Flash News

ഇന്ത്യാ പ്രസ് ക്ലബ് മെഡിക്കല്‍ ജേര്‍ണലിസം പദ്ധതിയുടെ ഉദ്ഘാടനം വി. ടി. ബല്‍റാം എം.എല്‍.എ നിര്‍വഹിച്ചു

May 9, 2018 , പി.പി. ചെറിയാന്‍

IMG_9821ഡാളസ്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മെഡിക്കല്‍ ജേര്‍ണലിസം പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം മെയ് അഞ്ചിനു ശനിയാഴ്ച ഡാളസില്‍ തൃത്താല എം.എല്‍.എ വി.ടി. ബല്‍റാം നിര്‍വഹിച്ചു. ഡാളസ് കേരളാ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വൈകിട്ട് 6 മണിക്ക് ആരംഭിച്ച സമ്മേളനത്തില്‍ ഐ.പി.സി.എന്‍.എ ഡാളസ് ചാപ്റ്റര്‍ പ്രസിഡന്റ് ടി.സി. ചാക്കോ അധ്യക്ഷത വഹിച്ചു. സെല്‍വിന്‍ സ്റ്റാന്‍ലിയുടെ പ്രാര്‍ത്ഥനാഗാനത്തോടെ തുടക്കം കുറിച്ച പരിപാടിയില്‍ ചാപ്റ്റര്‍ സെക്രട്ടറി ബിജിലി ജോര്‍ജ് സ്വാഗതം ആശംസിച്ചു. ടി.സി ചാക്കോ അധ്യക്ഷ പ്രസംഗം നടത്തി. ഇന്ത്യാ പ്രസ്ക്ലബ് തുടങ്ങിവെച്ച മെഡിക്കല്‍ ജേര്‍ണലിസം പദ്ധതി ഡാളസില്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും, നാഷണല്‍ കമ്മിറ്റിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും ചാക്കോ പറഞ്ഞു.

IMG_9822നാഷണല്‍ പ്രസിഡന്റ് മധു കൊട്ടാരക്കര പ്രസ് ക്ലബിന്റെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചു സവിസ്തരം പ്രതിപാദിച്ചു. മെഡിക്കല്‍ ജേര്‍ണലിസത്തിനു കൂടുതല്‍ കരുത്ത് പകരുന്നതിനു ഈ രംഗത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു പ്രത്യേക ടീമിനു രൂപം നല്‍കിയതായി പ്രസിഡന്റ് അറിയിച്ചു. അമേരിക്കയിലെ പ്രസിദ്ധ ഭിഷഗ്വരന്മാരായ ഡോ. എം.വി. പിള്ള, ഡോ. റോയ് തോമസ്, ഡോ. സാറാ ഈശോ, ഡോ. എസ്.എസ്. ലാല്‍, ഡോ. ലീന ജോണ്‍സ് എന്നിവരാണ് മെഡിക്കല്‍ ജേര്‍ണലിസം ടീമിനു നേതൃത്വം നല്‍കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.

ഐ.പി.സി.എന്‍.എ നാഷണല്‍ സെക്രട്ടറി സുനില്‍ തൈമറ്റം, പ്രസിഡന്റ് ഇലക്ട് ഡോ. ജോര്‍ജ് കാക്കനാട്ട് എന്നിവരും യോഗത്തില്‍ പ്രസംഗിച്ചു.

IMG_9823ഡോ. എം.വി. പിള്ള മെഡിക്കല്‍ ജേര്‍ണലിസം കൊണ്ട് എന്താണ് ലക്ഷ്യമിടുന്നതെന്ന് ലളിതമായി പ്രതിപാദിച്ചു. മെഡിക്കല്‍ ജേര്‍ണലിസത്തെ പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യാ പ്രസ് ക്ലബ് തുടങ്ങിവെച്ച പദ്ധതി നാടിനും നാട്ടുകാര്‍ക്കും പ്രയോജനപ്പെടുത്തി “റിസോഴ്‌സ് ആന്‍ഡ് ഇന്‍ഫര്‍മേറ്റീവ്” സെന്ററാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്നും പിള്ള ഉറപ്പു നല്‍കി.

തുടര്‍ന്ന് പദ്ധതിയുടെ ഉദ്ഘാടനം എം.എല്‍.എ വി.ടി ബല്‍റാം നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖലയില്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ അറിവ് പകരുന്നതിന് മാധ്യമ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം അനിവാര്യമാണെന്നും, ഇന്ത്യാ പ്രസ്ക്ലബ് ഈ ദൗത്യം ഏറ്റെടുക്കാന്‍ തയാറായതില്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ബല്‍റാം പറഞ്ഞു.

IMG_9825ആരോഗ്യസംരക്ഷണ മേഖലകളെ കുറിച്ചുള്ള അജ്ഞത നിര്‍മാര്‍ജനം ചെയ്യുന്നതിനും ആധുനിക ചികിത്സാ സൗകര്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിര്‍ണ്ണായ പങ്കുവഹിക്കാനാകുമെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു. മെഡിക്കല്‍ ജേര്‍ണലിസം കോഴ്‌സുകള്‍ പഠിക്കുന്നതിന് മാധ്യമ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പ്രചോദനവും, സഹായ സഹകരണങ്ങളും ഇന്ത്യാ പ്രസ് ക്ലബിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ബല്‍റാം നിര്‍ദേശിച്ചു.

ബെന്നി ജോണ്‍, ഏബ്രഹാം തെക്കേമുറി, പി.പി. ചെറിയാന്‍, ജോസ് ഓച്ചാലില്‍, പ.സി. മാത്യു, സാം മാത്യു (ഡാളസ് മലയാളി അസോസിയേഷന്‍), ഡാനിയേല്‍ കുന്നേല്‍ (കേരള അസോസിയേഷന്‍) തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സിജു ജോര്‍ജ് നന്ദി പറഞ്ഞു. സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് വിഭവസമൃദ്ധമായ സദ്യയും ഡാളസ് ചാപ്റ്റര്‍ ഒരുക്കിയിരുന്നു.

mj

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top