Flash News

ചാരക്കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണം മതി, സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി

May 9, 2018

nanbiന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ കുരുക്കിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ അന്വേഷണം വേണ്ട എന്ന്‌ സുപ്രീംകോടതി.കോടതി. വാദത്തിനിടെ ജസ്റ്റിസ് ദീപക് മിശ്രയാണ് ഇക്കാര്യം സൂചിപ്പിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ അന്വേഷണം മതിയെന്നും കോടതി ചൂണ്ടിക്കാട്ടി.

ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ പ്രോസിക്യൂഷന്‍ ആവശ്യമില്ല കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങാമെന്നും ആദ്യം സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
നേരത്തെ അന്വേഷണത്തിന് തയ്യാറാണെന്ന് സിബിഐ സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. നമ്പി നാരായണനെ കരുതിക്കൂട്ടി കേസില്‍ കുരുക്കിയെന്നും അദ്ദേഹത്തിനെതിരെ കസ്റ്റഡി പീഡനം നടന്നിട്ടുണ്ടെന്നും കോടതിയില്‍ സിബിഐ വാദിച്ചിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top