ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന്റെ പ്രൊമോഷന് മീറ്റിംഗ് ഓറഞ്ച് ബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ഇടവകയില്‍ റവ. ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയേലിന്റെ അധ്യക്ഷതയില്‍ നടത്തി.
യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, റോക്ക്ലാന്റ് ഏരിയ കോഓര്‍ഡിനേറ്റര്‍ റജി കുരീക്കാട്ടില്‍, മുന്‍ ഭദ്രാസന അസംബ്ലി അംഗം അജിത് വട്ടശ്ശേരില്‍, ഇടവകയില്‍ നിന്നുള്ള കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. റവ. ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ ആമുഖ വിവരണം നല്കി. ജോര്‍ജ് തുമ്പയില്‍ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ അറിയിച്ചു. ഇടവകയില്‍ നിന്നുമുള്ള വന്‍ പങ്കാളിത്തത്തിനു നന്ദി പറഞ്ഞു. അതോടൊപ്പം ധാരാളം അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായും 110 റാഫിള്‍ ടിക്കറ്റുകള്‍ ഇടവകയില്‍ നിന്നും വാങ്ങി കോണ്‍ഫറന്‍സിനു വേണ്ട സഹായങ്ങള്‍ ചെയ്തതായും വ്യക്തമാക്കി. ഇടവകയില്‍ നിന്നും കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന അംഗങ്ങളെ അനുമോദിക്കുകയും ചെയ്തു.
കെ. ജി. ഉമ്മന്‍ (ജോയ്)– ഫിനാന്‍സ്, അജിത് വട്ടശ്ശേരില്‍ – ഓണ്‍സൈറ്റ് റസ്പോണ്‍സിബിലിറ്റി, ഷിബിന്‍ കുര്യന് – ഘോഷയാത്ര, നിജി ഷിബിന്‍ വര്‍ഗീസ് – റജിസ്ട്രേഷന്, ആദര്‍ശ് പോള്‍ വര്‍ഗീസ് – വെബ്ബ് മാസ്റ്റര്‍, തോമസ് വര്‍ഗീസ്– സുവനീര്‍, ഫിലിപ്പ്. കെ. ഈശോ – ട്രസ്റ്റി, ബിജോ തോമസ്– സെക്രട്ടറി, മാത്യു തോമസ്കുട്ടി– ജോയിന്റ് ട്രസ്റ്റി, ഷീലാ ഗീവര്‍ഗീസ്– ജോയിന്റ് സെക്രട്ടറി, ഷേര്‍ളി ജോസഫ്– മര്‍ത്തമറിയം വനിതാ സമാജം സെക്രട്ടറി, മറിയാമ്മ ജോര്‍ജ് – മര്‍ത്തമറിയം വനിതാസമാജം ട്രഷറര്‍.

Leave a Reply