Flash News

കേരള അസോസിയേഷന്‍ ഓഫ് കണക്റ്റിക്കട്ട് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

May 10, 2018 , എന്‍. മഞ്ജു

pic1കണക്റ്റിക്കട്ട്: കേരള അസോസിയേഷന്‍ ഓഫ് കണക്റ്റികട്ട് (KACT) 34 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഭാരവാഹികളെ തിരഞ്ഞെടുത്തു.

സോണി അമ്പൂക്കന്‍ (പ്രസിഡന്റ്), തുഷാര നായര്‍ (വൈസ് പ്രസിഡന്റ്), മഞ്ജു സുരേഷ് (സെക്രട്ടറി), വികാസ് രവീന്ദ്രന്‍ (ജോയിന്റ് സെക്രട്ടറി), മനോജ് കുമാര്‍ (ട്രഷറര്‍), കിരണ്‍ നായര്‍ (ആര്‍ട്‌സ് സെക്രട്ടറി), ജിഷ ശ്രീകാന്ത് (അസിസ്റ്റന്റ് ആര്‍ട്‌സ് സെക്രട്ടറി), പ്രശാന്ത് പൊന്നോത്ത് (ഇലക്ഷന്‍ ഓഫീസര്‍), ഡോ. ഷാരി മാത്യു (ഓഡിറ്റര്‍) എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടു വര്‍ഷത്തെ കാലാവധിയോടെ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഏപ്രില്‍ 5 നു അധികാരമേറ്റു.

കേരള സര്‍ക്കാരിന്റെ മലയാളം മിഷനുമായി സഹകരിച്ചു കണക്ടിക്കട്ടിലെ മലയാളി പ്രവാസി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മലയാളം പാഠ്യപദ്ധതി ആരംഭിക്കുവാന്‍ പുതിയ കമ്മിറ്റി തീരുമാനിക്കുകയും നടപ്പിലാക്കുവാനുള്ള പ്രാരംഭ പരിപാടികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നു. സ്‌പോര്‍ട്‌സ് കമ്മിറ്റി KACT പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.

ഇത്തവണത്തെ ഓണം കലാ സാംസ്‌കാരിക പരിപാടികളോടെ ഗംഭീരമായി ആഘോഷിക്കുന്നതിനുമുള്ള അണിയറ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് ആര്‍ട്‌സ് കമ്മിറ്റിയും വോളണ്ടിയര്‍മാരും. ഈ വര്‍ഷത്തെ മറ്റു ചാരിറ്റി പരിപാടികളുടെ ആസൂത്രണവും അണിയറയില്‍ നടന്നു വരുന്നു.

pic2

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “കേരള അസോസിയേഷന്‍ ഓഫ് കണക്റ്റിക്കട്ട് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു”

  1. Suresh says:

    Congrats

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top