Flash News
ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍‌കുട്ടിയെ കാണാനെത്തിയ യുവാവിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി; പന്ത്രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട സംഘത്തെ തന്ത്രപൂര്‍‌വ്വം പോലീസ് കുടുക്കി   ****    മോഹന്‍ലാലിനെ ഡബ്ല്യൂസിസി അംഗങ്ങള്‍ അപമാനിച്ചെന്ന് സിദ്ദിഖും കെപി‌എസി ലളിതയുക്; ഭിന്നാഭിപ്രായക്കാരുള്ള അമ്മയില്‍ പ്രതീക്ഷയില്ലെന്ന് പാര്‍‌വ്വതി   ****    ‘മീ ടൂ’ അലന്‍സിയറിനെതിരെ; ബെഡ്ഡില്‍ കിടന്നിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റപ്പോള്‍ കൈയ്യില്‍ കടന്നു പിടിച്ച് കുറച്ചു നേരം കൂടി കിടക്കൂ എന്നു പറഞ്ഞു; പേര് വെളിപ്പെടുത്താതെ നടി   ****    ഡബ്ല്യൂസിസി പത്രസമ്മേളനത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് വിയോജിപ്പ് പ്രകടിപ്പിച്ച് നടന്‍ സിദ്ദീഖിന്റെ പത്രസമ്മേളനം; സത്യാവസ്ഥ മനസ്സിലാക്കാതെയാണ് നടിമാര്‍ പ്രതികരിച്ചതെന്ന്   ****    മൂലധനശക്തികളോടുള്ള ആസക്തി പ്രതിസന്ധി നേരിടുന്നത് തൊഴിലാളികള്‍: റസാഖ് പാലേരി   ****   

പച്ചക്കറിക്കടക്കാരന് എട്ടര ലക്ഷത്തിന്റെ വൈദ്യുതി ബില്‍; ഔറംഗാബാദില്‍ 36കാരന്‍ തൂങ്ങി മരിച്ചു

May 11, 2018

ryehtfdഔറംഗബാദ്: മഹാരാഷ്ട്രയില്‍ എട്ടു ലക്ഷത്തിനു മുകളില്‍ വൈദ്യുതി ബില്‍ ലഭിച്ച പച്ചക്കറി കച്ചവടക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 8.64 ലക്ഷം രൂപയാണ് മാര്‍ച്ച് മാസത്തെ വൈദ്യുതി ബില്ലായി ഇയാളോട് അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഇതിന്റെ ആശങ്കയില്‍ പച്ചക്കറി കച്ചവടക്കാരന്‍ ജീവനൊടുക്കുകയായിരുന്നെന്നാണു റിപ്പോര്‍ട്ട്. അതേസമയം എട്ടു ലക്ഷം രൂപയ്ക്കു മുകളില്‍ വൈദ്യുതി ബില്‍ ലഭിച്ച സംഭവം കണക്കു കൂട്ടുന്നതില്‍ പിഴവു വന്നതിനെ തുടര്‍ന്നുണ്ടായതാണെന്ന് അധികൃതര്‍ പിന്നീടു പ്രതികരിച്ചു.

ഔറംഗബാദിലെ ജഗന്നാഥ് നെഹാജി ഷെല്‍ക്കെ (36) എന്നയാളെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പു മഹാരാഷ്ട്ര സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുടെ പ്രാദേശിക ഓഫിസില്‍ ഇയാള്‍ പലതവണ എത്തിയിരുന്നു. 61,178 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച വകയില്‍ എട്ടുലക്ഷത്തിലധികം രൂപയുടെ ബില്‍ ഏപ്രില്‍ അവസാന ആഴ്ചയാണ് ജഗന്നാഥിനു ലഭിക്കുന്നത്. എന്നാല്‍ ഇയാള്‍ ഉപയോഗിച്ചിരുന്നത് 6117.8 യൂണിറ്റ് വൈദ്യുതി മാത്രമാണെന്നു എംഎസ്ഇഡിസിഎല്‍ അധികൃതര്‍ പിന്നീട് അറിയിച്ചു. ഇത്രയും യൂണിറ്റ് വൈദ്യുതിക്കു മാസം അടയ്‌ക്കേണ്ടത് 2803 രൂപ മാത്രമായിരുന്നു. ആയിരം രൂപയോടടുത്തു മാത്രം പ്രതിമാസം ബില്ലു ലഭിച്ചിരുന്നിടത്ത് ഇത്രയും വലിയ തുക ലഭിച്ചതിന്റെ ആഘാതം സഹിക്കാതെയായിരുന്നു ആത്മഹത്യയെന്ന് ഇയാളുടെ കയ്യില്‍ നിന്നു ലഭിച്ച കുറിപ്പിലുണ്ട്.

സംഭവത്തെ തുടര്‍ന്ന് വൈദ്യുതി വകുപ്പിലെ അക്കൗണ്ട് അസിസ്റ്റന്റ് സുശീല്‍ കാശിനാഥ് കോലിയെ സസ്‌പെന്‍ഡ് ചെയ്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top