Flash News

ദിവസാരംഭത്തിനു കാപ്പിയേക്കാള്‍ ഉത്തേജനം നല്‍കുന്നത് ബൈബിള്‍

May 12, 2018 , പി.പി. ചെറിയാന്‍

coffee-bibleവാഷിംഗ്ടണ്‍: ഒരു കപ്പു കാപ്പി കുടിച്ചു ദിവസം ആരംഭിക്കുന്നതിനേക്കാള്‍ ഉത്തേജനം നല്‍കുന്നത് ബൈബിള്‍ വായിച്ചു ദിവസം ആരംഭിക്കുന്നതാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റി ബാര്‍ണ ഗ്രൂപ്പ് സംഘടിപ്പിച്ച സര്‍വ്വേയില്‍ 61% പേരാണു രാവിലെ ഏറ്റവും കൂടുതല്‍ ഉത്തേജനം നല്‍കുന്നത് ബൈബിള്‍ വായനയാണെന്ന് അഭിപ്രായപ്പെട്ടത്. കാപ്പി, മധുരം, സോഷ്യല്‍ മീഡിയ തുടങ്ങിയവ രണ്ടും, മൂന്നും, നാലും സ്ഥാനത്താണ്. ക്രൈസ്തവ വിശ്വാസികളാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.

37 ശതമാനം കോഫിക്കും 28 ശതമാനം മധുര പലഹാരങ്ങള്‍ക്കും 19 ശതമാനം സോഷ്യല്‍ മീഡിയയ്ക്കും പ്രാധാന്യം നല്‍കുന്നു.

ബൈബിള്‍ വായന ദിവസം ആരംഭിക്കുന്നതിനുള്ള ഊര്‍ജ്ജത്തിന്റെ ഉറവിടവും പുതിയ ദിവസത്തെക്കുറിച്ചുള്ള ദീര്‍ഘവീക്ഷണവും പ്രദാനം ചെയ്യുന്നതാണെന്നു സര്‍വ്വേ ഫലങ്ങളെ വിലയിരുത്തി അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റി പ്രസിഡന്റ് റോയ് പീറ്റേഴ്‌സണ്‍ അഭിപ്രായപ്പെട്ടു.

സമാധാനവും ഭാവിയെക്കുറിച്ചുള്ള പ്രത്യാശയും വാഗ്ദാനം ചെയ്യുന്നതില്‍ ബൈബിളിന് മുഖ്യസ്ഥാനമാണുള്ളതെന്നും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പറയുന്നു.

ബൈബിളുമായി ബന്ധപ്പെടുന്നവരുടേയും അല്ലാത്തവരുടേയും ജീവിതം തികച്ചും ഭിന്നമാണെന്ന് റോയ് പീറ്റേഴ്‌സണ്‍ പറഞ്ഞു. ബൈബിളിനെക്കുറിച്ചുള്ള അവബോധം അമേരിക്കന്‍ ജനതയില്‍ കൂടുതല്‍ ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും അതിനുള്ള ശ്രമങ്ങളാണ് ബൈബിള്‍ സൊസൈറ്റി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top