Flash News
മോഹന്‍ലാലിനെ ഡബ്ല്യൂസിസി അംഗങ്ങള്‍ അപമാനിച്ചെന്ന് സിദ്ദിഖും കെപി‌എസി ലളിതയുക്; ഭിന്നാഭിപ്രായക്കാരുള്ള അമ്മയില്‍ പ്രതീക്ഷയില്ലെന്ന് പാര്‍‌വ്വതി   ****    ‘മീ ടൂ’ അലന്‍സിയറിനെതിരെ; ബെഡ്ഡില്‍ കിടന്നിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റപ്പോള്‍ കൈയ്യില്‍ കടന്നു പിടിച്ച് കുറച്ചു നേരം കൂടി കിടക്കൂ എന്നു പറഞ്ഞു; പേര് വെളിപ്പെടുത്താതെ നടി   ****    ഡബ്ല്യൂസിസി പത്രസമ്മേളനത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് വിയോജിപ്പ് പ്രകടിപ്പിച്ച് നടന്‍ സിദ്ദീഖിന്റെ പത്രസമ്മേളനം; സത്യാവസ്ഥ മനസ്സിലാക്കാതെയാണ് നടിമാര്‍ പ്രതികരിച്ചതെന്ന്   ****    മൂലധനശക്തികളോടുള്ള ആസക്തി പ്രതിസന്ധി നേരിടുന്നത് തൊഴിലാളികള്‍: റസാഖ് പാലേരി   ****    ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി   ****   

കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ്; കോണ്‍‌ഗ്രസ് 118 സീറ്റുകളോളം നേടുമെന്ന് സര്‍‌വ്വേ റിപ്പോര്‍ട്ട്; ബിജെപിക്ക് 79-92 സീറ്റുകള്‍ ലഭിക്കുമെന്ന്

May 12, 2018

POEP_2_1526129775777ബെംഗളൂരു: ദേശീയ ശ്രദ്ധയാകര്‍ഷിച്ച കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമുണ്ടാകില്ലെന്ന് എക്‌സിറ്റ് പോളുകള്‍. വാശിയേറിയ പോരാട്ടം നടന്ന സംസ്ഥാനത്തു കോണ്‍ഗ്രസിനാണു പല എക്‌സിറ്റ്‌പോളുകളിലും മുന്‍തൂക്കം. കര്‍ണാടകയില്‍ തൂക്കുമന്ത്രിസഭയ്ക്കാണു സാധ്യതയെന്നും ജനതാദള്‍ (എസ്) നിര്‍ണയക ശക്തിയയേക്കുമെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.

ആക്‌സിസ് മൈ ഇന്ത്യ സര്‍വേയില്‍ കോണ്‍ഗ്രസാണു മുന്നില്‍. 106 മുതല്‍ 118 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നാണു പ്രവചനം. ബിജെപിക്ക് 79-92 സീറ്റ്. സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന കരുതുന്ന ജെഡിഎസിന് 22-30 സീറ്റ് കിട്ടും. ഇന്ത്യ ടുഡേ ആക്‌സിസ് എക്‌സിറ്റ്‌പോളിലും കോണ്‍ഗ്രസിനാണു മുന്‍തൂക്കം. 106 മുതല്‍ 118 സീറ്റ് വരെ കോണ്‍ഗ്രസ് നേടുമ്പോള്‍ ബിജെപിക്ക് 79-92, ജെഡിഎസിന് 22-30 സീറ്റുകളും ലഭിക്കും. ടൈംസ് നൗ പോളിലും കോണ്‍ഗ്രസ് മുന്നിലാണ്. 90-103 സീറ്റ് കോണ്‍ഗ്രസിന് പ്രവചിക്കുമ്പോള്‍ ബിജെപിക്ക് 80-93, ജെഡിഎസിന് 31-39 സീറ്റ്.

എബിപി എക്‌സിറ്റ്‌പോളില്‍ ബിജെപിയാണു മുന്നില്‍. 97-106 സീറ്റ് ബിജെപി നേടുമ്പോള്‍ 87-95 സീറ്റാണു കോണ്‍ഗ്രസിന്. 21-30 സീറ്റുകള്‍ ജെഡിഎസ് നേടുമെന്നും മറ്റുള്ളവര്‍ എട്ടു വരെ സീറ്റുകളില്‍ ജയിക്കുമെന്നും എബിപി അഭിപ്രായപ്പെടുന്നു. ന്യൂസ് എക്‌സ്-സിഎന്‍എക്‌സ് എക്‌സിറ്റ് പോളിലും ബിജെപിക്കാണു മുന്‍തൂക്കം. ബിജെപി: 102-106, കോണ്‍ഗ്രസ്: 72-75, ജെഡിഎസ്: 35-38, മറ്റുള്ളവര്‍: 36 സീറ്റുകള്‍ നേടുമെന്നാണു പ്രവചനം.

ആജ്തക് എക്‌സിറ്റ്‌പോളില്‍ കോണ്‍ഗ്രസ് 106-118 വരെ സീറ്റുകള്‍ നേടുമെന്നാണു പ്രവചനം. 72-76 സീറ്റുകള്‍ ബിജെപിയും 25-30 സീറ്റുകള്‍ ജെഡിഎസും മറ്റുള്ളവര്‍ എട്ടു വരെ സീറ്റുകളും സ്വന്തമാക്കും.

ന്യൂസ് നാഷന്‍ എക്‌സിറ്റ്‌പോളില്‍ 105-109 സീറ്റുകള്‍ ബിജെപിക്കും 71-75 സീറ്റുകള്‍ കോണ്‍ഗ്രസിനും 36-40 സീറ്റുകള്‍ ജെഡിഎസിനും മൂന്നു മുതല്‍ അഞ്ചുവരെ സീറ്റുകള്‍ മറ്റുള്ളവര്‍ക്കും പ്രവചിക്കുന്നു. റിപ്പബ്ലിക് ടിവി- ജന്‍ കി ബാത് എക്‌സിറ്റ് പോളില്‍ ബിജെപിയാണു മുന്നില്‍. 95-114 സീറ്റാണ് ബിജെപിക്കു പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 73-82; ജെഡിഎസിന് 32-43. സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top