Flash News
സംഘ്പരിവാറിനേയും ആര്‍‌എസ്‌എസ്സിനേയും പിന്തുടര്‍ന്ന് കോണ്‍ഗ്രസും ശബരിമലയിലേക്ക്; നിരോധനാജ്ഞ ലംഘിച്ചിട്ടേ മടങ്ങൂ എന്ന് ഉമ്മന്‍‌ചാണ്ടിയും രമേശ് ചെന്നിത്തലയും   ****    കറുത്ത കൊടി കാണുമ്പോള്‍ വിരണ്ടോടാന്‍ ഞാന്‍ പാണക്കാട് തറവാട്ടില്‍ നിന്നല്ല മന്ത്രിയായത്, എകെജി സെന്ററില്‍ നിന്നാണ്; മുസ്ലീം ലീഗിനെതിരെ ആഞ്ഞടിച്ച് ജലീല്‍   ****    വിദേശരാജ്യങ്ങളിലിരുന്ന് സോഷ്യല്‍ മീഡിയകള്‍ വഴി ശബരിമലയില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി തിരികെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു   ****    ശബരിമലയില്‍ തുടര്‍ന്നും അപകടമണി മുഴങ്ങുന്നു: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തരംഗം സൃഷ്ടിക്കാന്‍ രംഗീലയിലൂടെ ബോളിവുഡ് തരംഗം സണ്ണി ലിയോണ്‍   ****   

നിറം മങ്ങിയ ദേശീയ പുരസ്ക്കാരം (എഡിറ്റോറിയല്‍)

May 4, 2018

nationalചരിത്രത്തിലാദ്യമായി ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്ക്കാരം വിവാദങ്ങളില്‍ പെട്ട് നിറം മങ്ങിയത് ദുഃഖകരമാണ്. വിവിധ ഇനങ്ങളിലായി 140ൽപ്പരം പുരസ്കാരങ്ങൾക്ക് അർഹരായ ചലച്ചിത്രകാരന്മാരിൽ പകുതി‍യിലധികവും ചടങ്ങു ബഹിഷ്കരിച്ചതാണു കാരണം. അതാവട്ടെ, വളരെ യാദൃച്ഛികവും പെട്ടെന്നു സംഭവിച്ചതുമായ ചില ന‌ടപടികൾ മൂലവും. രാജ്യത്തെതന്നെ ഏറ്റവും പ്രഭാപൂർണവും താരനിബിഢവുമായ ചടങ്ങാണ് ദേശീയ ചലച്ചിത്ര പുരസ്കാരദാനം. ചരിത്രത്തിൽ ഇന്നോളം അതതു കാലത്തെ രാഷ്‌ട്രപതിമാരാണ് മുഴുവൻ ജേതാക്കൾക്കും അവാർഡുകൾ വിതരണം ചെയ്തിരുന്നത്. ഇക്കുറി അതു പതിനൊന്നു പേരിലേക്കു കേന്ദ്ര സർക്കാർ ഒതുക്കി. അവശേഷിക്കുന്നവർക്കു വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിയാണ് പുരസ്കാരങ്ങൾ നൽകിയത്. അതിൽ രാഷ്‌‌ട്രീയമുണ്ടെന്നാണു ബഹിഷ്കർത്താക്കളുടെ ആക്ഷേപം.

കേന്ദ്ര മന്ത്രി ഒരു പാർട്ടിയുടെ‍‍യോ അതു പ്രതിനിധാനം ചെയ്യുന്ന ഗവണ്മെന്‍റിന്‍റെയോ ഭാഗമാണ്. രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും മാത്രമാണു രാഷ്‌ട്രീയത്തിന് അതീതമായുള്ളത്. ദേശീയ അവാർഡുകൾ ഇവരിൽ ആരെങ്കിലുമാണു നൽകേണ്ടതെന്നും ചടങ്ങിൽ നിന്നു വിട്ടു നിന്നവർ പറയുന്നു. തന്നെയുമല്ല, കീഴ്‌വഴക്കം മാറ്റിവച്ച്, കേന്ദ്ര മന്ത്രിയെ അവാർഡ് നൽകാൻ ചുമതലപ്പെടുത്തിയ വിവരം വളരെ വൈകിയാണു തങ്ങളെ അറിയിച്ചതെന്നും അതേക്കുറിച്ച് ഒരു വിശദീകരണം പോലും നൽകാൻ കേന്ദ്ര സർക്കാർ തയാറായില്ലെന്നും അവർ ആരോപിക്കുന്നു. സിനി ആർട്ടിസ്റ്റുകളുടെ പരാതി തീർച്ചയായും കേന്ദ്ര സർക്കാർ പരിഗണിക്കണമായിരുന്നു. ഇക്കുറി അവാർഡുകൾ ലഭിച്ചവരിൽ നല്ല പങ്കും പുതുതലമുറയിൽപ്പെട്ടവരും നവാഗതരുമാണ്. രാഷ്‌ട്രപതിയുടെ കൈകളിൽ നിന്ന് അവാർഡ് വാങ്ങണമെന്ന അവരുടെ മോഹത്തെയും കുറ്റപ്പെടുത്താനാവില്ല.

ഏറ്റവും മികച്ചതാണു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ. അതു കൊ‌ടുക്കുന്നവരും വാങ്ങുന്നവരും ഒരുപോലെ അഭിമാനപുളകിതരാകേണ്ട സന്ദർഭം വികലമാകാതിരിക്കാനുള്ള ജാഗ്രത പുലർത്തേണ്ടിയിരുന്നതു സർക്കാരും അവാർഡ് ജേതാക്കളുമായിരുന്നു. പക്ഷേ, രണ്ടു കൂ‌ട്ടരും നിരാശപ്പെടുത്തിയത് ചലച്ചിത്രം എന്ന ജനകീയ മാധ്യമത്തെയും കോടിക്കണക്കിനു വരുന്ന ആസ്വാദകരെയുമാണ്.

ചീഫ് എഡിറ്റര്‍

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top