Flash News
മധുവിധു ലഹരിയില്‍ മദ്യം അകത്താക്കിയപ്പോള്‍ ദമ്പതികള്‍ ഹോട്ടല്‍ തന്നെ വിലയ്ക്കു വാങ്ങി   ****    ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍‌കുട്ടിയെ കാണാനെത്തിയ യുവാവിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി; പന്ത്രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട സംഘത്തെ തന്ത്രപൂര്‍‌വ്വം പോലീസ് കുടുക്കി   ****    മോഹന്‍ലാലിനെ ഡബ്ല്യൂസിസി അംഗങ്ങള്‍ അപമാനിച്ചെന്ന് സിദ്ദിഖും കെപി‌എസി ലളിതയുക്; ഭിന്നാഭിപ്രായക്കാരുള്ള അമ്മയില്‍ പ്രതീക്ഷയില്ലെന്ന് പാര്‍‌വ്വതി   ****    ‘മീ ടൂ’ അലന്‍സിയറിനെതിരെ; ബെഡ്ഡില്‍ കിടന്നിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റപ്പോള്‍ കൈയ്യില്‍ കടന്നു പിടിച്ച് കുറച്ചു നേരം കൂടി കിടക്കൂ എന്നു പറഞ്ഞു; പേര് വെളിപ്പെടുത്താതെ നടി   ****    ഡബ്ല്യൂസിസി പത്രസമ്മേളനത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് വിയോജിപ്പ് പ്രകടിപ്പിച്ച് നടന്‍ സിദ്ദീഖിന്റെ പത്രസമ്മേളനം; സത്യാവസ്ഥ മനസ്സിലാക്കാതെയാണ് നടിമാര്‍ പ്രതികരിച്ചതെന്ന്   ****   

ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ഐക്കണ്‍ അവാര്‍ഡ് നൈറ്റ് ശ്രദ്ധേയമായി

May 6, 2018 , ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍

fob-indian-iconആയിരക്കണക്കിന് വരുന്ന കലാസ്വാദകരുടെ മുന്നില്‍ വച്ചു അധാരി പാര്‍ക്ക് ഓപ്പണ്‍ ഗ്രൗണ്ടില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ വെച്ച് പത്മഭൂഷണ്‍ എസ്.പി. ബാലസുബ്രമണ്യം ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ഇന്ത്യന്‍ ഐക്കണ്‍ 2018 പുരസ്കാരം ചെയര്‍മാന്‍ എഫ്.എം ഫൈസലില്‍ നിന്നും ഏറ്റു വാങ്ങി. “പ്രവാസി ഐക്കണ്‍” പുരസ്കാരം പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് ശ്രീ. രാജശേഖരന്‍ പിള്ളയും, “മാന്‍ ഓഫ് ദി ഇയര്‍” പുരസ്കാരം സ്പാക് ചെയര്‍മാന്‍ ശ്രീ. പി. ഉണ്ണികൃഷ്ണനും, “മീഡിയ ഐക്കണ്‍” പുരസ്കാരം മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ സിറാജ് പള്ളിക്കരയും, ഡയമണ്ട് പുരസ്കാരം ശ്രീ. മോനി ഓടിക്കണ്ടത്തിലും ശ്രീ. എസ്.പി. ബാലസുബ്രമണ്യത്തില്‍ നിന്നും ഏറ്റു വാങ്ങി. ചലച്ചിത്ര സംവിധായകനും, നടനുമായ ശ്രീകാന്ത് മുരളി മുഖ്യാഥിതി ആയിരുന്നു. ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ പ്രസിഡന്റ് ജ്യോതിഷ് പണിക്കര്‍, സെക്രെട്ടറി ജഗത് കൃഷ്ണകുമാര്‍, പ്രോഗ്രാം കണ്‍വീനര്‍ രാജീവ്‌, കോ-ഓര്‍ഡിനേറ്റര്‍ റിലീഷ്, റീന രാജീവ് , ഷില്‍സ റിലീഷ്, ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, കെസിഎ പ്രസിഡന്റ് സേവി മാത്തുണ്ണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തുടര്‍ന്ന് നടന്ന കലാവിരുന്നില്‍ സീ ടീവി ഫെയിം യുംന അജിന്‍, ചലച്ചിത്ര പിന്നണി ഗായകരായ സംഗീതാ ശ്രീകാന്ത്, വിപിന്‍ സേവ്യര്‍, അഭി വേങ്ങര, നിത്യ ബാലഗോപാല്‍ എന്നിവര്‍ നയിച്ച ഗാനമേള സദസ്സിന് ഹൃദൃമായി.

ബഹ്റൈനിലെ കലാസാംസ്കാരിക ജീവകാരുണ്യമേഖലകളില്‍ കഴിഞ്ഞ അഞ്ചോളം വര്‍ഷങ്ങളായി സജീവ സാന്നിധൃമായി നിറഞ്ഞു നില്‍ക്കുന്ന “ഫ്രണ്ട്സ് ഓഫ് ബഹ്‌റൈന്‍” 2015 ല്‍ ശ്രീ പി. വിജയന്‍ ഐ.പി.എസ് നും, 2016 ല്‍ പത്മശ്രീ മധുവിനും, 2017 ല്‍ ലെഫ്റ്റനന്‍റ് കേണല്‍ പത്മശ്രീ മോഹന്‍ലാലിനും ആയിരുന്നു ഇന്തൃന്‍ എെക്കണ്‍ അവാര്‍ഡ് നല്‍കിയത്.

പ്രോഗ്രാം കമ്മറ്റി അംഗങ്ങള്‍ ആയ ജേക്കബ് തേക്കുംതോട്, എബി തോമസ്‌, തോമസ്‌ ഫിലിപ്പ്, സതീഷ്‌, അജി ജോര്‍ജ്, മണിക്കുട്ടന്‍, രാജ് കൃഷ്ണന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

fob-indian-icon-9 fob-indian-icon-4 fob-indian-icon-5 fob-indian-icon-7 fob-indian-icon-8fob-indian-icon-1 fob-indian-icon-2 fob-indian-icon-3

 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top