Flash News

ടെക്നിക്കല്‍ വിദ്യാഭ്യസം; ജില്ലയില്‍ പുതിയ തൊഴില്‍ സാധ്യത ട്രേഡുകള്‍ അനുവദിക്കണം: ഫ്രറ്റേണിറ്റി

May 9, 2018 , റബീ ഹുസൈന്‍ തങ്ങള്‍

imagesമലപ്പുറം : ഐ.ടി.ഐകളിലും പോളിടെക്ക്നിക്കുകളിലും തൊഴില്‍ സാധ്യതയുള്ള കോഴ്സുകളും ട്രേഡുകളും അനുവദിക്കുന്നതിലുള്ള ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും മികച്ച ആധുനികവല്‍ക്കരിക്കപ്പെട്ടതും ജോലി സാധ്യതകളുള്ളതുമായ പുതിയ ട്രേഡുകളടങ്ങിയ ഗവണ്മെന്റ് സ്ഥാപനങ്ങള്‍ ജില്ലക്കനുവദിക്കണമെന്നും ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഐ.ടി വിഭാഗങ്ങളില്‍ ധാരാളം കോഴ്സുകള്‍ മറ്റു ജില്ലകള്‍ക്ക് അനുവദിക്കുമ്പോഴും ജില്ലക്ക് നേരിടേണ്ടി വരുന്നത് കടുത്ത അവഗണനയാണ്. ധാരാളം പ്രവാസികളുള്ള ജില്ലയില്‍ ഇത്തരം ട്രേഡുകള്‍ ആരംഭിക്കുന്നതിലൂടെ വിദേശ രാജ്യങ്ങളില്‍ മികച്ച ജോലികള്‍ നേടനാവും. പൊതുവിദ്യാഭ്യാസത്തിന് ധാരാളം ഫണ്ടുകള്‍ ചെലവാക്കുന്ന ഇടതു സര്‍ക്കാര്‍ മലപ്പുറത്തോടു കാണിക്കുന്ന ഈ അവഗണന പ്രതിഷേധാര്‍ഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ജസീം സുല്‍ത്താന്‍ അധ്യക്ഷത വഹിച്ചു. രജിത മഞ്ചേരി, ജസീല്‍ മമ്പാട്, ബഷീര്‍ തൃപ്പനച്ചി, സാബിക് വെട്ടം, ടി ആസിഫലി തുടങ്ങിയവര്‍ സംസാരിച്ചു.

download


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top