Flash News

അസ്മോ പുത്തന്‍ചിറ ഇന്നും മായാത്ത ഓര്‍മ്മ

May 14, 2018 , ഫൈസല്‍ ബാവ, അബുദാബി

asmo3aഅബുദാബി: പ്രശസ്ത കവിയും അബുദാബി സാംസ്കാരിക മണ്ഡലത്തില്‍ നിറസാന്നിദ്ധ്യവുമായിരുന്ന അസ്മോ പുത്തന്‍ചിറയുടെ മൂന്നാം ചരമ വാര്‍ഷിക ദിനത്തില്‍ കോലായ സാഹിത്യ കൂട്ടായ്മ അസ്‌മോ ഓര്‍മ്മ എന്ന പേരില്‍ അനുസ്മരണം നടത്തി. അസ്മോയുടെ സുഹൃത്തുക്കള്‍ അസ്മോയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു.

1800432_10205368244114359_8479812861891692614_nഅബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന ഒത്തുചേരലില്‍ നിരവധി പേര്‍ പങ്കെടുത്തു. ടി.എ. ശശി ‘വികസനം’ എന്ന കവിതയും, രമേശ് ‘കച്ചവടം’ എന്ന കവിതയും ആലപിച്ചു. മലയാളം മിഷന്‍ അധ്യക്ഷ സുജ സൂസന്‍ ജോര്‍ജ്ജ്, യുവ എഴുത്തുകാരി ഷീബ ഇ കെ, പ്രശസ്ത കവി പിപി രാമചന്ദ്രന്‍ എന്നിവര്‍ അയച്ചുതന്ന അസ്‌മോ പുത്തന്‍ചിറയെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ചു. തുടര്‍ന്ന് അസ്മോ പുത്തന്‍ചിറയുടെ പ്രസിദ്ധീകരിക്കാത്ത കവിതകള്‍, ഓര്‍മ്മക്കുറിപ്പുകള്‍ എല്ലാം ഉള്‍പ്പെടുന്ന പുസ്തകം പ്രസിദ്ധീകരിക്കാന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. ഫൈസല്‍ ബാവ, ടി.എ. ശശി, സജിത് മരക്കാര്‍, റാഷിദ് വി.പി, അഭിലാഷ്, റഹ്മത്തലി, രമേശ്, വിനു, സഹര്‍ അഹമ്മദ്, വിനു, മുഹമ്മദലി കല്ലൂര്‍മ്മ എന്നിവര്‍ അംഗങ്ങളാണ്. വിവിധ ഇടങ്ങളില്‍ പലരുടെയും കൈകളിലായി കിടക്കുന്ന അസ്‌മോയുടെ സൃഷ്ടികള്‍ ശേഖരിച്ചു ഒരു സമ്പൂര്‍ണ്ണ സമാഹാരമായി എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കാന്‍ തീരുമാനമായി.

അസ്‌മോ പുത്തന്‍ചിറ പ്രവാസ ലോകത്ത് മലയാള ഭാഷക്കുവേണ്ടി വര്‍ഷങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതാണെന്നും യോഗത്തിന്റെ പൊതു അഭിപ്രായമായി ഉയര്‍ന്നു വന്നു. കോലായ സാഹിത്യ സദസ് തുടര്‍ന്നു പോകാനും തീരുമാനമായി.

asmo3b

10625042_10205962972702202_2247711348296469656_n


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top