Flash News

നക്ഷത്ര ഫലം ഇന്ന്

May 10, 2018

image (1)അശ്വതി : സാഹിത്യരചനയ്ക്ക് അംഗീകാരം ലഭിക്കും. പറയുന്ന വാക്കുകള്‍ ഫലപ്രദമായിത്തീരും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഠിനപ്രയത്നം വേണ്ടിവരും. ആവശ്യമുളള പലതും മറക്കാനിടയുണ്ട്.

ഭരണി : അമിതസംസാരം ഉപേക്ഷിക്കണം. ചിന്താമണ്ഡലത്തില്‍ ഒതുങ്ങാത്ത കാര്യ ങ്ങള്‍ ഉപേക്ഷിക്കും. പ്രയത്നങ്ങള്‍ക്ക് ഫലം കുറയും. പുതിയ കര്‍മപദ്ധതികള്‍ ഏറ്റെടുക്കാമെങ്കിലും സാമ്പത്തിക ചുമതലയില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് നല്ലത്.

കാര്‍ത്തിക : കുടുംബത്തില്‍ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. ചിന്താമണ്ഡലത്തില്‍ പുതിയ ആശയങ്ങള്‍ ഉദിക്കും. സന്താനസംരക്ഷണത്താല്‍ ആശ്വാസം തോന്നും. മേലധികാരിയുടെ ചുമതലകള്‍ ഏറ്റെടുക്കും.

രോഹിണി : മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് ഫലമുണ്ടാകും. വ്യവസ്ഥകള്‍ പാലിക്കും. പുതിയ മേഖലകളില്‍ പണം മുടക്കുന്നതിനെപ്പറ്റി പുനരാലോചിക്കും.

മകയിരം : വിദേശയാത്രയ്ക്കു അനുമതി ലഭിക്കും. സംയുക്തസംരംഭത്തില്‍ നിന്നും ഒഴിഞ്ഞുമാറി പുതിയ വ്യാപാരം തുടങ്ങും. ഗൃഹപ്രവേശനചടങ്ങ് നിര്‍വഹിക്കും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും.

തിരുവാതിര : അനുകൂലമായിരുന്ന പല അവസരങ്ങളും നഷ്ടപ്പെടും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേള്‍ക്കും. അസുഖങ്ങള്‍ക്ക് ചികിത്സ വേണ്ടി വരും. മംഗളകര്‍മങ്ങള്‍ക്ക് സജീവസാന്നിധ്യം വേണ്ടിവരും.

പുണര്‍തം : സഹപ്രവര്‍ത്തകര്‍ അവധിയിലായതിനാല്‍ ചുമതലകള്‍ വർധിക്കും. മിഥ്യാധരണകള്‍ മാറി സമാധാനന്തരീക്ഷം കൈവരും. സങ്കീർണമായ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടും.

പൂയ്യം : ഉദ്ദേശിച്ച വിഷയത്തിലേക്ക് ഉപരിപഠനത്തിന് മാറാന്‍ സാധിക്കും. ഉദ്യോഗത്തില്‍ പുനര്‍നിയമനം ലഭിക്കും. വിദേശത്തു സ്ഥിരതാമസമാക്കാനുള്ള അനുമതി ലഭിക്കും. ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും.

ആയില്യം : ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധകുറയും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വിപരീതസാഹചര്യങ്ങളെ അതിജീവിക്കാന്‍ സാധിക്കും. സഹപാഠികളോടൊപ്പം ഉല്ലാസയാത്രയ്ക്കു സാധ്യതയുണ്ട്.

മകം : മാര്‍ഗതടസങ്ങള്‍ നീങ്ങും. വ്യവസ്ഥകള്‍ പാലിക്കും. പ്രവര്‍ത്തനരംഗം പുഷ്ടിപ്പെടും. മേലധികാരിയുടെ ദുസംശയങ്ങള്‍ക്ക് മറുപടി നൽകാനിടവരും.

പൂരം : വെല്ലുവിളികളെ അതിജീവിക്കാന്‍ സാധിക്കും. ആസൂത്രിതപദ്ധതികള്‍ വിജയിക്കും. ഉചിതമായ നിർദേശം നൽകാനവസരമുണ്ടാകും. പുതിയ സ്നേഹബന്ധം ഉടലെടുക്കും

ഉത്രം : സത്കർമപ്രവണത വർധിക്കും. മംഗളകര്‍മങ്ങളില്‍ സജീവസാന്നിധ്യം വേണ്ടിവരും. കൂടുതല്‍ പ്രവൃത്തികള്‍ നിശ്ചിതസമയപരിധിക്കുള്ളില്‍ ചെയ്തുതീര്‍ക്കും. ചര്‍ച്ചകളില്‍ വിജയിക്കും.

അത്തം : ചുമതലാബോധമുളള പുത്രന്‍റെ സമീപനത്തില്‍ ആശ്വാസവും ആത്മാഭിമാനവും തോന്നും. പഠിച്ചവിഷയത്തിനോടനുബന്ധമായി തുടര്‍ന്ന് പഠിക്കാന്‍ തീരുമാനിക്കും.

ചിത്തിര : വിഷമഘട്ടങ്ങളെ തരണം ചെയ്യുവാന്‍ സുഹൃത് സഹായം തേടും. ആശയവിനിമയങ്ങളില്‍ അപാകതകളുണ്ടാവാതെ സൂക്ഷിക്കണം. പണം കടംകൊടുക്കുകയോ കടം വാങ്ങുകയോ അരുത്.

ചോതി : അർധമനസോടുകൂടി മേലധികാരിയുടെ ആജ്ഞ അനുസരിക്കും. സദ്ചിന്തകളാല്‍ സത്കർമപ്രവണത വർധിക്കും. വിട്ടുമാറാത്ത അസുഖത്തിന് ശാശ്വത ചികിത്സ തുടങ്ങിവയ്ക്കും.

വിശാഖം : അവസരവാദം കുടുംബകലഹത്തിനു വഴിയൊരുക്കും. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം. ഊഹക്കച്ചവടത്തില്‍ ലാഭമുണ്ടാകും. വ്യവസ്ഥകള്‍ പാലിക്കും. വിശ്വസ്തസേവനത്തിന് പ്രശസ്തിപത്രം ലഭിക്കും.

അനിഴം : പദ്ധതി സമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തി നേടും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. സഹപ്രവര്‍ത്തകരെ സഹായിക്കും. പുതിയ പാഠ്യപദ്ധതിക്കു ചേരും.

തൃക്കേട്ട : ദമ്പതികളുടെ ആഗ്രഹങ്ങള്‍ സാധിക്കും. അനുബന്ധവ്യാപാരം തുടങ്ങും. പൂര്‍വികസ്വത്തില്‍ ഗൃഹനിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിവയ്ക്കും. വിദഗ്ധ നിര്‍ദേശത്താല്‍ ഭൂമിക്രയവിക്രയങ്ങളില്‍ പണം മുടക്കും.

മൂലം : ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കും. സുഖസൗകര്യങ്ങള്‍ കൂടുതലുള്ള ഗൃഹത്തിലേക്ക് മാറിതാമസിക്കും. പ്രതികൂലസാഹചര്യങ്ങള്‍ വന്നു ചേരുമെങ്കിലും ആലോചിച്ച് പ്രവര്‍ത്തിച്ചാല്‍ അതിജീവിക്കാന്‍ സാധിക്കും.

പൂരാടം : വിഷമഘട്ടങ്ങളെ തരണം ചെയ്യാന്‍ സുഹൃത് സഹായം തേടും. വ്യത്യസ്തമായ പ്രവര്‍ത്തനശൈലി അവലംബിക്കുന്നതുവഴി സംതൃപ്തി തോന്നും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും.

ഉത്രാടം : എതിര്‍പ്പുകളെ അതിജീവിക്കും. സന്താനങ്ങളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. യാത്രാക്ലേശത്താല്‍ വൈകിയെത്തും. അമിതമായ ആത്മവിശ്വാസം ഉപേക്ഷിക്കണം.

തിരുവോണം : അസുഖങ്ങള്‍, ഉദാസീന മനോഭാവം, ഉന്മേഷക്കുറവ് തുടങ്ങിയവ വർധിക്കും. പ്രതികാര ബുദ്ധി ഉപേക്ഷിക്കണം. അഭിപ്രായസമന്വയത്തിനായി കഠിനശ്രമം വേണ്ടിവരും. വ്യവസ്ഥകളില്‍ നിന്നും വ്യതിചലിക്കരുത്.

അവിട്ടം : സ്വപ്നസാക്ഷാത്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. പുതിയ ചുമതല ആത്മവിശ്വാസത്തോടുകൂടി ഏറ്റെടുക്കും. സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് സാരഥ്യസ്ഥാനം വഹിക്കും.

ചതയം : വിദേശയാത്രാനുമതി ലഭിക്കും. കലാകായിക മത്സരങ്ങളില്‍ വിജയിക്കും. അറിവുള്ള കാര്യങ്ങളായാലും മറവിയുണ്ടാകും. ആത്മപ്രശംസ അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും.

പൂരോരുട്ടാതി : പ്രമുഖരുടെ ആപ്തവചനങ്ങള്‍ സ്വീകരിക്കും. സന്താനങ്ങളോടൊപ്പം വിനോദയാത്ര പുറപ്പെടും. ആഗ്രഹിച്ച ഗൃഹം വാങ്ങാന്‍ തയാറാകും. പ്രവര്‍ത്തനരംഗം വിപുലീകരിക്കാന്‍ നിർദേശം തേടും.

ഉത്രട്ടാതി : ജീവിതപങ്കാളിയുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. മംഗളകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. വസ്തുനിഷ്ഠമായി പഠിച്ച് പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും.

രേവതി : അശ്രാന്ത പരിശ്രമത്താല്‍ മികവു പ്രകടിപ്പിക്കാന്‍ സാധിക്കും. പരിശ്രമങ്ങള്‍ക്ക് അനുഭവഫലം ഉണ്ടാകും. ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. ധനവിഭവസമാഹരണത്തില്‍ ലക്ഷ്യപ്രാപ്തിനേടും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top