Flash News

ട്രം‌പ് – കിം കൂടിക്കാഴ്ച; ഉത്തര കൊറിയയ്ക്ക് മേലുള്ള ഉപരോധം പൂര്‍ണ്ണമായും നീക്കില്ല; ആണവായുധങ്ങള്‍ പൂര്‍ണ്ണമായി ഉപേക്ഷിച്ചാല്‍ സമ്പദ്‌വ്യവസ്ഥ പുനര്‍നിര്‍മ്മിക്കാന്‍ സഹായിക്കാം: മൈക്ക് പൊം‌പെയോ

May 12, 2018

10korea-name-1-articleLargeആണവായുധങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ചാല്‍ വടക്കന്‍ കൊറിയന്‍ സമ്പദ്‌വ്യവസ്ഥ പുനര്‍നിര്‍മ്മിക്കാന്‍ സഹായം നല്‍കാമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പൊം‌പെയോ. ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു പാംപെയോ.

ജൂണ്‍ 12 ന് സിംഗപ്പൂരില്‍ വച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വടക്കന്‍കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നുമായുള്ള നിര്‍ണ്ണായക കൂടിക്കാഴ്ച. അതേസമയം, ചര്‍ച്ചയ്ക്ക് മുമ്പ് വടക്കന്‍കൊറിയയ്ക്ക് മേലുള്ള ഉപരോധം പൂര്‍ണ്ണമായും നീക്കില്ലെന്ന് പാംപെയോ വ്യക്തമാക്കി.

വാഷിംഗ്ടണും ഉത്തരകൊറിയയും തമ്മില്‍ കാലങ്ങളായി തര്‍ക്കം തുടരുന്ന ആണവായുധ വിഷയം തന്നെയാവും ട്രംപും ഉന്നും തമ്മിലുളള ചര്‍ച്ചയിലെ ശ്രദ്ധാ വിഷയം.

ഉത്തര കൊറിയയുമായി നടത്തുന്ന ചര്‍ച്ച വിജയമല്ലെന്നു തോന്നിയാല്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോരുമെന്ന് ഡോണള്‍ഡ് ട്രംപ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരകൊറിയ തങ്ങളുടെ അണുവായുധങ്ങള്‍ പൂര്‍ണ്ണമായും നിര്‍വീര്യമാക്കാന്‍ തയ്യാറാവുമോ എന്നതും, തയ്യാറായാല്‍ തന്നെ അമേരിക്കയോട് പകരം എന്തു ചോദിക്കുമെന്നതുമാണ് ഈ കൂടിക്കാഴ്ചയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്.

ബില്‍ ക്ലിന്റന്‍ യുഎസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് മാത്രമാണ് ഉത്തരകൊറിയയുമായി ചെറുതായെങ്കിലും ഒരു ചര്‍ച്ചയ്ക്ക് അമേരിക്ക മുന്‍കൈ എടുത്തിട്ടുള്ളത്. ഇരു രാജ്യങ്ങളുടേയും ഭരണാധികാരികള്‍ തമ്മില്‍ ഇതുവരെ നേരിട്ടൊരു കൂടിക്കാഴ്ചയും നടത്തിയിട്ടില്ല.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top