Flash News

പാലക്കാട് മെഡിക്കല്‍ കോളേജിനോടുള്ള വിവേചനം എസ്.സി/എസ്.ടി വിഭാഗത്തോടുള്ള വഞ്ചന: ഫ്രറ്റേണിറ്റി മൂവ്മെന്റ്

May 6, 2018 , മുഹമ്മദ് ജസീല്‍ സി.പി.

IMG_20170924_074334_235പാലക്കാട്: മെഡിക്കല്‍ കോളേജിനോടുള്ള ഭരണാധികാരികളുടെ വിവേചനം എസ്.സി/എസ്.ടി വിഭാഗത്തോടുള്ള വഞ്ചനയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് പി.ഡി രാജേഷ്. ആരോഗ്യ മേഖലയില്‍ എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് അവസരം തുറന്നു നല്‍കുക എന്ന ലക്ഷ്യത്തിലാണ് 4 വര്‍ഷങ്ങള്‍ക്ക് മുമ്പ് പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ആകെയുള്ള 100 എം.ബി.ബി.എസ് സീറ്റുകളില്‍ 70 സീറ്റ് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായും 2 സീറ്റ് പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായും ഇവിടെ സംവരണം ചെയ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ നിയമനത്തിലും സംവരണം നിലനില്‍ക്കുന്നു. അധികൃതരുടെ അനാസ്ഥ മൂലം ഇന്ന് വിദ്യാർത്ഥികള്‍ക്ക് മതിയായ പഠന സംവിധാനങ്ങളില്ലാത്ത അവസ്ഥയാണുള്ളത്. 40 % അധ്യാപകരുടെയും 52% റെസിഡന്റ് ഡോക്ടര്‍മാരുടെയും കുറവ് മൂലം അടുത്ത വര്‍ഷം മെഡിക്കല്‍ കോളേജില്‍ പ്രവേശനം നടത്തരുതെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നു. അധികൃതരുടെ അനാസ്ഥയും മെഡിക്കല്‍ കോളേജിനോടുള്ള വിവേചനവുമാണ് ഇതിന് പിന്നില്‍. അതിലുപരി പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തോടുള്ള വഞ്ചനയും കൂടിയാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മതിയായ അധ്യാപകരെയും റെസിഡന്റ് ഡോക്ടര്‍മാരെയും നിയമിച്ചും മറ്റു ആവശ്യമായ മുഴുവന്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയും അടുത്ത വര്‍ഷത്തെ എം.ബി.ബി.എസ് പ്രവേശനം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. അല്ലാത്തപക്ഷം ഫ്രറ്റേണിറ്റി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top