Flash News

ക്രിക്കറ്റ് മത്സരങ്ങളോടെ ഇന്റര്‍പാരീഷ് സ്പോര്‍ട്സ് ഫെസ്റ്റിന് ഉജ്വല തുടക്കം

May 7, 2018

HoustonTeamകൊപ്പേല്‍ (ടെക്‌സസ് ) : ചിക്കാഗോ സിറോ മലബാര്‍ രൂപതയിലെ ടെക്‌സാസ് ഒക്‌ലഹോമ റീജണിലെ ഇടവകകള്‍ പങ്കെടുത്തു നടക്കുന്ന മൂന്നാമത് ഇന്റര്‍ പാരീഷ് സ്പോര്‍ട്സ് ഫെസ്റ്റിനു ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റോടെ ഉജ്വല തുടക്കം. ആതിഥേയരായ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ നേതൃത്വത്തില്‍ മെയ് 4 , 5 , 6 തീയതികളില്‍ 7 ടീമുകള്‍ പങ്കെടുത്തുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റ് സമാപിച്ചപ്പോള്‍ സെന്റ് അല്‍ഫോന്‍സാ ടീം വിജയികളും സെന്റ് മേരീസ് പെര്‍ലാന്റ് റണ്ണേഴ്‌സ് അപ്പും ആയി.

മത്സരങ്ങള്‍ക്ക് റീജണല്‍ കോ ഓര്‍ഡിനേറ്റര്‍ & ഡയറക്ടര്‍ പോള്‍ സെബാസ്റ്റ്യന്‍, ഐപിഎസ്‌എഫ് ഇടവക കോഓര്‍ഡിനേറ്റര്‍മാരുമായ സിബി സെബാസ്റ്റ്യന്‍, കെന്റ് സി തോമസ്, സജേഷ് അഗസ്റ്റിന്‍ തുടങ്ങയവര്‍ നേതൃത്വം നല്‍കി.

ആഗസ്റ്റ് 10 , 11, 12 തീയതികളിലായി ഫ്രിസ്‌കോയിലുള്ള ഫീല്‍ഡ് ഹൗസ് ഇന്‍ഡോര്‍ സ്പോര്‍ട്സ് കോം‌പ്ലക്സില്‍ മറ്റു മത്സര ഇനങ്ങളായ സോക്കര്‍, ബാസ്കറ്റ് ബോള്‍, വോളിബോള്‍, ത്രോബോള്‍, ബാറ്റ്മിന്റണ്‍, ടേബിള്‍ ടെന്നീസ് , കാര്‍ഡ്‌സ്, ചെസ്സ്, ക്യാരംസ്, പഞ്ചഗുസ്തി, വടംവലി, നടത്തം എന്നിവ വിവിധ കാറ്റഗറികളിലായി നടക്കും. ആതിഥേയരായ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയ്ക്ക് പുറമെ, ഗാര്‍ലാന്‍ഡ് സെന്റ് തോമസ് ഫൊറോന, ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോന, പേര്‍ലാന്‍ഡ് സെന്റ് മേരീസ് , ഒക്‌ലഹോമ ഹോളി ഫാമിലി, ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ, മക്അലന്‍ ഡിവൈന്‍ മേഴ്‌സി, സാന്‍അന്റോണിയോ സെന്റ് തോമസ് എന്നീ പാരീഷുകളും പങ്കെടുക്കുന്നു.

മാര്‍ട്ടിന്‍ വിലങ്ങോലില്‍

main1 -Coppell St Alphonsa team main2-Perland Cricket team main3-coppellCricket team OklahomaTeam

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top