Flash News

നൃത്ത സംഗീത വസന്തം തീര്‍ത്ത ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കലോത്സവം

May 9, 2018 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

c9dc82dd-135d-4044-8693-6a195db9415bന്യൂയോര്‍ക്ക്: കലയെയും കലാകാരന്മാരെയും എന്നും എക്കാലവും പ്രോത്സാഹിപ്പിക്കുന്ന ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണല്‍ കലോത്സവും ഫൊക്കാന ന്യൂ യോര്‍ക്ക് റീജിയന്‍ ഏകദിന കണ്‍വന്‍ഷനും വര്‍ണ്ണാഭമായി .മലയാളത്തിന്റെ സ്വന്തം സംഗീത സംവിധായകന്‍ ശരത് മുഖ്യാതിഥിയായി പങ്കെടുത്ത മനോഹരമായ നിമിഷങ്ങള്‍ കൂടി ആയിരുന്നു അത് . ഞായറാഴ്ച്ച ഒരു മണി മുതല്‍ കേരളാ സെന്ററില്‍ അതി മനോഹരമായ കലാ പരിപാടികളോടെ നടന്ന റീജിയണല്‍ കണ്‍വന്‍ഷന്‍ വളരെ അധികം കുട്ടികള്‍ അവരുടെ കഴിവുകള്‍ മാറ്റുരച്ചു. ഓരോ കുട്ടിയുടെയും കലാപരിപാടികള്‍ ഒന്നിനൊന്നു മെച്ചമായിരുന്നു .

സംഗീത മത്സരത്തില്‍ പങ്കെടുത്ത ഇരുപതില്‍ അധികം കുട്ടികള്‍ വളരെ വാശിയോടെയാണ് പങ്കെടുത്തത് .സംഗീത സംവിധായകന്‍ ശരത് പങ്കെടുത്ത ചടങ്ങില്‍ പാടുവാനും അദ്ദേഹത്തിന്റെ വിലയിരുത്തലുകള്‍ കേള്‍ക്കുവാന്‍ സാധിച്ചത് അഭിമാനകരമായ മുഹൂര്‍ത്തമാണെന്നു സംഗീത മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ അഭിപ്രയപ്പെട്ടു .

പ്രസംഗ മത്സരത്തിലും ഡാന്‍സ് മത്സരങ്ങളിലും എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട രീതിയില്‍ ആണ് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിച്ചത്.

ഫൊക്കാനയുടെ രണ്ടാമത്തെ തീം സോങ്ങ് ശരത് കാണികള്‍ക്കു സമര്‍പ്പിച്ചു.ശബരിനാഥ് നായര്‍ രചിച്ചു ഈണം നല്‍കി പാടിയ ഈ തീം സോങ്ങ് ഏവരുടെയും മനം കവരുന്നതാണ്.

വൈകിട്ട് നടന്ന സമാപന യോഗം ശരത് ഉത്ഘാടനം ചെയ്തു .റീജിയണല്‍ വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഏവര്‍ക്കും സ്വാഗതം ചെയ്തു. റീജിയണല്‍ സെക്രെട്ടറി മേരി കുട്ടി മൈക്കള്‍ ആമുഖ പ്രസംഗം നടത്തി.ലൈസി അലക്‌സ് ശരതിനെ സദസിന് പരിചയപ്പെടുത്തി.

ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ,ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് ,ഫൌണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ ,കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍,എക്‌സി.വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍,ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി ടെറന്‍സണ്‍ തോമസ്,ട്രസ്റ്റീ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ലീല മാരേട്ട്, ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍ വിനോദ് കെആര്‍കെ , നാഷണല്‍ കമ്മിറ്റി മെംബേര്‍സ് ആയ അലക്‌സ് തോമസ്, ഗണേഷ് നായര്‍, കെ . പി. ആന്‍ഡ്രൂസ്, ശബരി നായര്‍ ,സജിമോന്‍ ആന്റണി ,ഫൊക്കാന നേതാക്കളായ ടി.എസ്. ചാക്കോ, കൊച്ചുമ്മന്‍ ജേക്കബ്,മോഡി ജേക്കബ്, ബോബി ജേക്കബ്, കെ കെ ജോണ്‍സന്‍ റീജണല്‍ ഭാരവാഹികള്‍ ആയ മേരിക്കുട്ടി മൈക്കല്‍, മേരി ഫിലിപ്പ്, സജി പോത്തന്‍,ഷേര്‍ളി സെബാസ്റ്റ്യന്‍ വിവധ അസ്സോസിയേഷനനുകളുടെ ഭാരവാഹികള്‍ ആയ ലൈസി അലക്‌സ്,ആന്റോ വര്‍ക്കി ,അജിത് കൊച്ചുകുടിയില്‍,കോശി കുരുവിള ,ഷൈജു സാം, സി എം .സ്റ്റീഫന്‍,ഷെവലിയാര്‍ ജോര്‍ജ് ഇട്ടന്‍ പടിയെത്തു ,ജോയി ചാക്കപ്പന്‍, തോമസ് പാലാട്ടി , കൈരളി ചാനല്‍ ജോസ് കടപ്പുറം തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിരവധി പേര്‍ പങ്കെടുത്തു.

കലോത്സവത്തില്‍ പങ്കെടുത്ത വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റകളും വിതരണം ചെയ്യുകയുണ്ടായി . ഫൊക്കാന ന്യൂയോര്‍ക് റീജിയന്‍ കേരളോത്സവം വലിയ വിജയം ആക്കി തീര്‍ത്ത എല്ലാവര്‍ക്കും റീജിയണല്‍ ജോയിന്റ് സെക്രട്ടറി മേരി ഫിലിപ്പ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ ഏവര്‍ക്കും നന്ദി രേഖെപ്പെടുത്തി.

വിവിധ മത്സരങ്ങളില്‍ വിജയം നേടിയവരുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

Dance competition 7-12
1.Alina CHACKO
2.Aparna Shibu
3.Alissa Cyriac

13-18 years

1.Neha joe pandipally
2.Gatha Jayan

Song competition 7-12 years
1.Aparna Shibu
2.Angelina Alias
2.Fiona John(Two second prize)
3.Ashley Vincent

13-18 years
1.Isabel Ann kochukudiyil
2.Neha joe pandipally
3.Alina Alias

Elocution 7-12 years
1.kevin s Idicula
2Ann Marie Kurian
3.Angelina Alias

13-18 years
1.Alan kochukudiyil
2.Neha Joe pandipill

0bac68b1-1248-4e33-830d-dfe7e8ddf2dc 0d649923-c450-43b8-a77a-cf3a8c23e071 2bd4ea29-4cff-49f6-9b5d-1a47fe6ffde6 99ce8f64-e220-494e-84ce-9e3d92c7f0d2 (1) c83c2197-0b6e-42e2-9fe1-0b00ef74b234 e2d0c3e1-58ce-4495-9ede-9f7bef684b9f IMG_2284 IMG_2316

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top