Flash News

ഫോമ കണ്‍വന്‍ഷനില്‍ വര്‍ണ്ണശബളമായ ഘോഷയാത്ര

May 7, 2018 , ബീന വള്ളിക്കളം

20180506_213341ചിക്കാഗോ: ഫോമയുടെ ചരിത്രത്തില്‍ മറക്കാനാവാത്ത ഒരേടായി മാറുവാനൊരുങ്ങുന്ന കുടുംബ കണ്‍വന്‍ഷനു തുടക്കമായി അതിമനോഹരമായ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. ജോസ് സൈമണ്‍ മുണ്ടപ്ലാക്കല്‍ ചെയര്‍മാനും റോയ് നെടുംചിറ കോ-ചെയര്‍മാനുമായുള്ള കമ്മിറ്റി ഈ അതിമനോഹരമായ കാഴ്ചയ്ക്കുള്ള ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

പരമ്പരാഗത കേരളീയ വസ്ത്രം ധരിച്ച സ്ത്രീപുരുഷന്മാര്‍, താലപ്പൊലി, താളക്കൊഴുപ്പാര്‍ന്ന ചെണ്ടമേളം മുത്തുക്കുടകള്‍ എന്നിവയോടുകൂടിയ ഈ ഘോഷയാത്ര മറക്കാനാവാത്ത ഒരു നയന വിരുന്നാക്കുവാന്‍ സംഘാടകര്‍ പരിശ്രമിക്കുന്നു.  ഭൂഖണ്ഡത്തിനിപ്പുറം പാരമ്പര്യവും സംസ്ക്കാരവും കലയും കൂടെക്കൂട്ടിയ മലയാളി മനസിന് ഏറ്റവും സന്തോഷം നല്‍കുന്ന ഈ മൂന്നു നാളുകളിലേക്ക്ക്ക് ഏവരെയും ക്ഷണിക്കുന്നതായി കണ്‍വന്‍ഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top