- Malayalam Daily News - http://www.malayalamdailynews.com -

മോഹന്‍‌ലാലിന്റെ ശക്തമായ കഥാപാത്രം ഒടിയന്‍ മാണിക്യന്‍

odiyan_0ആരാധകര്‍ ആകാക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന് വേണ്ടിയുള്ള മോഹന്‍ലാലിന്റെ മേക്ക്ഓവറുകളും ചിത്രത്തിന്റെ പ്രേമോ വീഡിയോയും മോഷന്‍ പോസ്റ്റര്‍ ടീസറുകളും തുടങ്ങിയവയുമെല്ലാം നേരത്തെ വലിയ തരംഗമായിരുന്നു. ഇരുട്ടില്‍ കരിമ്പടവും പുതച്ച് നീങ്ങുന്ന ഒടിയന്‍ മാണിക്യനെയാണ് ടീസറില്‍ കാണുന്നത്.

ശ്രീകുമാര്‍ മോനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശക്തമായ താര നിര തന്നെയാണ് അണിനിരക്കുന്നത്. വില്ലന്‍ ശേഷം മഞ്ജുവാര്യര്‍ മോഹന്‍ലാലിന്റെ നായികയാകുകയാണ്. ശക്തനായ പ്രതിനായക കഥാപാത്രമായി എത്തുന്നത് തമിഴ് താരം പ്രകാശ് രാജാണ്. ഇന്നസെന്റ്, സിദ്ദീഖ്, കൈലാഷ്, നന്ദു തുടങ്ങീ ഒട്ടനവധി താരങ്ങളും ചിത്രത്തിലെ അണിനിരക്കുന്നുണ്ട്.

ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ഹരികൃഷ്ണനാണ്. സാബുസിറില്‍ കലാസംവിധാനവും സംഗീതം എം ജയചന്ദ്രനും സാം സി.എസും നിര്‍വഹിക്കുന്നു.

 

[1] [2] [3] [4] [5]