Flash News

‘മാപ്പ്’ മാതൃദിനാഘോഷം മെയ് 12 ന് ഫിലഡല്‍‌ഫിയയില്‍

May 10, 2018 , സന്തോഷ് എബ്രഹാം

e8910a5d-96f5-4b04-94b6-872a5045fc23ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേയ്റ്റര്‍ ഫിലഡല്‍ഫിയയുടെ (മാപ്പ്) മാതൃദിനാഘോഷം മെയ് 12 ശനിയാഴ്ച വൈകീട്ട് 5:00 മണിമുതല്‍ മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് (7733 കാസ്ട്രല്‍ അവന്യൂ, ഫിലഡല്‍ഫിയ) നടക്കും.

1908 ല്‍ ആന്‍ ജെര്‍‌വീസ് തന്റെ അമ്മയെ ആദരിക്കുന്നതിനായി ആരംഭിച്ച ദിനമാണ് പില്‍ക്കാലത്ത് മാതൃദിനമായി ആഘോഷിക്കുന്നത്. 1914 മെയ് രണ്ടാം ഞായറാഴ്ച മാതൃദിനമായി പ്രസിഡന്റ് വുഡോ വിത്സണ്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് എല്ലാ വര്‍ഷവും മെയ് രണ്ടാം ഞായറാഴ്ച അമ്മമാരുടെ ദിനമായി വേര്‍തിരിച്ച് ആഘോഷിക്കുന്നു.

എല്ലാ കാലത്തും ആദരിക്കപ്പെടേണ്ട വ്യക്തിത്വത്തിനുടമകളാണ് അമ്മാര്‍. എങ്കിലും വര്‍ഷത്തിലൊരിക്കല്‍ അവര്‍ക്കായി മാത്രം ഒരു ദിനം. ഈ വര്‍ഷത്തെ മാതൃദിനാഘോഷം പതിവുപോലെ വിവിധ പരിപാടികളോടെ നടത്താനാണ് മാപ്പ് വനിതാ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. ഡോ. ആന്‍സി സ്‌കറിയ ചെയര്‍പേഴ്‌സണായും ലിസി തോമസ് കോ ചെയറുമായുള്ള കമ്മിറ്റി വിപുലമായ ക്രമീകരണങ്ങളാണ് നടത്തുന്നത്. പ്രസിഡന്റ് അനു സ്കറിയായുടെ നേതൃത്വത്തിലുള്ള മാപ്പ് കമ്മിറ്റി എല്ലാവിധ പിന്തുണയും നല്‍കുന്നു. ഈ വര്‍ഷത്തെ മുഖ്യാതിഥികള്‍ സൂസന്‍ സാബുവും, നീനാ പനയ്ക്കലുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനു സ്‌കറിയാ (പ്രസിഡന്റ്) 267 496 2423, തോമസ് ചാണ്ടി (സെക്രട്ടറി) 201 446 5027, ഷാലു പുന്നൂസ് (ട്രഷറര്‍) 203 482 9123, ഡോന്‍ ആന്‍സി സ്കറിയ (വിമന്‍സ് ഫോറം ചെയര്‍‌പെഴ്സണ്‍) 267 496 2423, ലിസി തോമസ് (വിമന്‍സ് ഫോറം കോ-ചെയര്‍) 267 441 2109.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top