Flash News

സാമൂഹ്യ പ്രതിബദ്ധതാദിനം അമൃതയില്‍

May 9, 2018 , അമൃത മീഡിയ

IMG_5357അമൃതപുരി: സമസ്ത മേഖലകളിലും ചെന്നെത്തേണ്ട സുസ്ഥിരവികസനം ഇന്നത്തെ സമൂഹത്തിന്‍റെ മുഖ്യ ആവശ്യമാണെന്നും സമൂഹ്യ പ്രതിബദ്ധത വളര്‍ത്തിയെടുക്കാനായി സമൂഹ മനോഭാവം മാറേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും ഇതിനായി നാം ഓരോരുത്തരും പരിശ്രമിക്കേണ്ടതുണ്ടെന്നും അമൃത സര്‍വകലാശാലയിലെ സാമൂഹ്യ പ്രതിബദ്ധതാ ദിനം ഉത്ഘാടനം ചെയ്തുകൊണ്ട് മുന്‍ കേരള പോലീസ് ഡി ജി പി ശ്രീ ടി പി സെന്‍ കുമാര്‍ അഭിപ്രായപ്പെട്ടു. എല്ലാ തരം ജോലികളും മാന്യതയുള്ളതാണെന്നും ചില ജോലികള്‍ മാന്യതയുടെ അഭാവം മൂലം മാറ്റി നിര്‍ത്തപ്പെടുന്നത് സമൂഹ പുരോഗതിയെ പിന്നോട്ടുവലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റ്റിസിഎസ് കൊച്ചിയിലെ കോര്‍പ്പറേറ്റ് ഹെഡ് ശ്രീ അനൂപ് പി ആര്‍ ചടങ്ങില്‍ പ്രഭാഷണം നടത്തി.

IMG_5360വിദ്യാഭ്യാസ പാഠ്യ ക്രമത്തില്‍ സാമൂഹ്യ പ്രതിബദ്ധതാ പ്രാധാന്യമുള്ള പ്രൊജക്ടുകള്‍ ഉള്‍പ്പെടുത്തുക, അവധിക്കാലങ്ങളില്‍ ഭാരതത്തിലെ പിന്നോക്ക ഗ്രാമങ്ങളില്‍ മൂന്നാഴ്ചകാലം നീണ്ടു നില്‍ക്കുന്ന സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുക തുടങ്ങിയ ക്രിയാത്മക പദ്ധതികള്‍ ആവിഷ്കരിക്കുക വഴി അമൃത സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാലത്ത് തന്നെ ഭാവിയില്‍ സമൂഹ പുരോഗതിയില്‍ ഭാഗഭാക്കാവാന്‍ ഉതകുന്ന വേറിട്ട അനുഭവം സമ്മാനിക്കുകയാണെന്ന് സെന്‍ കുമാര്‍ പറഞ്ഞു. സമൂഹത്തിന്‍റെ യഥാര്‍ഥ ആവശ്യങ്ങള്‍ വേര്‍തിരിച്ചറിയാന്‍ അത് അവരെ പ്രാപ്തരാക്കും.

അമൃതയിലെഎഞ്ചിനീയറിംഗ് മൂന്നം വര്‍ഷ വിദ്യാര്‍ഥികളും അമൃതയിലെ ആര്‍ട്സ് ആന്റ് സയന്‍സ് വിദ്യാര്‍ഥികളും കഴിഞ്ഞ 9 വര്‍ഷമായി ആറുമാസം നീണ്ടു നില്‍ക്കുന്ന (സ്റ്റുഡന്റ് സോഷ്യല്‍ റെസ്പോണ്‍സെബിലെറ്റി) എന്ന കോഴ്സിലൂടെ 5000 ല്‍ പരം വിദ്യാര്‍ഥികള്‍ എണ്ണൂറോളം സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികള്‍ ആവിഷ്കരിക്കുകയും അവ എസ്എസ് ആര്‍ പദ്ധതിയുടെ ഭാഗമായി വിജയകരമായി പൂര്‍ത്തിയാക്കുകയുംചെയ്തു. ഇതിലെ പ്രധാന സംരംഭങ്ങള്‍ ആരോഗ്യ ക്യാമ്പുകള്‍, ബോധവല്‍ക്കരണ പരിപാടികള്‍, സാമൂഹ്യ അവബോധം , പരിസ്ഥിതി സംരക്ഷണം, ശുദ്ധജല വിതരണം, സ്ത്രീ ശാക്തീകരണം, മാലിന്യ നിര്‍മാര്‍ജനം, പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍, സാമ്പത്തിക മൂല്യശോഷണം തുടങ്ങി ആനുകാലിക പ്രാധാന്യമുള്ള അനേകം പ്രൊജക്ടുകളാണ് സാമൂഹ്യ പ്രാധാന്യമുള്ള പ്രൊജക്ടുകളായി അമൃത സര്‍വകലാശാലയില്‍ നിന്നും ഇതുവരെ പുറത്തുവന്നിട്ടുള്ളത്. മൂന്നു ലക്ഷത്തില്പരം മണിക്കൂറുകള്‍ വിദ്യാര്‍ഥികള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രൊജക്ടുകള്‍ ചെയ്യാനായി ചെലവഴിച്ചിട്ടുണ്ടെന്ന് അമൃത എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോഎസ് എന്‍ ജ്യോതി അറിയിച്ചു. അമൃതയുടെ തനതായ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ സാമൂഹ്യ പ്രതിബദ്ധത വിദ്യാര്‍ഥികളില്‍ വളര്‍ത്തുന്നതിനുവേണ്ടി ഈ വര്‍ഷം മുതല്‍ ഇത്തരം പ്രൊജക്ടുകള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

അമൃത എഞ്ചിനീയറിംഗ് കോളേജ് ഡീന്‍ ഡോ ബാലകൃഷ്ണശങ്കര്‍, അമൃത സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പാള്‍ ഡോ എസ് എന്‍ ജ്യോതി, അമൃത സി ഐ ആര്‍ വിഭാഗം ചെയര്‍മാന്‍ ബ്രഹ്മചാരി ബിജുകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അമൃത സി ഐ ആര്‍ വിഭാഗം ജനറല്‍ മാനേജര്‍ ശ്രീ അശോക് കുമാര്‍ ഗാന്ധി ചടങ്ങിനെത്തിയവര്‍ക്ക് സ്വാഗതം ആശംസിച്ചു. അമൃത സി ഐ ആര്‍ ഫാക്കല്‍റ്റി ശ്രീ കിരണ്‍ കുമാര്‍ നന്ദിപ്രകാശനം നടത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top