Flash News

പാക്കിസ്താനില്‍ നിന്ന് മയക്കുമരുന്നുമായെത്തി വിമാനത്താവളത്തില്‍ പിടിയിലായ പാക് പൗരന് ഒരു വര്‍ഷം ജയില്‍ ശിക്ഷ; ശിക്ഷ കഴിഞ്ഞ് നാടുകടത്തല്‍

May 8, 2018 , .

arrest-3അബുദാബി: ലഹരിമരുന്നുമായി അബുദാബി വിമാനത്താവളത്തില്‍ പിടിയിലായ പാകിസ്താന്‍ പൗരന് ഒരു വര്‍ഷം തടവു ശിക്ഷ വിധിച്ചു. താനല്ല, മാതാവാണ് ബാഗില്‍ ഹാഷിഷ് വെച്ചതെന്ന് യുവാവ് വിശദീകരിച്ചു. പാകിസ്താനില്‍ നിന്നും മടങ്ങി വരുമ്പോള്‍ ബാഗ് തയാറാക്കിയിരുന്നത് മാതാവാണ്. അവര്‍ക്ക് യുഎഇ നിയമങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തതിനാല്‍ ആണ് ഹഷീഷ് ബാഗില്‍ വച്ചതെന്നായിരുന്നു പ്രതിയുടെ വിശദീകരണം. എന്നാല്‍ കോടതി ഇതു തള്ളുകയും ശിക്ഷ വിധിക്കുകയുമായിരുന്നു. ശിക്ഷയ്ക്കു ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

അവധിക്ക് ശേഷം നാട്ടില്‍നിന്നും തിരികെ അബുദാബിയിലേക്ക് വരികയായിരുന്നു പ്രതി. ലഹരി മരുന്നുകള്‍ ഉപയോഗിക്കാറുണ്ടെന്ന് പ്രതി കോടതിയില്‍ സമ്മതിച്ചു. യാത്രക്കാരന്റെ ബാഗേജില്‍ ലഹരി മരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കസ്റ്റംസ് അധികൃതര്‍ വിമാനത്താവളത്തില്‍ തടഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ ബാഗില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ നിന്ന് കുറഞ്ഞ അളവില്‍ ഹഷീഷ് കണ്ടെത്തി. വൈദ്യ പരിശോധനയില്‍ ഇയാള്‍ ഹഷീഷ് ഉപയോഗിച്ചതായും തെളിഞ്ഞു. ലഹരി മരുന്ന് ഉപയോഗിച്ചതിനും യുഎഇയിലേക്ക് ഹഷീഷ് കടത്താന്‍ ശ്രമിച്ചതിനുമാണ് പ്രതിക്കെതിരെ കേസെടുത്തത്.

എന്നാല്‍, താന്‍ ലഹരി മരുന്ന് ഉപയോഗിച്ചത് നാട്ടില്‍ നിന്നാണെന്നും യുഎഇയില്‍ ഉപയോഗിച്ചില്ലെന്നുമാണ് പ്രതി കോടതിയില്‍ പറഞ്ഞത്. ലഹരി ഉപയോഗിക്കുന്ന ശീലം നാട്ടിലെ വീട്ടുകാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമാണ് ലഭിച്ചത്. ലഹരി ഉപയോഗം തന്റെ ഗ്രാമത്തില്‍ സാധാരണകാര്യമാണ്. നിരവധി യുവാക്കള്‍ ലഹരി ഉപയോഗിക്കാറുണ്ടെന്നും പ്രതി കോടതിയില്‍ പറഞ്ഞു. ലഹരി ഉപയോഗിക്കുന്ന കാര്യം മാതാവിന് അറിയാവുന്നതിനാല്‍ തിരികെ വരുമ്പോള്‍ അവര്‍ അല്‍പം ഹഷീഷ് ബാഗില്‍ സൂക്ഷിച്ചുകാണും. ബാഗില്‍ ലഹരി മരുന്നുള്ള കാര്യം തനിക്ക് അറിയില്ലായിരുന്നു. തിരികെ വരുമ്പോള്‍ ബാഗ് തയാറാക്കിയത് മാതാവാണെന്നും പ്രതി കോടതിയില്‍ പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top