Flash News

ശ്രീജിത്തിന്റെ മരണം; ആലുവ റൂറല്‍ എസ്‌പി ജോര്‍ജ്ജിനെ അന്വേഷണവിധേയമായി സസ്പന്‍ഡ് ചെയ്തു; കസ്റ്റഡി കൊലപാതകത്തിലേക്ക് നയിച്ചത് ജോര്‍ജ് ആണെന്ന് അന്വേഷണ റിപ്പോര്‍ട്ട്

May 11, 2018

av-georgeകൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എ.വി.ജോര്‍ജിന് സസ്‌പെന്‍ഷന്‍. നേരത്തേ എസ്പിയുടെ വീഴ്ചകള്‍ വിശദീകരിച്ചു പ്രത്യേക അന്വേഷണ സംഘം ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണു സസ്‌പെന്‍ഷന്‍.

കസ്റ്റഡിക്കൊലയിലേക്ക് എത്തിച്ച സാഹചര്യങ്ങളിലും പിന്നീട് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ശ്രമിച്ച നടപടികളിലും എസ്പിയുടെ പങ്കു വിശദീകരിച്ചു കൊണ്ടായിരുന്നു റിപ്പോര്‍ട്ട്. ആര്‍ടിഎഫ് എന്ന പേരില്‍ സ്‌ക്വാഡ് രൂപീകരിച്ച എസ്പിയുടെ നടപടികളില്‍ ഗുരുതര പിഴവ് ഉണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്. ഇവയുടെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടിക്കാണ് അന്വേഷണ സംഘം ശുപാര്‍ശ ചെയ്തത്. വകുപ്പുതല നടപടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

ജോര്‍ജിനെതിരെ നിയമ നടപടിക്കുള്ള ‘അനുവാദമാണ്’ ഇപ്പോള്‍ സര്‍ക്കാര്‍ പൊലീസിനു നല്‍കിയിരിക്കുന്നത്. നേരത്തേ സിഐ ക്രിസ്പിന്‍ സാം ഉള്‍പ്പെടെ നാലു പേരെ കേസുമായി ബന്ധപ്പെട്ടു സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരെ പിന്നീട് കേസില്‍ പ്രതി ചേര്‍ത്തു. ജോര്‍ജിനെയും കേസില്‍ പ്രതി ചേര്‍ക്കാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top