Flash News
വിദേശ പര്യടനം നടത്തുന്ന കേരള എം‌എല്‍‌എമാര്‍ക്ക് മൂക്കു കയറിട്ട് കേന്ദ്രം; മുന്‍‌കൂര്‍ അനുമതിയില്ലാതെ എം‌എല്‍‌എമാര്‍ വിദേശ യാത്ര ചെയ്യരുതെന്ന്   ****    മധുവിധു ലഹരിയില്‍ മദ്യം അകത്താക്കിയപ്പോള്‍ ദമ്പതികള്‍ ഹോട്ടല്‍ തന്നെ വിലയ്ക്കു വാങ്ങി   ****    ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍‌കുട്ടിയെ കാണാനെത്തിയ യുവാവിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി; പന്ത്രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട സംഘത്തെ തന്ത്രപൂര്‍‌വ്വം പോലീസ് കുടുക്കി   ****    മോഹന്‍ലാലിനെ ഡബ്ല്യൂസിസി അംഗങ്ങള്‍ അപമാനിച്ചെന്ന് സിദ്ദിഖും കെപി‌എസി ലളിതയുക്; ഭിന്നാഭിപ്രായക്കാരുള്ള അമ്മയില്‍ പ്രതീക്ഷയില്ലെന്ന് പാര്‍‌വ്വതി   ****    ‘മീ ടൂ’ അലന്‍സിയറിനെതിരെ; ബെഡ്ഡില്‍ കിടന്നിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റപ്പോള്‍ കൈയ്യില്‍ കടന്നു പിടിച്ച് കുറച്ചു നേരം കൂടി കിടക്കൂ എന്നു പറഞ്ഞു; പേര് വെളിപ്പെടുത്താതെ നടി   ****   

പാക് സര്‍ക്കാരിന്റെ അറിവോടെയാണ് ഭീകരര്‍ മുംബൈയിലേക്ക് നുഴഞ്ഞു കയറി ആക്രമണം നടത്തിയത്; നവാസ് ഷെരീഫിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ പാക്കിസ്താനെ പ്രതിരോധത്തിലാക്കി

May 12, 2018

SHERIFപാക്കിസ്താന്റെ അനുമതിയോടെയും അറിവോടെയുമാണ് ഭീകരര്‍ മുംബൈയിലേക്ക് നുഴഞ്ഞു കയറി ആക്രമണം നടത്തിയതെന്ന നവാസ് ഷെരീഫിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ പാക്കിസ്താനെ പ്രതിരോധത്തിലാക്കി. മുംബൈ ഭീകരാക്രമണം നടന്നത് പാക്കിസ്ഥാന്റെ അറിവോടെയായിരുന്നെന്നുവെന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ് പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്. പാക്ക് മാധ്യമമായ ‘ഡോണി’നു നല്‍കിയ അഭിമുഖത്തിലാണു നവാസ് ഷരീഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഇന്ത്യ-പാക് നയതന്ത്ര ബന്ധം കൂടുതല്‍ വഷളാക്കുന്നതാണ് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയുടെ തുറന്നുപറച്ചില്‍. പാനമ രേഖകളില്‍ പേരു വന്നതിനെ തുടര്‍ന്നു പ്രതിക്കൂട്ടിലായ നവാസ് ഷരീഫിനെ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പാക് സുപ്രീംകോടതി പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു.

പാക്കിസ്ഥാനില്‍ ഭീകരസംഘടനകള്‍ ഇപ്പോഴും സജീവമാണെന്നും നവാസ് ഷരീഫ് അഭിമുഖത്തില്‍ വ്യക്തമാക്കി. ‘നോണ്‍ സ്‌റ്റേറ്റ് ആക്ടേഴ്‌സ്’ എന്നുവിളിക്കാവുന്ന ഇവര്‍ അതിര്‍ത്തി കടന്ന് മുംബൈയിലെത്തി 150 പേരെ കൊലപ്പെടുത്താന്‍ പാക്കിസ്ഥാന്‍ അനുവദിക്കുമോയെന്നും ഷരീഫ് ചോദിച്ചു. പാക്കിസ്ഥാനില്‍ ഭീകരസംഘടനകള്‍ സജീവമാണെന്നു ഷരീഫ് പരസ്യമായി തുറന്നു സമ്മതിക്കുന്നത് ഇതാദ്യമാണ്. അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി ആക്രമണം നടത്താനും ഇന്ത്യന്‍ പൗരന്മാരുടെ ജീവനെടുക്കാനും അനുവദിച്ച നയപരമായ തീരുമാനത്തെ പരസ്യമായി ചോദ്യം ചെയ്യുന്നതും ഇതാദ്യമാണ്.

ഇക്കാര്യത്തില്‍ വിശദീകരണം വേണമെന്ന് പറഞ്ഞ ഷരീഫ്, അങ്ങനെ അനുവദിച്ചിട്ടുണ്ടെങ്കില്‍ അവരെ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് ഇവരുടെ വിചാരണ ഇങ്ങനെ അനന്തമായി നീളുന്നത് ? ദയവു ചെയ്തു വിശദീകരിക്കൂ, ഷരീഫ് ആവശ്യപ്പെട്ടു.

റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധ കോടതിയില്‍ നടക്കുന്ന മുംബൈ ഭീകരാക്രമണക്കേസിന്റെ വിചാരണ ഏതാണ്ടു നിലച്ച മട്ടാണ്. ഇതിനെതിരെ ഇന്ത്യ കടുത്ത വിമര്‍ശനമുന്നയിച്ചു വരുന്നതിനിടെയാണ് സമാന നിലപാടുമായി നവാസ് ഷരീഫിന്റെ രംഗപ്രവേശം. ഭീകരര്‍ ഉള്‍പ്പെടെയുള്ള ദേശവിരുദ്ധ ശക്തികള്‍ക്കായി സ്വന്തം അതിര്‍ത്തികള്‍ തുറന്നുകൊടുക്കുന്നതിനെയും ഷരീഫ് വിമര്‍ശിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് തുടങ്ങിയവര്‍ പോലും ഇതിനെതിരെ നിലപാടെടുത്തിട്ടുള്ളവരാണെന്ന് ഷരീഫ് ചൂണ്ടിക്കാട്ടി.

ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാന്‍ അനുഭവിക്കുന്ന ഒറ്റപ്പെടല്‍, സ്വയം വരുത്തിവച്ചതാണെന്നും ഷരീഫ് പറഞ്ഞു. ഒട്ടേറെ ജീവനുകള്‍ ബലി നല്‍കിയിട്ടും അതിര്‍ത്തി വിഷയത്തില്‍ നമ്മുടെ വാദങ്ങള്‍ക്ക് ആരും ചെവി നല്‍കുന്നില്ല. അഫ്ഗാനിസ്ഥാന്റെ ഭാഗം കേള്‍ക്കാന്‍ പോലും ആളുകളുണ്ട്. എന്നാല്‍, നമ്മെ ആരും കേള്‍ക്കുന്നില്ല. ഇക്കാര്യത്തില്‍ ആത്മപരിശോധന ആവശ്യമാണെന്നും ഷരീഫ് പറഞ്ഞു.

നേരത്തേ, ഭീകരര്‍ക്ക് പാക്കിസ്ഥാന്‍ സുരക്ഷയൊരുക്കുന്നവെന്നും യുഎസിനെ കള്ളം പറഞ്ഞു ചതിച്ചുവെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. ഇതിന്റെ പേരില്‍ പതിറ്റാണ്ടുകളായി പാക്കിസ്ഥാന് നല്‍കിവന്നിരുന്ന ധനസഹായം റദ്ദാക്കുകയും ചെയ്തിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top