Flash News
മോഹന്‍ലാലിനെ ഡബ്ല്യൂസിസി അംഗങ്ങള്‍ അപമാനിച്ചെന്ന് സിദ്ദിഖും കെപി‌എസി ലളിതയുക്; ഭിന്നാഭിപ്രായക്കാരുള്ള അമ്മയില്‍ പ്രതീക്ഷയില്ലെന്ന് പാര്‍‌വ്വതി   ****    ‘മീ ടൂ’ അലന്‍സിയറിനെതിരെ; ബെഡ്ഡില്‍ കിടന്നിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റപ്പോള്‍ കൈയ്യില്‍ കടന്നു പിടിച്ച് കുറച്ചു നേരം കൂടി കിടക്കൂ എന്നു പറഞ്ഞു; പേര് വെളിപ്പെടുത്താതെ നടി   ****    ഡബ്ല്യൂസിസി പത്രസമ്മേളനത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് വിയോജിപ്പ് പ്രകടിപ്പിച്ച് നടന്‍ സിദ്ദീഖിന്റെ പത്രസമ്മേളനം; സത്യാവസ്ഥ മനസ്സിലാക്കാതെയാണ് നടിമാര്‍ പ്രതികരിച്ചതെന്ന്   ****    മൂലധനശക്തികളോടുള്ള ആസക്തി പ്രതിസന്ധി നേരിടുന്നത് തൊഴിലാളികള്‍: റസാഖ് പാലേരി   ****    ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി   ****   

ഫൊക്കാന സാഹിത്യ സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങള്‍

May 12, 2018 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

FOKANA sahithaya sammelanam coordinatorsമലയാള സംസ്കൃതിയുടെ തിലകക്കുറിയായി ശ്രേഷ്ഠഭാഷാ പദമലങ്കരിക്കുന്ന നമ്മുടെ മാതൃഭാഷയുടെ വര്‍ണ്ണാഭമായ പൂക്കള്‍ ഫൊക്കാനാ സാഹിത്യ സമ്മേളനങ്ങളില്‍ പൊട്ടിവിടരുന്നു. കേരളത്തനിമയും, പഴമയും, പാരമ്പര്യങ്ങളും ചേരുന്ന ദേവദ്രാവിഡ ഭാഷയെ അണിയിച്ചൊരുക്കാന്‍ ഇക്കുറി അക്ഷര സ്‌നേഹികള്‍ക്കും, ഭാഷാസ്‌നേഹികള്‍ക്കും ഒപ്പം മലയാള മുഖ്യധാരാ സഹിത്യത്തിലെ പ്രശസ്തരും ജൂലയ് 5 മുതല്‍ 7 വരെ ഫിലഡല്‍ഫിയാ വാലീ ഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫൊക്കാനാ സമ്മേളനത്തില്‍ ഒത്തുചേരുന്നു.

സാഹിത്യ സമ്മേളനത്തിന്റെ കോര്‍ഡിനേറ്റേഴ്‌സ് ആയി ജോര്‍ജ് നടവയല്‍, പ്രൊഫ. കോശി തലയ്ക്കല്‍,ഡോ.നന്ദകുമാര്‍ ചാണയില്‍,ജോര്‍ജ് ഓലിക്കല്‍, മുരളീ നായര്‍ , കെ കെ ജോണ്‍സന്‍ ,അനിതാ പണിക്കര്‍ , കോശി ജോര്‍ജ്, നീനാ പനക്കല്‍,അശോകന്‍ വേങ്ങശേരി,ബെന്നി ജോര്‍ജ് എന്നിവര്‍ പ്രവര്‍ത്തിക്കുമെന്ന് ചെയര്‍ പേഴ്‌സണ്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളം അറിയിച്ചു.

വടക്കേ അമേരിക്കന്‍ മലയാളികളുടെ കലാബോധത്തിനു പുതിയ ഊടും പാവും നല്കിയ കേന്ദ്ര ബിന്ദുവാണ് ഫൊക്കാന .ഫൊക്കാന നാളിതുവരെ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ചതും നാളെ ലോകത്തിനു കാട്ടികൊടുക്കാവുന്നതുമായ ഒരുകാര്യം ചുറുച്ചുറുക്കുള്ള ചെറുപ്പക്കാരെ കാലത്തിനു സമ്മാനിക്കാനായി എന്നതാണ്.ഒരു സംഘടയുടെ ലക്ഷ്യം എന്നത് സമൂഹത്തിനു വേണ്ടി എന്ത് ചെയ്തു എന്ന് മാത്രമല്ല എന്തും ചെയ്യാനുള്ള ഒരു ജനതയെ വാര്‍ത്തെടുക്കുവാന്‍ ആ സംഘടനയ്ക്ക് കഴിഞ്ഞോ എന്നും കൂടിയാണ് .അതില്‍ ഫൊക്കാന വിജയിച്ചു എന്ന് തന്നെയാണ് നമ്മുടെ വിശ്വാസം .അവിടെ ഫോക്കാനയ്ക്ക് തണലും കരുത്തുമേകിയത് നമ്മുടെ സ്വന്തം മലയാളമാണ് .മലയാളത്തെയും , മലയാള സാഹിത്യത്തെ ഫൊക്കാന എന്നും പ്രോസ്ലഹിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

ചെയര്‍മാന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളം, പി ഡി ജോര്‍ജ് നടവയല്‍ , പ്രൊഫ. ഡോ. ഷീലാ എന്‍ പി, പ്രൊഫ. ഡോ. ശശിധരന്‍, പ്രൊഫ. കോശി തലയ്ക്കല്‍, മനോഹര്‍ തോമസ്, തമ്പി ആന്റണി, സാംസി കൊടുമണ്‍, നീനാപനയ്ക്കല്‍, അശോകന്‍ വേങ്ങശ്ശേരി, ജോണ്‍ ഇളമത, വര്‍ഗീസ് തോമസ്, സരോജാ വര്‍ഗീസ്, ജോസ് ചെരിപുറം, ഡോ.നന്ദകുമാര്‍ ചാണയില്‍, മുരളീ നായര്‍, പി ടി പൗലോസ്, സന്തോഷ് പാലാ, സോയാ നായര്‍, ജെയിംസ് കൂരിക്കാട്ടില്‍, ബാബു പാറയ്ക്കല്‍, അനിതാ പണിക്കര്‍ എന്നീ എഴുത്തുകാരെ ഉള്‍പ്പെടുത്തി ഫൊക്കാനാ സാഹിത്യ സമിതി വിപുലീകരിച്ചു വിപുലമായ സഹിഹ്യസമ്മേളനത്തിന് പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു.

”സാഹിത്യവും സാമൂഹ്യപരിവര്‍ത്തനവും” എന്ന വിഷയത്തെ ആസ്പദമാക്കി ഫൊക്കാനയില്‍ നടക്കുന്ന സാഹിത്യ സെമിനാറില്‍ കേരളത്തില്‍ നിന്നുള്ള പ്രമുഖ സാഹിത്യകാരന്മാര്‍ പങ്കെടുക്കും.

രണ്ടു ദിനരാത്രങ്ങളിലായി കഥ, നോവല്‍, കവിത, നാടകം, സിനിമാസാഹിത്യം, ലേഖനം, ജീവചരിത്രം, ഓര്‍മ്മക്കുറിപ്പുകള്‍, ലോകസാഹിത്യം, മലയാള സാഹിത്യം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ പ്രബന്ധാവതരണങ്ങളും ചര്‍ച്ചകളും പുരസ്കാര സമര്‍പ്പണങ്ങളും നടക്കും. ഒരോ ചര്‍ച്ചാ വിഭാഗങ്ങള്‍ക്കും, കവിയരങ്ങ്‌ചെറുകഥാ യരങ്ങ് എന്നീ വിഭാഗങ്ങള്‍ക്കും വേറിട്ട് ഉപസമിതികള്‍ രൂപം കൊണ്ട് ഏകോപിച്ച് പ്രവര്‍ത്തിക്കും. സമ്മേളന വിഷയങ്ങളെയും നിഗമനങ്ങളെയും അധികരിച്ച് പിന്നീട് പുസ്തകരചനയും ഉണ്ടാകും.

ഫൊക്കാനാ സാഹിത്യസമിതിയുടെ പ്രവര്‍ത്തനങ്ങളിലൂടെ സാഹിത്യ സമ്മേളനപാരമ്പര്യ മികവ് തിളക്കമേറിയതാകുമെന്ന് ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫീലിപ്പോസ് ഫിലിപ്, ട്രഷറാര്‍ ഷാജി വര്‍ഗീസ്,എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി പി ഇട്ടന്‍, ,കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top