Flash News

ബിജെപിയുടെ ‘വ്യാജ സര്‍‌വ്വേ” ബിബിസി പൊളിച്ചടുക്കി; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സര്‍‌വ്വേക്കെതിരെ ബിബിസി

May 9, 2018

image-1രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നാണം കെട്ട് ബിജെപി. കര്‍ണാടകയില്‍ 135 സീറ്റുകള്‍ നേട് ബിജെപി അധികാരത്തിലെത്തുമെന്ന് ബിബിസി നടത്തിയ സര്‍വ്വേ ഫലം എന്നതായിരുന്നു ബിബിസിയുടെ പേരില്‍ വ്യാജ വാര്‍ത്തയുണ്ടാക്കി ബിജെപി പ്രചരിപ്പിച്ചിരുന്നത്. ഇത്തരത്തില്‍ യാതൊരു സര്‍വേയും നടത്തിയിട്ടില്ലെന്നും ചാനലിന്റെ പേരില്‍ അസത്യ പ്രചാരണമാണു നടക്കുന്നതെന്നും ബിബിസി ട്വീറ്റ് ചെയ്തു. കള്ളി വെളിച്ചത്തായ ബിജെപി പ്രതിരോധത്തിലായി.

ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ ഇത് വ്യാപകമായി ഷെയര്‍ ചെയ്ത പശ്ചാത്തലത്തിലാണ് ബിബിസിയുടെ ഔദ്യോഗീക വിശദീകരണം. ഇന്ത്യയില്‍ തങ്ങള്‍ ഒരു തിരഞ്ഞെടുപ്പിലും അഭിപ്രായ സര്‍വ്വേ നടത്താറില്ലെന്നും തങ്ങളുടെ പേരില്‍ ബിജെപി നടത്തുന്ന പ്രചരണം വ്യാജമാണെന്നും ബിബിസി ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ബിജെപിയുടെ കള്ളത്തരങ്ങള്‍ ലോകമറിഞ്ഞതിലൂടെ രാജ്യം ഭരിക്കുന്ന പാര്‍ട്ടി നാണക്കേടിലായി.

ജനതാ കീ ബാത് സര്‍വേ കര്‍ണാടകയില്‍ ബിജെപിക്കു മികച്ച വിജയം പ്രവചിക്കുന്നു എന്ന തലക്കെട്ടോടെയാണു പ്രചാരണം. 10.2 ലക്ഷം വോട്ടര്‍മാരില്‍ നടത്തിയ സര്‍വേ പ്രകാരം ബിജെപി 135 സീറ്റുകളോടെ ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നുമാണു പ്രവചനം. ജനതാള്‍ എസ് (ജെഡിഎസ്) 45 സീറ്റ് നേടുമ്പോള്‍ കോണ്‍ഗ്രസിന് 35 സീറ്റ് മാത്രം. മറ്റുളളവര്‍ക്ക് 19 സീറ്റ് ലഭിക്കുമെന്നും സര്‍വേയില്‍ പറയുന്നു. ബിബിസിയുടെ സര്‍വേ ആണെന്നു കരുതി സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണമാണു ലഭിക്കുന്നത്. രാജ്യാന്തര മാധ്യമത്തിന്റെ പ്രവചനം എന്ന രീതിയില്‍ ബിജെപി ക്യാംപ് കൂടുതല്‍ ആളുകളിലേക്കു സന്ദേശം പ്രചരിപ്പിച്ചു കൊണ്ടിരിക്കേയാണു ബിബിസിയുടെ ഇടപെടല്‍.

എന്നാല്‍ കര്‍ണാടക കോണ്‍ഗ്രസ് പിടിയ്ക്കുമെന്ന് കഴിഞ്ഞ മാസം ബിജെപി നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. തങ്ങളുടെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട സംസ്ഥാനം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിന്റെ ഭാഗമായാണ് ബിജെപി സര്‍വേ നടത്തിയത്. 224 അംഗ സഭയില്‍ 100 സീറ്റില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. ലിംഗായത്തുകളെ പ്രത്യേക മതമായി അംഗീകരിക്കാനുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തീരുമാനം കൂടി വന്നതോടെ കൂടുതല്‍ പ്രതിരോധത്തിലായി എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top