവസ്ഥകള്‍ പാലിക്കും. സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

രേവതി : ആത്മധൈര്യം വർധിക്കും. സുവ്യക്തമായ കര്‍മപദ്ധതികള്‍ക്ക് പണം മുടക്കും. മത്സരരംഗങ്ങള്‍ക്ക് പരിശീലനം തുടങ്ങും. സുഹൃത്തിന്‍റെ വിജയാഹ്ലാദം പങ്കു വെക്കാൻ അവസരമുണ്ടാകും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top