Flash News

പാന്റിട്ട് സാരിയുടുക്കാമെന്ന് തെളിയിച്ച് രേഖ; സോനം കപൂറിന്റെ വിവാഹ റിസപ്ഷന്‍ ആഘോഷമാക്കി ബോളിവുഡ് താരങ്ങള്‍

May 9, 2018

rekhസോനം കപൂറിന്റെ വിവാഹ റിസപ്ഷന്‍ യഥാര്‍ത്ഥത്തില്‍ ഫാഷന്‍ ഷോയായിരുന്നു. പുതിയ മോഡല്‍ വസ്ത്രങ്ങളും ആഭരണങ്ങളും പ്രദര്‍ശിപ്പിക്കാന്‍ ബോളിവുഡ് താരങ്ങള്‍ക്ക് ലഭിച്ച മികച്ച അവസരമായിരുന്നു. ഇന്തോ-വെസ്‌റ്റേണ്‍ വസ്ത്രമാണ് റിസപ്ഷന്‍ കോഡായി കപൂര്‍ ഫാമിലി തെരഞ്ഞെടുത്തത്. അതിനനുസരിച്ചാണ് താരങ്ങള്‍ എത്തിയതും.

ഏറെ ശ്രദ്ധിക്കപ്പെട്ടത് നടി രേഖയായിരുന്നു. എന്നും കാഞ്ചീവരം സാരിയില്‍ നിറയെ ആഭരണങ്ങളുമിട്ടാണ് രേഖ പൊതുചടങ്ങുകളില്‍ പങ്കെടുക്കാറുള്ളത്. ആ പതിവ് സോനത്തിന്റെ ചടങ്ങിലും തെറ്റിച്ചില്ല. പക്ഷേ പുതിയ പരീക്ഷണവുമായാണ് താരം എത്തിയത്. പാവാടയ്ക്ക് പകരം പാന്റിട്ടാണ് നടി സാരിയുടുത്തിരിക്കുന്നത്. മുള്‍ഭാഗം കണ്ടാല്‍ സാരിയാണെന്ന് പറയും. താഴ്ഭാഗം കണ്ടാല്‍ ചുരിദാര്‍ ആണെന്ന് പറയുന്ന തരത്തിലായിരുന്നു താരത്തിന്റെ വസ്ത്രരീതി.

മുംബൈയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലായ ലീലയില്‍ വെച്ചായിരുന്നു റിസപ്ഷന്‍ നടന്നത്. റിസപ്ഷനില്‍ പങ്കെടുത്തവര്‍ ഇന്ത്യനോ വേസ്റ്റേണ്‍ ശൈലിയിലുള്ള വസ്ത്രങ്ങളാണ് ധരിച്ചത്. ഏറെ നാളുകളായി പ്രണയത്തിലായിരുന്ന ബിസിനസുകാരന്‍ ആനന്ദ് അഹൂജയാണ് സോനത്തിന്റെ വരന്‍.

sonam-3സോനത്തിന്റെ ബന്ധു കവിത സിങ്ങിന്റെ ബാന്ദ്രയിലുളള ഹെറിറ്റേജ് ബംഗ്ലാവ് റോക്ഡാലേയില്‍വച്ച് സിഖ് മതാചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ഇരു കുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പങ്കെടുത്തു. സിനിമാമേഖലയില്‍ നിന്ന് അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, സെയ്ഫ് അലി ഖാന്‍, കരീന കപൂര്‍, റാണി മുഖര്‍ജി, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, കരിഷ്മ കപൂര്‍, നിര്‍മാതാവ് ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുശി, അര്‍ജുന്‍, സംവിധായകന്‍ കരണ്‍ജോഹര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

sonam-kapoo-1അനുരാധ വാകില്‍ ഡിസൈന്‍ ചെയ്ത ചുവന്ന ലെഹങ്കയാണ് സോനം ധരിച്ചിരുന്നത്. സ്വര്‍ണനിറത്തിലുള്ള ഷെര്‍വാണിയിലാണ് ആനന്ദ് എത്തിയത്. ബോളിവുഡ് സിനിമ പോലെ തന്നെയായിരുന്നു സോനം കപൂറിന്റെ വിവാഹവും. ആട്ടവും പാട്ടുമൊക്കെയായി സിനിമാലോകത്ത് നിന്നുള്ളവര്‍ നേരത്തെ തന്നെ കല്യാണ വീട്ടിലേക്കെത്തിയിരുന്നു. വീടും വീടിന്റെ ലോണുമെല്ലാം പരമ്പരാഗത സിക്ക് വിവാഹവേദികള്‍ പോലെ അണിയിച്ചൊരുക്കിയിരുന്നു. സോനത്തിന്റെ സഹോദരി വീടിന്റെ ചിത്രങ്ങളൊക്കെയും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. റാണി പിങ്ക് എന്ന ഇന്റീരിയര്‍ ഡിസൈനറാണ് വീട് സുന്ദരമാക്കിയത്.

മൂന്നു തരത്തിലുള്ള വ്യത്യസ്ത വെഡിങ് കാര്‍ഡുകളാണ് ഒരുക്കിയിരുന്നത്. മെഹന്ദിയ്ക്കും വിവാഹത്തിനും റിസപ്ഷനുമായി മൂന്നു കാര്‍ഡുകളാണ് തയാറാക്കിയത്. അതൊക്കെയും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്തു. സുന്ദരമായി ഡിസൈന്‍ ചെയ്ത കാര്‍ഡില്‍ നിങ്ങളുടെ സാമിപ്യമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്ന സമ്മാനമെന്നൊക്കെ കുറിച്ചിരുന്നു.

31961781_10155262891040614_7710227983000141824_n 31964352_10155262863575614_5636166753680621568_n 32087214_10155262731745614_5615572720503750656_n 32158536_10155262731940614_1461816832435421184_n

31961351_10155262729660614_3443262078473732096_n 31961468_10155262729395614_7600946233825296384_n 31963849_10155262731550614_5320369847199072256_n 31964180_10155262730110614_6532005242664386560_n 31969966_10155262731725614_6468587426313928704_n 32072943_10155262729355614_2236474472724955136_n 32073029_10155262729380614_8906041715379404800_n 32074063_10155262729065614_7225941055684739072_n 32080102_10155262731145614_5973228348187344896_n 32089328_10155262731515614_2194358603240964096_n 32089342_10155262731175614_8285598148617830400_n 32089801_10155262729875614_331333967854698496_n32090071_10155262730985614_8585331207397441536_n 32104724_10155262729665614_2933126539027415040_n 32104756_10155262731345614_5382792214684368896_n 32105268_10155262899180614_8503234264744067072_n 32105355_10155262730960614_4700919667718356992_n 32105466_10155262729115614_7792591806331355136_n 32116349_10155262736635614_3787921341278060544_n 32116565_10155262729915614_8373171307717591040_n 32130293_10155262729695614_2077198221892911104_n 32130595_10155262890400614_95226172345942016_n 32149313_10155262736865614_4684692684273614848_n 32151053_10155262890385614_4937040068956127232_n 32155302_10155262736895614_3383299043621863424_n 32169846_10155262731495614_2868702940120481792_n 32187150_10155262736590614_7688928089128042496_n 32191142_10155262731305614_4849222143965134848_n 32207860_10155262730135614_3631046389481340928_n Dcs4epDVQAIdlZN

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top