Flash News

എക്യൂമെനിക്കല്‍ ബാസ്കറ്റ് ബോള്‍ വോളീബോള്‍ ടൂര്‍ണമെന്റ് മെയ് 19 മുതല്‍ ഹ്യൂസ്റ്റണില്‍

May 14, 2018 , ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ICECH) ആഭിമുഖ്യത്തില്‍ എക്യൂമെനിക്കല്‍ ബാസ്കറ്റ് ബോള്‍ വോളീബോള്‍ ടൂര്‍ണമെന്റ് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു.

ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തോടു ചേര്‍ന്നുള്ള ട്രിനിറ്റി സെന്ററില്‍ (5810, അഹാലറമ ഏലിീമ ഞറ, ഒീൗേെീി, ഠത 77048) വച്ചാണ് ടൂര്‍ണമെന്റുകള്‍ നടത്തപ്പെടുന്നത്. വോളിബോള്‍ മത്സരങ്ങള്‍ മെയ് 19 നു ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 8 വരെ.

ബാസ്കറ്റ് ബോള്‍ മത്സരങ്ങള്‍ ജൂണ്‍ 9നു ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 8 വരെയും ജൂണ്‍ 10നു ഞായറാഴ്ച ഉച്ചക്ക് 1 മുതല്‍ വൈകിട്ട് 8 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.

ഹൂസ്റ്റണിലെ എക്യൂമെനിക്കല്‍ ഇടവകകളില്‍നിന്നുള്ള ശക്തരായ 12 ടീമുകള്‍ ബാസ്കറ്റ് ബോളിനും 6 ടീമുകള്‍ വോളീബോള്‍ മത്സരത്തിനും മാറ്റുരക്കുന്നതിനായി ഇത് വരെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞുവെന്നും വിജയികള്‍ക്ക് എവര്‍ റോളിങ്ങ് ട്രോഫികളും മറ്റു നിരവധി സമ്മാനങ്ങളുമാണ് കാത്തിരിക്കുന്നതെന്നും അറിയിച്ചു, സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്; റവ. ഫിലിപ്പ് ഫിലിപ്പ് 713 408 7394,റവ. ഫാ. എബ്രഹാം സഖറിയ 832 466 3153 , റവ. ഫാ. രാജേഷ് ജോണ്‍ 214 930 1682, ടോം വിരിപ്പന്‍ 832 462 4596, റജി ജോര്‍ജ് 713 806 6751 , റജി ജോണ്‍ 832 723 7995, എബി മാത്യു 832 276 1055, സന്തോഷ് തുണ്ടിയില്‍ 713 349 3426.

Ecumenical Basketball Volleyball Tournament


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top