Flash News

അഭിഭാഷകര്‍ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം; ചാനല്‍ ചര്‍ച്ചകളില്‍ കയറിയിരുന്ന് വായില്‍ തോന്നിയത് വിളിച്ചു പറയുന്നത് അവസാനിപ്പിക്കണം; കോടതിയുണ്ടെങ്കിലേ അഭിഭാഷകരുള്ളൂ എന്ന്

May 9, 2018

court_19ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ചകളില്‍ കയറിയിരുന്ന് വായില്‍ തോന്നിയത് വിളിച്ചു പറയരുതെന്ന് അഭിഭാഷകര്‍ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. അഭിഭാഷകര്‍ ചെയ്യുന്നത് കോടതിയെ അധിക്ഷേപിക്കലാണെന്നും സുപ്രീംകോടതി. കോടതി ഉണ്ടെങ്കിലേ അഭിഭാഷകര്‍ നിലനില്‍ക്കൂവെന്ന് എല്ലാവരും ഓര്‍ക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. കണ്ണൂര്‍-കരുണ ബില്‍ പരിഗണിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതി അഭിഭാഷകരുടെ നിലപാടിനെ വിമര്‍ശിച്ചത്.  ഒരുകാലത്തുമില്ലാത്ത വിധം അഭിഭാഷകര്‍ കോടതിയെ നശിപ്പിക്കുകയാണെന്നും ഒരു അമ്പുകൊണ്ട് എല്ലാവരെയും കൊല്ലാനാണ് ശ്രമമെന്നും കോടതി ചൂണ്ടിക്കാട്ടി.

കരുണ ബില്‍ പരിഗണിക്കാന്‍ ഗവര്‍ണ്ണര്‍ക്ക് നിര്‍ദേശം നല്‍കാന്‍ ആകില്ലെന്ന് കോടതി വിധിച്ചു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കോടതി തള്ളി. സംസ്ഥാന സര്‍ക്കാറിന്റെ നടപടി കടുത്ത കോടതിയലക്ഷ്യമാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന ആവശ്യവും തള്ളിയ കോടതി ജൂലൈ മൂന്നാം വാരം ഹരജിയില്‍ വീണ്ടും വാദം കേള്‍ക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top