Flash News
പ്രളയദുരന്തം കാരണമാണ് മറുപടിക്ക് വൈകിയതെന്ന് ഡബ്ല്യുസിസിയ്ക്ക് എ‌എം‌എം‌എയുടെ വിചിത്ര മറുപടി; ദിലീപ് അഞ്ച് കോടി രൂപ സംഘടനക്ക് നല്‍കിയിട്ടുണ്ടെന്ന് മഹേഷ്; അതുകൊണ്ട് വിധേയത്വം കാണിക്കണമെന്ന്   ****    ടെക്‌സസില്‍ ജന്മദിനാഘോഷത്തിനിടയില്‍ വെടിവയ്പ്; നാലു മരണം   ****    ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം; കുറുവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീകള്‍ ഭീതിയില്‍; ജലന്ധറില്‍ നിന്ന് പുതിയ രണ്ട് കന്യാസ്ത്രീകളെ മഠത്തിലെത്തിച്ചതില്‍ ദുരൂഹതയുണ്ടെന്ന് സിസ്റ്റര്‍ അനുപമ   ****    ശബരിമലയ്ക്ക് പിറകെ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനവും വിവാദത്തില്‍; സിസ സംഘടന അദ്ധ്യക്ഷ വി പി സുഹ്റക്ക് സൈബര്‍ ഭീഷണി   ****    ജമാല്‍ ഖഷോഗിയുടെ കൊലപാതകം- സൗദിയുടെ പങ്ക് വ്യക്തമായാല്‍ കര്‍ശന നടപടിയെന്ന് ട്രമ്പ്   ****   

ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

May 11, 2018 , ഈപ്പന്‍ ചാക്കോ

Newsimg1_94762826ന്യൂയോര്‍ക്ക്: ക്വീന്‍സിലെ ടെയ്സ്റ്റ് ഓഫ് കൊച്ചിന്‍ റസ്റ്റോറന്റില്‍ വച്ച് ന്യുയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബ് വിളിച്ച് കൂട്ടിയ യോഗത്തില്‍ വച്ച് ഈ വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

President – Reji George
Vice Presidents :
Finance ; Saji Thomas,
Adult Programs-Raju Parambil,
Youth Programs –Mathew Varughese
Secretary Zacharia Mathai
Jt. Secretary – Jins Joseph
Treasurer : Mathew Cheruvelil
Committee Members :
Badminton – Raghu Ninan, Basket Ball – Mathew Joshua (Bobby)
Cricket – Balaji Ambriyath,
Soccer – Mathew Philip (Biju)
Volley ball – Santhosh K Philip,
Advisory Board –
Chacko M Eapen,
Shibu Tharakan,
Roby Varghese,
Jobby Mathew,
Jain George
Jopis Alex

പ്രസിഡന്റ് സ്ഥാനം ഏറെക്കാലം വഹിച്ച് ക്ലബിന്റെ നന്മയും പുരോഗതിയും ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച ശ്രീ ഈപ്പന്‍ ചാക്കോ ഈ വര്ഷം മുതല്‍ ഉപദേശക അംഗമായി തുടരും. ഓരോ വര്‍ഷവും പുതിയ ഭാരവാഹികള്‍ ചുമതലകള്‍ ഏല്‍ക്കണമെന്നു അദ്ദേഹവും അദ്ദേഹത്തോടൊപ്പം പിരിഞ്ഞുപോകുന്ന ഭാരവാഹികളും അഭിപ്രായപ്പെട്ടു. വളരെ പ്രഗത്ഭരായ ഒരു സംഘമാണ് ഈ വര്ഷം ക്ലബിന്റെ ചുക്കാന്‍ പിടിക്കാന്‍ പോകുന്നതെന്നുള്ളത് സന്തോഷകരമായ കാര്യമാണെന്നും അവരിലൂടെ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് ക്ലബ് മുന്നോട്ടു പോകുമെന്നുള്ള വിശ്വാസം എല്ലാവരും പ്രകടിപ്പിക്കുകയുണ്ടായി.
ഈ വര്‍ഷം താഴെ പറയുന്ന ടൂര്‍ണമെന്റുകള്‍ നടത്താന്‍ ഭാരവാഹികളുടെ കമ്മറ്റി തീരുമാനിച്ചു.

വോളിബാള്‍ ടൂര്‍ണമെന്റ് -ജൂണ്‍
ബാഡ് മിന്റണ്‍ -ജൂലായ്
ക്രിക്കറ്റ് – ആഗസ്ത്
സോക്കര്‍ -സെപ്റ്റംബര്‍

വിജയകരമായ മുപ്പത്തി ഒന്ന് വര്‍ഷങ്ങള്‍ പിന്നിട്ട് കൊണ്ട് ക്ലബ് മുന്നേറുന്നു. ഈ വിജയത്തിന്റെ പിന്നില്‍ ഒരു കൂട്ടം മനുഷ്യരുടെ ആത്മാര്‍ത്ഥമായ പരിശ്രമവും അദ്ധ്വാനവും സമയവുമുണ്ട്. ക്ലബിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അനുഭവസമ്പന്നരും അര്‍പ്പണബോധവുമുള്ളവരുടെ കയ്യിലാണെന്നത് എല്ലാ ക്ലബ് അംഗങ്ങള്‍ക്കും അഭിമാനത്തിന് വക നല്‍കുന്നു.

അത്താഴ വിരുന്നിനു ശേഷം യോഗപരിപാടികള്‍ സമംഗളം പര്യവസാനിച്ചു. വരാന്‍ പോകുന്ന ടൂര്ണമെന്റുകളും അതേപോലെ ക്ലബിന്റെ പ്രവര്‍ത്തനങ്ങളും അറിയാന്‍ ഞങ്ങളുടെ അറിയിപ്പുകള്‍ വാര്‍ത്ത മാധ്യമങ്ങളില്‍ വീക്ഷിച്ചുകൊണ്ടിരിക്കുക.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top